ആരോടും പറയാതെ പുതിയ വീട്ടില്‍ താമസമാക്കി! വായനയാണ് ഇപ്പോഴത്തെ ഹോബിയെന്നും അനു സിത്താര!

ശാലീനതയോടെ മലയാളത്തിലേക്കെത്തിയ നായികമാരിലൊരാളാണ് അനു സിത്താര. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. ഗ്ലാമറസ് കഥാപാത്രങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍നിര നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഇതിനകം തന്നെ താരത്തിന് ലഭിച്ചിരുന്നു. കാവ്യ മാധവനുമായാണ് ചിലര്‍ ഈ നായികയെ താരതമ്യപ്പെടുത്താറുള്ളത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

ശുഭരാത്രിയില്‍ ദിലീപിന്റെ നായികയായി അനു സിത്താര എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലോക് ഡൗണ്‍ ദിനങ്ങള്‍ എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. വീട്ടിലാണെങ്കിലും തിരക്കിട്ട ഷെഡ്യൂളിലാണ് താനെന്ന് താരം പറയുന്നു. ഡാന്‍സും വായനയുമൊക്കെയാണ് പ്രധാന പരിപാടി. ഉറൂബിന്‍റെ ഉമ്മാച്ചുവാണ് ഇപ്പോള്‍ വായിക്കുന്നത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ദ​യ​വ് ​ചെ​യ്ത് ​ആ​രും​ ​അ​നാ​വ​ശ്യ​മാ​യി​ ​പു​റ​ത്തി​റ​ങ്ങ​രു​ത്.​ ​സ​ർ​ക്കാ​ർ​ ​പ​റ​യു​ന്ന​ത് ​ക്ഷ​മ​യോ​ടെ​ ​അ​നു​സ​രി​ക്കു​ക.​ ​ന​മ്മു​ക്ക് ​ഇ​തി​നെ​ ​അ​തി​ജീ​വി​ക്ക​ണം.​ ​സ​ന്തോ​ഷി​ക്കാ​നു​ള​ള​ ​അ​വ​സ​രം​ ​കൈ​വ​രുംമെന്നും അനു സിത്താര പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ എത്തിയിരുന്നു. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നാണ് അനു സിത്താരയും പറയുന്നത്.

Anu Sithara

ഭര്‍ത്താവായ വിഷ്ണുവിന്റെ വീട്ടിലാണ് അനു സിത്താര ഇപ്പോള്‍. ദുബായില്‍ നിന്നും കഴിഞ്ഞ മാസം തിരിച്ചെത്തിയ താരം സെല്‍ഫ് ക്വാറന്റൈനിലായിരുന്നു. അത് കഴിഞ്ഞെങ്കിലും എങ്ങോട്ട് പോവാറില്ല താനെന്ന് താരം പറയുന്നു. അടുത്ത് തന്നെയുള്ള തന്റെ വീട്ടിലേക്ക് പോയത് ഒരുതവണയാണ്. വിലക്ക് എന്തിനാണ് ലംഘിക്കുന്നതെന്ന് ചിന്തിച്ചാണ് പോവാത്തത്.

ഭര്‍ത്താവിന്‍റെ തറവാടിന് അരികിലായി പുതിയ വീട് പണിതിരിക്കുകയാണ് അനു സിത്താര. കൊറോണക്കാലമായതിനാല്‍ അധികം ആരോടും പറയാതെ കയറിത്താമസിക്കുകയായിരുന്നു. പാലുകാച്ചല്‍ ആരോടും പറഞ്ഞിരുന്നില്ല. പ്രണയിച്ച് വിവാഹിതരായവരാണ് അനു സിത്താരയും വിഷ്ണവും. ഭര്‍ത്താവിന്‍റെയും വീട്ടുകാരുടേയും പിന്തുണയെക്കുറിച്ച് വാചാലയായും അനു സിത്താര എത്താറുണ്ട്. അഭിനയ ജീവിതത്തിന് ശക്തമായ പിന്തുണയാണ് കുടുംബം നല്‍കുന്നത്. സിനിമയില്‍ നിന്നും മോശം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും അനു സിത്താര പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X