twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയത്തിന് ജാതിയും മതവുമില്ല!! മക്കൾക്ക് നൽകിയ ഉപദേശത്തിനെ കുറിച്ച് അനു സിത്താരയുടെ അച്ഛനും അമ്മയും

    |

    പ്രണയത്തിന് ജാതിയും മതവുമൊക്കെയുണ്ടോ? ഇന്നത്തെ തലമുറ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്നാൽ കൊല്ലങ്ങൾക്കു മുൻപ് തന്നെ ഈ ചോദ്യത്തിന് ധൈര്യമായ ഉത്തരം കണ്ടെത്തിയ ദമ്പതിമാരായിരുന്നു നടക പ്രവർത്തകനായ സലാം- രേണുക ദമ്പതിമാർ. സലാം-രേണുക എന്നു പറഞ്ഞാൽ ഒരു പക്ഷെ പ്രേക്ഷകർക്ക് മനസിലായെന്ന് വരില്ല. നടി അനു സിത്താരയുടെ അച്ഛനും അമ്മയുമാണ് റിയൽ ലൈഫിലെ താരങ്ങൾ.

     പ്രണയം- രാഷ്ട്രീയവും!! ദുൽഖറിന്റെ സിഐഎ അല്ല ഇത്.. വിജയ് ദേവരകൊണ്ടയുടെ ഡിയർ കോമ്രേഡ് ട്രെയിലർ പ്രണയം- രാഷ്ട്രീയവും!! ദുൽഖറിന്റെ സിഐഎ അല്ല ഇത്.. വിജയ് ദേവരകൊണ്ടയുടെ ഡിയർ കോമ്രേഡ് ട്രെയിലർ

    കഴിഞ്ഞ 25 വർഷങ്ങളായി നാടക രംഗത്ത് പ്രവർത്തിച്ചു വരുന്ന സാലാം മകളോടൊപ്പം സിനിമയിവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനു സിത്താര,- ദിലീപ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വ്യാസൻ സംവിധാനം ചെയ്ത ശുഭരാത്രിയിൽ ശ്രദ്ധേയമായ റോളിൽ സലാം എത്തിയിരുന്നു. കൂടാതെ അനുവിന്റെ മറ്റൊരു ചിത്രമായ ക്യാപ്റ്റൃനിലും ചെറിയ വേഷത്തിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴി വർഷങ്ങൾക്ക് മുമ്പുളള ആ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ്. മാതൃഭൂമി ഡോട്കോമിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

     പൃഥ്വിയ്ക്ക് മുന്നിൽ അഭിനയിക്കാൻ പേടി!! കാരണം... മമ്മൂട്ടി ചിത്രത്തിലെ അനുഭവം വെളിപ്പെടുത്തി ധന്യ പൃഥ്വിയ്ക്ക് മുന്നിൽ അഭിനയിക്കാൻ പേടി!! കാരണം... മമ്മൂട്ടി ചിത്രത്തിലെ അനുഭവം വെളിപ്പെടുത്തി ധന്യ

      പ്രണയം  തുടങ്ങിയത്

    പ്രണയം തുടങ്ങിയത്

    പഠനം പൂർത്തിയാക്കിയതു ശേഷം ഒരു കോളേജിൽ പഠിപ്പിക്കാൻ പോയിരുന്നു. അന്ന് തനിയ്ക്ക് 23 വയസ്. അവിടെ വെച്ചാണ് ആദ്യമായി രേണുകയെ കാണുന്നത്. അവർ അന്ന് അവിടെ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. കാര്യമായ പക്വതയൊന്നും അന്ന് ഇല്ലായിരുന്നു. ഞാനും രേണുകയും പ്രണയത്തിലാവുകയായിരുന്നു. ഒരു വർഷത്തോളം പ്രണയിച്ചു. പ്രണയം ഇരു കുടുംബങ്ങളും എതിർത്തു. ഒളിച്ചോടി പോകുകയായിരുന്നു.

     എടുത്ത്ച്ചാട്ടം

    എടുത്ത്ച്ചാട്ടം

    കുറച്ചുകാലം മാറി താമസിച്ചു. പിന്നീട് എതിർപ്പ് കുറഞ്ഞു. പിന്നീട് എല്ലാവരുമായി സമരസപ്പെട്ടു. എന്നാൽ ഇന്ന് ആലോചിക്കുമ്പോൾ അത് വലിയൊരു എടുത്തുച്ചാട്ടമായിരുന്നു. കയ്യിൽ ഒന്നും ഇല്ലാതിരിക്കവെയാണ് ഞങ്ങൾ കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചത്. പക്ഷെ എന്ത് വന്നാലും ഒന്നിച്ച് നേരിടാമെന്ന് ഞങ്ങൾ നേരത്തെ ഉറപ്പിച്ചിരുന്നു.

       അടുത്ത കൂട്ടുകാരി

    അടുത്ത കൂട്ടുകാരി

    രേണുക എന്റെ ഭാര്യ മാത്രമല്ല അടുത്ത കൂട്ടികാരി കൂടിയാണ്. വിവാഹത്തിനു ശേഷവും ഞങ്ങൾ പഠനവുമായി മുന്നോട്ട് പോകുകയായിരുന്നു. രേണുക നല്ല നർത്തകിയാണ്. അവർക്ക് കലാകാരന്മാരെ തിരിച്ചറിയാൻ കഴിയും. അവർ പിന്തുണച്ചില്ലെങ്കിൽ എനിക്ക് നാടകവുമായി മുന്നോട്ട് പോകാൻ കഴിയില്ലായിരുന്നു. എനിക്കും കുട്ടികൾക്കും വേണ്ടി കുറെ ത്യാഗങ്ങൾ ഓക്കെ സഹിച്ചിട്ടുണ്ട്.അനു സിതാരയെ കലാമണ്ഡലത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ മുന്‍കൈ എടുത്തത് രേണുകയായിരുന്നു. വീട് വിട്ട് മാറി നിൽക്കാൻ ബുദ്ധിമുട്ടുളളതു കൊണ്ട് അനു കോഴ്സ് പൂർത്തിയാക്കില്ല.

     മക്കൾക്ക് നൽകിയ ഉപദേശം

    മക്കൾക്ക് നൽകിയ ഉപദേശം

    പ്രണയത്തിന് ജാതിയും മതവും വർഗവുമൊന്നുമില്ല എന്നാണ് മക്കൾകക് നൽകിയ ഉപദേശം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഒരു കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യബോധം വേണം. അതിനു വേണ്ട പരിശ്രമിക്കുകയും സ്വന്തം കാലിൽ നിൽക്കുകയും വേണം.

    English summary
    anu sithara father share about his love story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X