ഇന്ദ്രജിത്തിന് രണ്ട് നായികമാര്‍! അടുത്ത ചിത്രത്തില്‍ നായികമാരായി അനു മോളും ശ്രിന്ദയും എത്തും!
പൃഥ്വിരാജ് സിനിമയില്‍ വേറിട്ട മേഖലകള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുമ്പോള്‍ ചേട്ടന്‍ ഇന്ദ്രജിത്ത് അഭിനയത്തിന് തന്നെയാണ് പ്രധാന്യം കൊടുക്കുന്നത്. ഓരോ സിനിമകള്‍ കഴിയുംതോറും ശക്തമായതും വ്യത്യസ്തവുമായ കഥാപാത്രങ്ങളിലൂടെ ഇന്ദ്രജിത്ത് സുകുമാരന്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പാപം ചെയ്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയാണ് താരത്തിന്റേതായി ഇനി വരാനിരിക്കുന്നത്.
വെടിവഴിപ്പാട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശംഭു പുരുഷോത്തമനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്തിന് രണ്ട് നായകന്മാരാണുള്ളത്. അനു മോളും ശ്രിന്ദയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശംഭു പുരുഷോത്തമന്റെ അരങ്ങേറ്റ ചിത്രമായ വെടിവഴിപ്പാടിലും നായിക നായകന്മാരായിരുന്നത് ഇന്ദ്രജിത്തും അനു മോളുമായിരുന്നു. ഇതേ കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു സിനിമയാണിത്.

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അലന്‍സിയറാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സോഷ്യല്‍ സറ്റയര്‍ സിനിമയായിട്ടാണ് പാപം ചെയ്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമെത്തുന്നത്. മേയ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.
ഇന്ദ്രജിത്തിന്റെ അനിയനും നടനുമായ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലൂസിഫറായിരുന്നു ഇന്ദ്രജിത്തിന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ഇനി താക്കോല്‍, വൈറസ്, ഇതിഹാസ 2 എന്നിങ്ങനെ നിരവധി സിനിമകളാണ് ഇന്ദ്രജിത്തിന്റേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications











