എടീ പൊട്ടി നിന്നോടല്ലേ ഇത് ചെയ്യാന്‍ പറഞ്ഞേ; മമ്മൂക്കയുടെ ചീത്തവിളി കിട്ടിയതിനെ കുറിച്ച് അനു സിത്താര
സിനിമയിലെത്തിയ കാലം മുതല്‍ നടി അനു സിത്താര പറയാറുള്ള പേരാണ് മമ്മൂട്ടിയുടെ. താരരാജാവിനോട് വലിയ ആരാധന കൊണ്ട് നടക്കാറുള്ള അനു അദ്ദേഹത്തിനൊപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അനു സിത്താരയാണ്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. കൂടെ അഭിനയിച്ച താരങ്ങളെ കുറിച്ചും അവര്‍ക്കൊപ്പം ഉണ്ടായ എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു സംഭവത്തെ കുറിച്ചും പറയാനാണ് അവതാരക ആവശ്യപ്പെട്ടത്. മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ പിന്നാമ്പുറ കഥയാണ് അനു വെളിപ്പെടുത്തിയത്.

'മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ 'ചെന്നൈയില്‍ വച്ച് പേരന്‍പ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ആദ്യമായി മമ്മൂക്കയെ കണ്ടതെന്ന്' അനു പറയുന്നു. മമ്മൂക്കയുമായിട്ടുള്ള എന്നാല്‍ ആര്‍ക്കും അറിയാത്തൊരു കാര്യത്തെ കുറിച്ചും നടി വെളിപ്പെടുത്തി.
കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ആ സീനിലുള്ള എല്ലാവരെയും വിളിച്ച് നമുക്ക് പ്രാക്ടീസ് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. എനിക്കത് കണ്ട് അത്ഭുതമാണ് തോന്നിയത്. ഞാന്‍, ശ്രീവിദ്യ, പൊന്നമ്മച്ചേച്ചി, മമ്മൂക്ക എന്നിങ്ങനെ നാല് പേരുണ്ട്'.

ഇവര്‍ ആ സീന്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ എന്റെ ശ്രദ്ധ വേറെ എങ്ങോട്ടോ പോയി. ഞാന്‍ പുറകിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ 'എടീ പൊട്ടി നിന്നോടല്ലേ ഇത് ചെയ്യണമെന്ന് പറഞ്ഞത്' എന്ന് പറഞ്ഞ് മമ്മൂക്കയുടെ കൈയ്യില്‍ നിന്നും ചീത്ത കേട്ടു. അതുകഴിഞ്ഞ് ആ സിനിമ തീരുന്നത് വരെ എന്റെ ശ്രദ്ധ മറ്റെവിടെയും പോയിട്ടില്ലെന്ന് അനു പറയുന്നു.

മമ്മൂക്ക പറഞ്ഞത് ഒരു ചീത്തയായിട്ടല്ല എനിക്ക് തോന്നിയത്. അങ്ങനെ വിളിക്കുന്നത് കേള്‍ക്കാനാണ് ഇഷ്ടമെന്നും നടി വ്യക്തമാക്കി. അതേസമയം ഭര്‍ത്താവ് വിഷ്ണു ഒരു മോഹന്‍ലാല്‍ ആരാധകനാണോ എന്ന ചോദ്യവും വന്നിരുന്നു. 'പക്ഷേ വിഷ്ണുവേട്ടന്‍ ആരുടെയും ഫാന്‍ അല്ലെന്നാണ് അനുവിന്റെ മറുപടി.
എല്ലാ താരങ്ങളുടെയും സിനിമകള്‍ മിസ് ചെയ്യാതെ കാണുന്ന ഒരു സിനിമാ ഫാന്‍ ആണെന്ന് വേണമെങ്കില്‍ പറയാം'. ഞാന്‍ കാണാത്ത ഒരുപാട് സിനിമകള്‍ വിഷ്ണുവേട്ടന്‍ കണ്ടിട്ടുണ്ട്.
Recommended Video

ദൃശ്യം 2 വിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ട്വല്‍ത്ത് മാന്‍. സൈജു കുറുപ്പ്, അനു സിത്താര, ഉണ്ണി മുകുന്ദന്‍, ലിയോണ ലിഷോയി, അനുശ്രീ, തുടങ്ങി വമ്പന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മേയ് ഇരുപതിന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതും.


Click it and Unblock the Notifications