'ഷൂട്ടിങിന് പോകാൻ ഇറങ്ങിയപ്പോഴാണ് പുതിയ നടിയെ എടുത്തുവെന്ന് അറിഞ്ഞത്, വിഷമിച്ചതിന് കണക്കില്ല'; അനു ജോസഫ്

വ്യത്യസ്തമായ പരമ്പരകളിലൂടെയായി ശ്രദ്ധ നേടിയ താരമാണ് അനു ജോസഫ്. മികച്ച അഭിനേത്രി മാത്രമല്ല പരിപാടികളുടെ അവതാരകയായും അനു തിളങ്ങിയിട്ടുണ്ട്. ഇടക്കാലത്തായിരുന്നു അനു ജോസഫ് യുട്യൂബ് ചാനൽ തുടങ്ങിയത്. യാത്ര, പാചകം, ബ്യൂട്ടി ടിപ്‌സ് തുടങ്ങി വ്യത്യസ്തമായ വിശേഷങ്ങളുമായാണ് അനു എത്താറുള്ളത്. അഭിനയത്തിന് പുറമെ ഒരു സംരംഭക കൂടിയാണ് ഇപ്പോൾ അനു. ​ഗോഡ് ഫാദേഴ്സ് ഇല്ലാതെ സിനിമയിലേക്കോ സീരിയലിലേക്കോ എത്തിപ്പെടുന്നവർ പിടിച്ച് നിൽ‌ക്കാൻ ഒരുപാട് കഷ്ടപ്പെടാറുണ്ട്.

തുടക്കകാലത്ത് താനും അത്തരത്തിൽ ഒരുപാട് അവ​ഗണനകളും തിരസ്കാരങ്ങളും നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അനു ജോസഫ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. 'ആദ്യമായി എനിക്ക് തമി‌ഴ് സീരിയൽ ചെയ്യാൻ അവസരം കിട്ടിയിരുന്നു. അതിന്റെ എല്ലാ കാര്യങ്ങളും പൂർത്തിയായിരുന്നു. തമിഴ് സിരീയൽ മാത്രമല്ല. തമിഴ് ഭാഷയും എല്ലാം എനിക്ക് ഇഷ്ടമാണ്. തമിഴ് ഭാഷ കുറച്ച് മാത്രമെ വശമുള്ളൂ.'

തമിഴ് പയ്യനെ വിവാഹം ചെയ്യണം

'പണ്ട് ഞാൻ ഇടയ്ക്കിടെ തമിഴ് പയ്യനെ വിവാഹം ചെയ്യണമെന്ന് പറയാറുണ്ടായിരുന്നു. തമിഴ് സംസാരിക്കാൻ അറിയാവുന്ന ആളെ വിവാഹം ചെയ്യണമെന്നായിരുന്നു ആ​ഗ്രഹം. പിന്നീട് തമിഴ് സീരിയലിൽ നിന്നും അവസരം ലഭിച്ചപ്പോൾ അവിടെ പോയി ഫോട്ടോഷൂട്ടും മറ്റ് കോൺട്രാക്ടും കാര്യങ്ങളുമെല്ലാം ഞാൻ പൂർത്തിയാക്കി. ശേഷം ഞാൻ നാട്ടിൽ വന്നു. അപ്പോഴാണ് എന്റെ സുഹൃത്ത് വിളിച്ചിട്ട് ആ സീരിയലിന്റെ ഷൂട്ടിങ് മറ്റൊരാളെ വെച്ച് രണ്ട് ദിവസം മുമ്പ് ആരംഭിച്ചുവെന്ന് പറഞ്ഞത്. ഷൂട്ടിങിന് പോകാൻ ടിക്കറ്റെല്ലാം ബുക്ക് ചെയ്ത് റെഡിയാവുകയായിരുന്നു അപ്പോൾ ഞാൻ.'

സംവിധായകന് ഇഷ്ടപ്പെട്ടില്ല

'എന്റെ തമിഴ് ഉപയോ​ഗിക്കുന്ന രീതി സംവിധായകന് ഇഷ്ടപ്പെട്ടില്ല എന്നതാണ് മാറ്റാനുള്ള കാരണമായി അണിയറപ്രവർത്തകർ പറഞ്ഞത് എന്നാണ് അറിഞ്ഞത്. ആ സംഭവത്തിന് ശേഷം അവർ എന്നെ നേരിട്ട് വിളിച്ച് വേറെ ആളെ വെച്ച് ഷൂട്ടിങ് തുടങ്ങാൻ പോവുകയാണെന്ന് പറയാതിരുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇതുപോലെ തന്നെ മലയാളത്തിലെ ഒരു സീരിയലിൽ നിന്നും എന്നെ പറയാതെ ഒഴിവാ​ക്കിയിരുന്നു. അത് പൈലറ്റ് എപ്പിസോ‍ഡ് ഷൂട്ട് ചെയ്ത സീരിയൽ കൂടിയായിരുന്നു. ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോഴാണ് എനിക്ക് പകരം മറ്റൊരാളാണ് അഭിനയിച്ചിരിക്കുന്നത് എന്നും എന്റെ ഭാ​ഗം ഒഴിവാക്കിയെന്നും മനസിലായത്. അതൊക്കെ ചങ്ക് തകർന്നുപോയ അവസ്ഥകളായിരുന്നു.'

അവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ സങ്കടം തോന്നി

'അന്ന് തുടക്ക കാലമായിരുന്നത് കൊണ്ടാണ് അവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ സങ്കടം തോന്നിയത്. പിന്നെ എന്റെ സ്വപ്നമായിരുന്ന വേഷം കാര്യം നിസാരത്തിലെ സത്യഭാമയിലൂടെ ഞാൻ സാധിച്ച് എടുത്തു. സത്യഭാമ കരുത്തുള്ള സ്ത്രീയാണ്, നല്ലൊരു ഭാര്യയാണ്, അഭിപ്രായം പറയുന്ന കുട്ടിയാണ്, ജോലി ചെയ്യുന്ന സ്ത്രീയാണ്. കൂടാതെ ആ കഥാപാത്രത്തോട് എല്ലാവർക്കും ഒരു സ്നേഹമുണ്ട്. അടുത്ത വീട്ടിലെ കുട്ടിയാണ് ഞാൻ എന്ന തോന്നൽ‌ പ്രേക്ഷകരിൽ വരുത്തിയതും സത്യഭാമയാണ്. ഷൂട്ടിങ് സെറ്റിൽ വെച്ച് ഫൈറ്റിനിടെ പരിക്കേറ്റ് തലകറങ്ങി വീണ സംഭവമൊക്കെ നടന്നിട്ടുണ്ട്. പഴശ്ശിരാജയുടെ സെറ്റിലായിരുന്നു സംഭവം. നീലി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.'

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
മലർന്നടിച്ച് വീണ് ബോധം പോയി

'പഴശ്ശിരാജ കൂടാതെ വേറെയും രണ്ട് സീരിയലുകൾ കൂടി ചെയ്യുന്നുണ്ടായിരുന്നു. അതിനാൽ പലപ്പോഴും ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ല. മാഫിയ ശശി സാറായിരുന്നു ഫൈറ്റ് ചെയ്യിപ്പിച്ചത്. ഞാൻ അന്ന് വ്യായാമമൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. റോപ്പിൽ എന്നെ കെട്ടി തൂക്കി. മലക്കം മറിഞ്ഞ് വരുന്ന സീനൊക്കെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ നാലുപേരുള്ള ഫൈറ്റ് ചെയ്യുകയാണ്. ആവേശത്തിൽ കാല് പൊക്കി ചാടി. ഉടൻ മലർന്നടിച്ച് വീണ് ബോധം പോയി. പിന്നെ ആശുപത്രിയിലൊക്കെ പോകേണ്ടി വന്നു. ഇങ്ങനേയും അനുഭവങ്ങളുണ്ടായിട്ടുണ്ട്' അനു ജോസഫ് പറഞ്ഞു.

More from Filmibeat

Read more about: anu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X