For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനു സിത്താരയുടെ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷം! ഇതുവരെ ആരും കാണാത്ത വിവാഹചിത്രവുമായി നടി

  |

  സഹനടിയായി വെള്ളിത്തിരയിലെത്തി തിളങ്ങിയ സുന്ദരിയാണ് അനു സിത്താര. തുടക്കം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ നായികയായി അരങ്ങേറ്റം നടത്തി. ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ അനു കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ദിലീപ് ചിത്രം ശുഭരാത്രിയാണ് അനുവിന്റെ ഏറ്റവും പുതിയ ചിത്രം.

  സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ എത്തുന്ന അനു സിത്താര ഏറ്റവു കൂടുതല്‍ പറയാറുള്ളത് ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതയായ അനുവും ഭര്‍ത്താവും ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതുവരെ അധികം ആരും കാണാത്ത വിവാഹചിത്രമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

   അനു സിത്താരയുടെ വിവാഹം

  അനു സിത്താരയുടെ വിവാഹം

  ചെറുപ്പം തൊട്ടെ ഉണ്ടായിരുന്ന പ്രണയത്തിനൊടുവില്‍ 2015 ലായിരുന്നു അനു സിത്താരയും വിഷ്ണു പ്രസാദും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് നടിയുടെ ഭര്‍ത്താവ്. അനുവിന്റെ കുടുംബത്തെ കുറിച്ച് അധികം ആര്‍ക്കും അത്ര പരിചയമില്ലെങ്കിലും ഭര്‍ത്താവിനെ എല്ലാവര്‍ക്കും അറിയാം. സിനിമയില്‍ സജീവമായി അഭിനയിച്ച് തുടങ്ങിയതോടെ പല പരിപാടികളിലും അനുവും ഭര്‍ത്താവും ഒന്നിച്ചായിരുന്നു എത്തിയിരുന്നത്. ഇന്ന് വിവാഹവാര്‍ഷകം ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടി.

  നാലാം വാര്‍ഷികം

  2015 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യ ജീവിതത്തിന്റെ മനോഹരമായ നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അനു സിത്താരയും ഭര്‍ത്താവും. വളരെയധികം ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രമായിരുന്നു സോഷ്യല്‍ മീഡിയ പേജിലൂടെ അനു പുറത്ത് വിട്ടത്. വിവാഹ രജിസ്റ്ററില്‍ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നില്‍ക്കുന്ന വിഷ്ണുവുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പോസ്റ്റിന് താഴെ കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, അശ്വാതി ശ്രീകാന്ത്, കനിഹ, ഭാമ, തുടങ്ങി നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയിരിക്കുന്നത്.

   സിനിമയിലേക്കുള്ള വരവ്

  സിനിമയിലേക്കുള്ള വരവ്

  ഇന്നത്തെ മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം കലോത്സവ വേദിയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ഇവരെ പോലെ അനു സിത്താരയും നൃത്ത വേദിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിലേക്കുള്ള അവസരങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു. 2013 ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ശേഷം സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാല സ്വമിയുടെ ബാല്യകാലം അവതരിപ്പിച്ച് കൈയടി വാങ്ങിച്ചു. അനാര്‍ക്കലി, ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ത്തോട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ നായികയായി.

   കുടുംബത്തെ കുറിച്ച്

  കുടുംബത്തെ കുറിച്ച്

  തന്റെ കുടുംബത്തെ കുറിച്ചും അച്ഛന്മമ്മാരുടെ വിപ്ലവ കല്യാണത്തെ കുറിച്ചുമെല്ലാം അനു തുറന്ന് സംസാരിച്ചിരുന്നു. അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയത്. അത് കൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കുമെന്നും അനു പറയുന്നു. ഒരു രഹസ്യം കൂടി പറയാം. തന്റെ പത്താം ക്ലാസിലെ സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ടെന്നും അനു സിത്താര പറയുന്നു.

  ഏറ്റവും പുതിയ സിനിമകള്‍

  ഏറ്റവും പുതിയ സിനിമകള്‍

  വ്യത്യസ്തമായ വേഷങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളക്കരയിലെ മുന്‍നിര നായികമാര്‍ക്കൊപ്പം വളര്‍ന്ന അനുവിന് കൈയനിറയെ സിനിമകളാണ്. നീയും ഞാനും എന്ന ചിത്രമാണ് ഈ വര്‍ഷം ആദ്യമെത്തിയത്. ജൂണില്‍ ടൊവിനോയ്ക്ക് ഒപ്പം അഭിനയിച്ച ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എത്തി. ജൂലൈയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച ശുഭരാത്രിയും എത്തി. ഈ ചിത്രങ്ങള്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇനി മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണഅ വരാനിരിക്കുന്നത്.

  English summary
  Anu Sithara celebrating her 4 th wedding anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X