വിനു മോഹനൊപ്പം ജീവിക്കാൻ ബാ​ഗുമായി വീട്ടിലേക്ക് വന്ന പെൺകുട്ടി; രക്തത്തുള്ളിയുള്ള പ്രണയ ലേഖനങ്ങളും; അനു മോഹൻ

അഭിനയ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കുടുംബത്തിൽ നിന്നാണ് അനു മോഹനും സഹോദരൻ വിനു മോഹനും സിനിമാ രം​ഗത്തെത്തുന്നത്. അന്തരിച്ച വിഖ്യാത നടൻ കൊട്ടാരക്കര ശ്രീധരൻ നായറുടെ കൊച്ചുമക്കളാണിവർ. മാതാപിതാക്കൾ നടൻ മോഹൻ കുമാറും നടി ശോഭ മോഹനും. നടൻ സായ് കുമാറിന്റെ സഹോദരിയാണ് ശോഭ മോഹൻ. നിവേദ്യം എന്ന സിനിമയിലൂടെയാണ് വിനു മോഹൻ അഭിനയ രം​ഗത്തേക്കെത്തുന്നത്.

പുതുമുഖങ്ങളായ വിനു മോഹനെയും ഭാമയെയും പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് ഒരുക്കിയ സിനിമയാണ് നിവേദ്യം. ആദ്യ സിനിമയിലൂടെ തന്നെ ഭാമയ്ക്കും വിനു മോഹനും വലിയ ജനശ്രദ്ധ നേടാൻ കഴിഞ്ഞു. വിനു മോഹന് അന്നുണ്ടായിരുന്ന ആരാധക വൃന്ദത്തെക്കുറിച്ച് സംസാരിക്കുകയാണ് സഹോദരൻ അനു മോഹൻ. വിനു മോഹന് അന്ന് പ്രണയ ലേഖനങ്ങൾ ഒരുപാട് വന്നിരുന്നെന്ന് അനു പറയുന്നു. കൗമുദി മൂവീസിനോ‌ടാണ് പ്രതികരണം.

Anu Mohan  Vinu Mohan

വീട്ടിൽ എഴുത്തുകൾ വരുമായിരുന്നു. അന്ന് വാട്സാപ്പൊന്നും ഇല്ല. നമ്മുടെ കൈയിലൊക്കെ ഫോൺ കി‌ട്ടിത്തുടങ്ങുന്ന സമയം. കത്തുകൾ അട്ടിക്ക് വരും. അതിൽ‌ രക്ത തുള്ളികൾ ഉണ്ടാകും. എത്രയോ കത്തുകൾ വന്നു. പകുതി ഞാനാണ് വായിക്കുന്നത്. അസൂയ തോന്നുന്ന കത്തുകളൊന്നും ചേട്ടനെ കാണിക്കില്ലായിരുന്നെന്നും അനു മോഹൻ ഓർത്തു.

ഒരു പെൺകുട്ടി വീട്ടിൽ വന്നു. അച്ഛനും ഞാനം കൂടെ മുറ്റത്ത് നിന്ന് കാർ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഓട്ടോയിൽ ഒരു പെൺകുട്ടി വന്നു. ബാ​ഗൊക്കെയുണ്ട്. ഇത് മോഹനകൃഷ്ണന്റെ വീടല്ലേ എന്ന് ചോദിച്ചു. സിനിമയിലെ ക്യാരക്‌ടറിന്റെ പേരാണ് പറയുന്നത്. വിനു മോഹനൊപ്പം താമസിക്കാൻ വന്നിരിക്കുകയാണ്. അവസാനം അച്ഛൻ പോയി എന്തൊക്കെയോ സംസാരിച്ച് ഓട്ടോയിൽ തിരിച്ച് വിട്ടു. ഞാനിത് മാറി നിന്ന് കണ്ടത് ഇപ്പോഴും ഓർമയുണ്ട്. അത്തരം രസകരമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അനു മോഹൻ വ്യക്തമാക്കി.

Anu Mohan  Vinu Mohan

അഭിമുഖത്തിൽ അനു മോഹൻ സിനിമയിലേക്ക് കടന്ന് വന്നതിനെക്കുറിച്ച് അമ്മയും നടിയുമായ ശോഭ മോഹനും സംസാരിച്ചു. മകനെ ഒരു സിനിമയിലേക്കും താൻ റെക്കമന്റ് ചെയ്തിട്ടില്ല. എന്റെ അച്ഛൻ ഞങ്ങളെ ആരെയും റെക്കമെന്റ് ചെയ്തിട്ടില്ല. എല്ലാവരും അവരവരുടെ രീതിയിൽ സിനിമയിലേക്ക് വന്ന് പെട്ടതാണ്. മകൻ തന്നെ സിനിമകൾ കണ്ട് പിടിച്ചതാണെന്ന് ശോഭ മോ​ഹൻ വ്യക്തമാക്കി.

സഹ നായക വേഷങ്ങളിലാണ് അനു മോഹനെയും വിനു മോഹനെയും ഇന്ന് കൂടുതലും കാണാറുള്ളത്. തുടക്ക കാലത്ത് നായക വേഷങ്ങളാണ് വിനു മോഹൻ ചെയ്തിരുന്നത്. എന്നാൽ പിന്നീട് ക്യാരക്ടർ റോളുകൾ ചെയ്യാനും നടൻ തയ്യാറായി. നടി വിദ്യ മോഹനെയാണ് വിനു മോഹൻ വിവാഹം ചെയ്തത്. 2013 ലായിരുന്നു വിവാഹം. ഈ തിരക്കിനിടയിൽ എന്ന സിനിമയിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: vinu mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X