വിഷുവിന് വീട്ടിലെത്തിയ അതിഥിയെ പരിചയപ്പെടുത്തി അനു സിത്താര, അത്ഭുതത്തോടെ താരങ്ങൾ
മലയളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി അനു സിത്തര. സഹനടിയായി വെള്ളിത്തിരയിൽ എത്തുകയും പിന്നീട് മോളിവുഡിലെ സ്ഥിര മുഖമായി മാറുകയായിരുന്നു. ചുരുങ്ങ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിൽ ഇടം പിടിക്കാൻ അനുസിത്താരയ്ക്ക് കഴിഞ്ഞിരുന്നു. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് അനു സിത്താര. വിഷു ദിവസം താരം പങ്കുവെച്ച ഒരു ചിത്രം താരങ്ങളുടെ ഇടയിൽ ചർച്ച വിഷയമായിരിക്കുകയാണ്. വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്.

മഞ്ഞ നിറത്തിലുള്ള ചിത്രശലഭത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. വീട്ടിലെ ഇന്നത്തെ അതിഥിയാണിതെന്നും പല രൂപത്തിലും കൃഷ്ണൻ വീട്ടിൽ എത്തുമെന്നും കുറിച്ചു കൊണ്ടായിരുന്നു താരം ശലഭത്തിന്റെ വീഡിയോ പങ്കുവെച്ചത്. അനു സിത്താരയുടെ അതിഥിയുടെ വിശേഷം ആരാഞ്ഞ് താരസുന്ദരിമാർ രംഗത്തെത്തുകയായിരുന്നു.ഇത് ഒറിജിനലായിരുന്നോ ഞാൻ കരുതി വല്ല ആപ്ലിക്കേഷനുമാകും എന്ന് എന്നാണ് നടി നവ്യ നായർ വീഡിയോയ്ക്ക് താഴെ കുറിച്ചിരുന്നു. ഒറിജിനലാണെന്ന് അനു മറുപടി നൽകിയിട്ടുണ്ട്. ഒപ്പം വിഷുദിനാശംസകളും നേർന്നി്ടുണ്ട്.
നവ്യയ്ക്ക് പിന്നാലെ നടി നമിത പ്രമോദ് അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് എന്നിവരും രംഗത്തെത്തിയിരുന്നു. നിന്റെ വീട്ടിൽ മഞ്ഞ ബട്ടർഫ്ലൈ വന്നോ എന്റെ വീട്ടിൽ വന്നില്ല, സുന്ദരി മണി എന്നാണ് നമിത കുറിച്ചത്. ഇതിനും മറുപടി നൽകാൻ അനു മറന്നില്ല, ഞാൻ പറഞ്ഞ് വിടാം കേട്ടോ എന്നാണ് ഇതിന് അനു സിതാര നൽകിയ മറുപടി. നിന്നെ പോലെ തന്നെ എന്ത് ഭംഗിയുള്ള മഞ്ഞ ചിത്രശലഭം എന്നായിരുന്നു നടി സ്വാസികയുടെ കമന്റ്.ഒപ്പം വിഷു ആശംസയും നേർന്നു.ഹാപ്പി വിഷു ഡിയർ എന്ന മറുപടിയാണ് അനു സിതാര സ്വാസികയ്ക്ക് നൽകിയത്. അനു സിത്താരയുടെ മഞ്ഞ ചിത്രശലഭം മേളിവുഡിൽ വൈറലായിട്ടുണ്ട്.
ലോക്ക് ഡൗൺ കാലം ഡാൻസ് പരിശീലലമായി കൂടുകയാണ് ഇനു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇക്കുറി വിഷു അനു സിത്താരയ്ക്ക് അൽപം സ്പെഷ്യലായിരുന്നു.പുതിയ വീട്ടിലേക്ക് മാറിയ ശേഷമുള്ള ആദ്യ വിഷു ആയിരുന്നു. ക്വാറന്റൈൻ ലോക്ക് ഡൗൺ കാലമായതിനാൽ തന്നെ ഇക്കൊല്ലം താരങ്ങളടക്കം വിഷു ആഘോഷിച്ചത് ആർഭാടം കുറച്ചാണ്


Click it and Unblock the Notifications