മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടി! അനു സിത്താരയെ കുറിച്ച് ഉണ്ണി മുകുന്ദൻ
മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ചാന്ദ്രേത്ത് പണിക്കർ എന്ന ഉണ്ണിയുടെ കഥപാത്രത്തിന് മമ്മൂട്ടിയ്ക്കൊപ്പം തന്നെ ആ ചിത്രത്തിൽ പ്രധാന്യമുണ്ട്. മാമാങ്കത്തിലെ കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത വളരെ അധികം സന്തോഷം നൽകുന്നതാണെന്നും താരം ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മമ്മൂട്ടിയോടെപ്പം ചിത്രത്തിൽ ഇത്രയും ദൈർഘ്യമുളള കഥാപാത്രം അവതരിപ്പിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമായിട്ടാണ് കരുതുന്നതെന്ന് ഉണ്ണി പറഞ്ഞു. അതുപോലെ അനുസിത്താരയെ കുറിച്ചുളള ചോദ്യത്തിനും ഉണ്ണി മുകുന്ദൻ ഉത്തരം നൽകി. മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ് അനു സിത്താര എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായിട്ടാണ് മാമാങ്കത്തിൽ അനു അഭിനയിച്ചത്. കാണാൻ നല്ല രസമുണ്ടായിരുന്നു എന്നു താരം കൂട്ടിച്ചേർത്തു. മാമാങ്കത്തിനു ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിനു വേണ്ടിയുള്ള തടിച്ച താരത്തിന്റെ ലുക്ക സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിഷ്‍ണു മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറിൻ ആണ് നായിക. ലെന, ഹരീഷ് കണാരന


Click it and Unblock the Notifications











