ഭാര്യ പ്രസവിച്ചത് ആശുപത്രിയില്‍ നിന്നല്ല! തികച്ചും നാച്ചുറല്‍ ബര്‍ത്ത് ആയിരുന്നെന്ന് നടൻ അനു മോഹന്‍
പൃഥ്വിരാജും ബിജു മേനോനും നായകന്മാരായി അഭിനയിച്ച അയ്യപ്പനും കോശിയും തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ നായകന്മാര്‍ മുതല്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ വരെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. നടന്‍ അനു മോഹനും അക്കൂട്ടത്തിലുണ്ട്. സിപിഒ സുജിത് എന്ന വേഷത്തിലായിരുന്നു അനു ചിത്രത്തില്‍ അഭിനയിച്ചത്.
അപ്പൂപ്പന്‍ കൊട്ടാരക്കര ശ്രീധരന്‍, അമ്മാവന്‍ സായ് കുമാര്‍, അമ്മ ശോഭ മോഹന്‍, സഹോദരന്‍ വിനു മോഹന്‍, ചേട്ടത്തി വിദ്യ, എന്നിങ്ങനെ വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് തന്നെയാണ് അനു മോഹന്‍ സിനിമയിലേക്ക് എത്തിയത്. ഡേ വിത്ത് സ്റ്റാര്‍ എന്ന അഭിമുഖം പരിപാടിയില്‍ സംസാരിക്കാവേ സിനിമയുടെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം.

ചട്ടമ്പിനാട് എന്ന സിനിമയില്‍ നിന്നുമായിരുന്നു തുടക്കം. ഞാന്‍ ബാംഗ്ലൂരില്‍ പഠിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ലീവിന് വീട്ടിലേക്ക് വന്നതാണ്. ട്രിവാന്‍ഡ്രത്തായിരുന്നു ഞങ്ങള്‍ അന്ന് തമാസിച്ചിരുന്നത്. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അമ്മ പളനിയില്‍ ഷൂട്ടിങ് ലൊക്കേഷനിലാണ്. അച്ഛനും അമ്മയും ചേട്ടനുമൊക്കെ അവിടെയായിരുന്നു. ചട്ടമ്പിനാടിന്റെ ലൊക്കേഷനില്‍. എനിക്ക് ഒരാഴ്ച ലീവ് മാത്രമേ ഉള്ളു.

അങ്ങോട്ടേക്കൊരു ട്രിപ്പ് അടിക്കാമെന്ന് കരുതി കസിനെയും വിളിച്ച് കാറില്‍ നേരെ പളനിയ്ക്ക് വിട്ടു. അത് വഴി വേറെ എങ്ങോട്ടെങ്കിലും പോകാമെന്നായിരുന്നു പ്ലാന്‍. ഉച്ച സമയത്താണ് ചെന്നത്. ആന്റോ ചേട്ടന്‍ വന്നിട്ട് പറഞ്ഞു മമ്മൂക്ക വിളിക്കുന്നുണ്ടെന്ന്. അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു. എന്നെയോ? എന്തിന് എന്ന് ചോദിച്ചു. അവിടെ ചെന്ന് കുറേ കാര്യങ്ങള്‍ ചോദിച്ചു. എന്താ പഠിക്കുന്നേ എന്നൊക്കെ. അപ്പോഴെക്കും ഷാഫിക്ക വന്നിരുന്നു. എനിക്ക് അപ്പോ ഒന്നും മനസിലായില്ല. പിന്നെയാണ് അവര്‍ പറുന്നത്.

സിനിമയില്‍ മമ്മൂക്കയുടെ ചെറുപ്പം ചെയ്യാനാണെന്ന്. തിരിച്ച് പോകുന്ന കാര്യമൊക്കെ ചോദിച്ചു. മമ്മൂക്ക പറഞ്ഞു ഇവന്‍ മതിയെന്ന്. അതും പറഞ്ഞ് ഒരൊറ്റ പോക്ക്. അന്ന് ഞാന്‍ പറ്റില്ല, തിരിച്ച് പോവുകയാണ് എന്നൊക്കെ പറഞ്ഞു. എനിക്ക് ടെന്‍ഷന്‍ ആയി. പിന്നെ ഓക്കെ ഞാന്‍ ചെയ്യാമെന്ന് പറയുകയായിരുന്നു. പെട്ടെന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അതില്‍ അഭിനയിക്കാമെന്ന് പറഞ്ഞത് അങ്ങനെയായിരുന്നു സിനിമയിലേക്കുള്ള തുടക്കം.

ജീവിതത്തില്‍ കുഞ്ഞതിഥി എത്തിയ ശേഷം അല്‍പ്പം സ്‌പെഷില്‍ ആയിരുന്നു. ആശുപത്രിയില്‍ പോകാതെയാണ് ഭാര്യ മഹേശ്വരി പ്രസവിച്ചതെന്ന കാര്യം താരം വെളിപ്പെടുത്തി. ഒരു നാച്ചുറല്‍ ബര്‍ത്തിങ് സെന്ററില്‍ ആയിരുന്നു അത്. പണ്ട് കാലങ്ങളില്‍ വയറ്റാട്ടിമാര്‍ പ്രസവം എടുക്കും പോലെ ആയിരുന്നോ എന്ന് അവതാരകയുടെ ചോദ്യത്തിന് നാച്ചുറല്‍ ബര്‍ത്ത് സിസ്റ്റം ആയിരുന്നു ഫോളോ ചെയ്തിരുന്നതെന്നും താരദമ്പതിമാര്‍ പറയുന്നു. ഞങ്ങള്‍ പ്രണയിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ കുഞ്ഞിന്റെ ജനനം ഇതേ പോലെ ആയിരിക്കണം എന്ന് തീരുമാനിച്ചിരുന്നു. മാത്രമല്ല ആശുപത്രിയിലെ പോലെയല്ല ആ സ്ഥലം. തികച്ചും ഹോംലി ഫീലിങ്‌സാണ് അവിടെ നിന്നും ലഭിച്ചത്.


Click it and Unblock the Notifications











