India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന് അനു ജോസഫ്', ആശംസകൾ നേർന്ന് ആരാധകർ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി അനുജോസഫ്. സിനിമയിൽ ഉണ്ടെങ്കിലും കൂടുതലും മിനി സ്ക്രീൻ പ്രേക്ഷകരാണ് കൂടുതലും അനുവിനെ സപ്പോർട്ട് ചെയ്യുന്നത്. യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ മിനി സ്ക്രീൻ മാറി വലിയൊരു ഫാൻ ബേസ് തന്നെ ഉണ്ട്. ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആളുകൾ ഏറ്റെടുക്കുന്നത്.

  യുട്യൂബിൽ മാത്രമല്ല അനു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിലും സജീവമാണ്. തന്റെ വിശേഷങ്ങളും സഹപ്രവര്‍ത്തകരുടെ വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രം ആരാധകരെ കൺഫ്യൂഷനാക്കിയിരിക്കുകയാണ്. 'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്' കുറിപ്പോടു കൂടിയാണ് ചിത്രം ഇൻസ്റ്റ​ഗ്രാമിൽ നൽകിയിട്ടുള്ളത്. ഇഷ്ടം, സ്‌നേഹം എന്നൊക്കെ സൂചിപ്പിക്കുന്ന ഇമോജിയും ഒപ്പം ചേർത്തിട്ടുണ്ട്. ഇതോടെ ആരാധകർക്ക് ആകെ ഒരു കൺഫ്യൂഷൻ.

  പലരും ഫോട്ടോക്ക് താഴെ ആശംസകൾ നേർന്നും എന്താണ് വിശേഷം എന്ന് തിരക്കുന്നവരും കല്യാണം ആയോ എന്നാണ് ചിലരുടെ ചോദ്യം. അനു എപ്പോള്‍ കല്യാണം കഴിക്കും എന്ന ചോദ്യം ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. അതിനിടയില്‍ സോഷ്യല്‍ മീഡിയയിലെ കമന്റ് ബോക്‌സിലും മറ്റും പരസ്യമായി ചിലര്‍ വിവാഹ അഭ്യര്‍ത്ഥനകളും നടത്തിയിരുന്നു.

  കാസർഗോഡിലെ വീട്ടിലാണ് അച്ഛനും അമ്മയും സഹോദരിയുമെല്ലാം. തിരുവനന്തപുരത്തെ വീട്ടിൽ അനുവിന് കൂട്ടായി കുറേ പൂച്ചകളുണ്ട്. അനു മലയാളികളുടെ സ്വീകരണ മുറിയിലെ താരം ആയിട്ട് പതിനഞ്ച് വർഷങ്ങളിൽ അധികമായി. ഇന്നും ആദ്യം കണ്ട മുതലുള്ള ഇഷ്ടം തന്നെയാണ് അനുവിനോട് പ്രേക്ഷകർക്ക് ഉള്ളതും. '

  Anu Joseph

  ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനു ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. ഇതെന്റെ മണ്ണ്... ഇതെന്റെ താളം എന്ന ആൽബത്തിനു വേണ്ടിയാണ് അനു ആദ്യമായി മേക്കപ്പണിഞ്ഞത്. നിരവധി അവാർഡുകൾ ആണ് ആൽബത്തിന് ലഭിച്ചത്.

  കൈരളി ടീവിയിലെ കാര്യം നിസ്സാരം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി അനു മാറിയത്. അനുവിന്റെ യുട്യൂബ് ചാനലിലെ ബ്യൂട്ടിടിപ്സ്, പാചകം, മറ്റുവിശേഷങ്ങൾ എന്നിവയെക്കുറിച്ചുള്ള കണ്ടന്റുകളാണ് ചെയ്യുന്നത്. 'പ്രണയമൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. ചില സാഹചര്യങ്ങൾ കൊണ്ട് പിരി‍ഞ്ഞതാണ്.

  ആദ്യ സീരിയൽ സ്‌നേഹചന്ദ്രികയാണെങ്കിലും ടെലിക്കാസ്റ്റായത് ചിത്രലേഖയാണ്. പിന്നീടു മകൾ മരുമകൾ, പഴശ്ശിരാജാ, നൊമ്പരപ്പൂവ്, മനപ്പൊരുത്തം, മിന്നുകെട്ട്, താലോലം, മനസ്സറിയാതെ തുടങ്ങിയ സീരിയലുകളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു.

  ഒന്നിനെ കുറിച്ചും ഒരു പ്രത്യേക പ്ലാനിങ്ങില്ല. നടക്കുമ്പോൾ നടക്കട്ടെ എന്ന് ചിന്തിക്കും. വിവാഹം ചെയ്യാൻ വൈകുന്നതിൽ വീട്ടിൽ നിന്നും നല്ല പ്രഷറുണ്ട്. അമ്മയുടെ ഏറ്റവും വലിയ ടെൻഷനും ഞാനാണ്.

  ഒരിക്കൽ അമ്മയ്ക്ക് അറ്റാക്ക് വന്നു. അതിന് ശേഷം അമ്മ ചോദിച്ചിരുന്നു എന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിനക്ക് വിവാഹം കഴിച്ചൂടെ എന്ന്. സമയത്ത് നടക്കുമെന്ന് പറയുമ്പോൾ മൂക്കിൽ പല്ല് വന്നിട്ടാണോ എന്ന് ചോദിക്കും' അനു ജോസഫ് പറയുന്നു.

  Read more about: anu joseph
  English summary
  Anu Joseph post a picture with an interesting caption goes trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X