അനു മോഹന്‍റെ പ്രണയിനി മഹേശ്വരി! കൂട്ടിന് ജെയ്ഡനും! വിവാഹത്തെക്കുറിച്ച് പറഞ്ഞ് താരപുത്രന്‍
ശോഭ മോഹന്റെ മക്കളായ വിനു മോഹനും അനു മോഹനും സിനിമയില്‍ സജീവമാണ്. മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് ഇരുവരും അഭിനയത്തിലേക്കെത്തിയത്. യാദൃശ്ചികമായാണ് താന്‍ അഭിനയിച്ച് തുടങ്ങിയതെന്ന് അനു മോഹന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അനു മോഹനും വിനു മോഹനും വിശേഷങ്ങള്‍ പങ്കുവെച്ചത്. സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല കുടുംബത്തെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. സിനിമാകുടുംബത്തിലായിരുന്നിട്ടും എന്തുകൊണ്ടാണ് അഭിനയിക്കാത്തതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നിരവധി തവണ കേട്ടിട്ടുണ്ടെന്ന് താരം പറയുന്നു.
ചട്ടമ്പിനാടിന്റെ ലൊക്കേഷനിലേക്ക് കസിനൊപ്പമായാണ് പോയത്. കുടുംബത്തിലെല്ലാവരും പളിനിയിലെ ലൊക്കേഷനിലായിരുന്നു. മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിക്കാനായി ആളെ തപ്പുകയായിരുന്നു അവര്‍ അങ്ങനെയാണ് തന്നെ അഭിനയിപ്പിച്ചത്. മമ്മൂക്കയോട് സംസാരിച്ചതിന് ശേഷമായാണ് അവര്‍ അഭിനയിക്കാന്‍ പറഞ്ഞത്.
ആദ്യം സമ്മതിച്ചിരുന്നില്ല. അച്ഛന്‍ സംസാരിച്ചപ്പോള്‍ ഓക്കെ പറയുകയായിരുന്നു. ഓര്‍ക്കൂട്ട് ഓര്‍മ്മക്കൂട്ടിലായിരുന്നു പിന്നീട് അഭിനയിച്ചത്. തീവ്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു കൂടുതല്‍ പേരും ശ്രദ്ധിച്ചത്. ഇതോടെ അഭിനയം സീരിയസായി എടുക്കുകയായിരുന്നു. അയ്യപ്പനും കോശിയിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ട്. അമ്മയും ചേട്ടനും ചേച്ചിയും എല്ലാവരുമുണ്ടാകും. സിനിമ കണ്ടുകഴിഞ്ഞ് തിരികെ വരുമ്പോള്‍ത്തന്നെ അമ്മ സിനിമയെപ്പറ്റി അഭിപ്രായം പറയും.നിനക്ക് കുറച്ചുകൂടെ നന്നായി ചെയ്യാമായിരുന്നു. നീ വീട്ടിലിരുന്ന് ഇതിലും നന്നായി ചെയ്യാറുണ്ടല്ലോ എന്നൊക്കെ അമ്മ പറയും. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അങ്ങനെത്തന്നെ പറയും. അമ്മയ്ക്ക് സിനിമയില്‍ നമ്മളെക്കാള്‍ പരിചയമുണ്ട്. അതുകൊണ്ടുതന്നെ എല്ലാം അതുപോലെ കേള്‍ക്കുമെന്നും അനു പറയുന്നു.
പ്രണയവിവാഹമാണ് അനുവിന്‍റേത്. അച്ഛന്റെ ബന്ധുവായിരുന്നു മഹേശ്വരി. പ്രേമം എവിടെവെച്ച് തുടങ്ങി എന്നുചോദിച്ചാല്‍ അതറിയില്ല. കഴിഞ്ഞ വര്‍ഷം കൂട്ടിന് ജെയ്ഡനും വന്നു. അമ്മ ഞങ്ങള്‍ക്കൊപ്പമാണ്. അമ്മയുടെ പിന്തുണയും എല്ലാ കാര്യത്തിനുമുണ്ടെന്നും താരം പറയുന്നു.
പിക്കറ്റ് 43 സിനിമയുടെ ലൊക്കേഷനിലെ അനുഭവത്തെക്കുറിച്ചും വിനു മോഹന്‍ വ്യക്തമാക്കിയിരുന്നു. കശ്മീരിലായിരുന്നു. അവസാനത്തെ മൂന്നുദിവസം മാത്രമായിരുന്നു എനിക്ക് ഷൂട്ടിങ്. ഓരോ താരത്തിനും ഓരോ കോട്ടേജായിരുന്നു അനുവദിച്ചത്. എന്‍റെ കോട്ടേജില്‍ ഫോണിനൊന്നും റേഞ്ചില്ലായിരുന്നു അടുത്തുള്ള ഫോട്ടോഗ്രാഫറുടെ കോട്ടേജില്‍ പോയാണ് വീട്ടിലേക്ക് വിളിച്ചത്. ഇതിന് പിന്നാലെയായാണ് അവരെന്നെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടത്. ഭീകരവാദികള്‍ നുഴഞ്ഞുകയറിയെന്ന സന്ദേശത്തെത്തുടര്‍ന്നായിരുന്നു അത്. മണിക്കൂറുകള്‍ക്ക് ശേഷമായാണ് അവര്‍ എന്നെ തുറന്നുവിട്ടത്. ഈയപ്പെടുത്തിയ അനുഭവമായിരുന്നു അത്.


Click it and Unblock the Notifications











