മൂന്ന് വർഷം പുറകെ നടത്തിച്ചു, ഇരുപതാമത്തെ വയസിൽ വിവാഹം; 6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും

നടി അനു സിത്താരയെ പോലെ തന്നെ ഭര്‍ത്താവ് വിഷ്ണുവിനെയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അനു നല്‍കുന്ന അഭിമുഖങ്ങളിലെല്ലാം പിന്തുണയുമായി കൂടെ ഉള്ളത് ഭര്‍ത്താവ് വിഷ്ണുവേട്ടനാണെന്ന് സ്ഥിരമായി പറയാറുണ്ട്. ചെറിയ പ്രായത്തിലെ പ്രണയിച്ച് തുടങ്ങിയ ഇരുവരും വളരെ ചെറുപ്പത്തില്‍ തന്നെയാണ് വിവാഹിതരായതും.

കിടിലൻ ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയരായ ഇന്ത്യൻ കപ്പിൾസ്, ചിത്രങ്ങൾ കാണാം

2015 ല്‍ വളരെ ലളിതമായി നടത്തിയ വിവാഹത്തെ കുറിച്ച് മുന്‍പ് പറഞ്ഞിരുന്നു. ഇന്നിതാ അനു സിത്താരയുടെ വിവാഹ വാര്‍ഷിക ദിനമാണ്. അപൂര്‍വ്വമായി പുറത്ത് വന്നിട്ടുള്ള വിവാഹഫോട്ടോയുമായി അനു എത്തിയപ്പോള്‍ ആശംസകള്‍ പങ്കുവെച്ച് വിഷ്ണുവും എത്തിയിട്ടുണ്ട്. ഒപ്പം ഇരുവരുടെയും പ്രണയകഥയും വൈറലാവുകയാണ്.

 വിവാഹ വാര്‍ഷികം ആഘോഷിച്ച് അനുവും ഭര്‍ത്താവും

2015 ജൂലൈ 8 നായിരുന്നു അനു സിത്താരയും വിഷ്ണു പ്രസാദും തമ്മിലുള്ള വിവാഹം നടക്കുന്നത്. വീണ്ടുമൊരു ജൂലൈ എട്ട് വരുമ്പോള്‍ ആറാം വിവാഹ വാര്‍ഷികമാണ് താരദമ്പതിമാര്‍ ആഘോഷിക്കുന്നത്. ഹാപ്പി ആനിവേഴ്‌സറി മൈ ലവ്, എന്ന് പറഞ്ഞ് വിഷ്ണുവിനൊപ്പം വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ഫോട്ടോയാണ് അനു സിത്താര പങ്കുവെച്ചിട്ടുള്ളത്. ഞങ്ങളുടെ ആറാം വിവാഹ വാര്‍ഷികം എന്ന് പറഞ്ഞ് അനുവിനൊപ്പമുള്ള ഫോട്ടോസ് കോര്‍ത്തിണക്കിയ വീഡിയോയുമായിട്ടാണ് വിഷ്ണു എത്തിയത്.

 വിവാഹ വാര്‍ഷികം ആഘോഷിച്ച് അനുവും ഭര്‍ത്താവും

ഗായിക സിത്താര കൃഷ്ണ കുമാര്‍, ജ്യോത്സന, നടി ശ്രിന്ദ, മാളവിക മേനോന്‍, കനിഹ, വിനയ് ഫോര്‍ട്ട്, അനുശ്രീ, സരയു, ശിവദ, വീണ നായര്‍, നേഹ സക്‌സേന, തുടങ്ങി നിരവധി താരങ്ങളും ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. എന്നും എപ്പോഴു സന്തുഷ്ടരായി ജീവിക്കണമെന്നുള്ള ആശംസകളാണ് പ്രിയപ്പെട്ടവര്‍ അനുവിനും ഭര്‍ത്താവിനും നേരുന്നത്.

 വിവാഹ വാര്‍ഷികം ആഘോഷിച്ച് അനുവും ഭര്‍ത്താവും

വളരെ ചെറിയ പ്രായത്തില്‍ ഇഷ്ടത്തിലായവരാണ് അനു സിത്താരയും വിഷ്ണുവും. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഇതിന് തുടക്കം. തന്റെ പുറകേ കുറേ ആളുകള്‍ നടന്നിട്ടുണ്ടെങ്കിലും പ്രണയം തോന്നിയത് വിഷ്ണുവേട്ടനോട് മാത്രമാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ അനു പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞത് കൊണ്ട് പറയുന്നതൊന്നുമല്ല. വിഷ്ണുവേട്ടനെ കാണുമ്പോള്‍ ഒരു പ്രണയത്തിന് വേണ്ടതെല്ലാം വണ്ടിയും പിടിച്ച് വരുന്നത് പോലെ ഉണ്ടായിരുന്നു. ആ സംശയം മനസില്‍ വെച്ച് മൂന്ന് വര്‍ഷത്തോളം അദ്ദേഹത്തെ പുറകെ നടത്തിച്ചു. പിന്നീട് പുള്ളിക്കാരന്‍ ആ നടപ്പ് നിര്‍ത്തിയാലോ എന്ന് പേടിച്ച് പിടി കൊടുത്തു.

Recommended Video

ആകര്‍ഷിച്ച താരദമ്പതികളെക്കുറിച്ച് അനു സിത്താര വാചാലയാവുന്നു!| Filmibeat Malayalam
 വിവാഹ വാര്‍ഷികം ആഘോഷിച്ച് അനുവും ഭര്‍ത്താവും

ഇരുപതാമത്തെ വയസിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞിട്ടുള്ള പ്രണയമാണ് കൂടുതല്‍ സുഖം. ആരെയും പേടിക്കാതെ ഇഷ്ടം പോലെ സംസാരിക്കാനും എപ്പോഴും കൂടെ ഉണ്ടാവാനും സാധിക്കുമെന്ന് നടി പറയുന്നു. എന്റെ അഭിനയം നന്നായെന്ന് ആരൊക്കെ പറഞ്ഞാലും വിഷ്ണുവേട്ടന്‍ പറയുമ്പോഴാണ് വിശ്വാസം വരികയുള്ളു. അതുകൊണ്ട് മിക്കവാറും കക്ഷി എന്റെ കൂടെ തന്നെ ഉണ്ടാവുമെന്നും അനു പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X