12ത്ത് മാനിന്റെ സെറ്റില്‍ വെച്ച് ഓജോ ബോര്‍ഡിലൂടെ ആത്മാവിനെ വിളിച്ചു, പേടിച്ച് ഓടിയ സംഭവം പറഞ്ഞ് അനു സിത്താര

മലയാളി സിനിമ പ്രേമികള്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കപ്പുറവും ജീത്തു ജോസഫ് ചിത്രങ്ങള്‍ ചർച്ചയാവുന്നുണ്ട്. സംവിധായകന്റെ ആദ്യ ചിത്രമായ ഡിറ്റക്ടീവും മെമ്മറീസുമെല്ലാം ഇന്നും കാഴ്ചക്കാരന് പുതിയ കാഴ്ചാനുഭവമാണ് നല്‍കുന്നതാണ്.

ദൃശ്യം2 ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് 12ത്ത്മാന്‍. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 2022 മെയ് 20 ആണ റിലീസായത്. ദൃശ്യം രണ്ടാംഭാഗത്തെ പോലെ തന്നെ ഒ ടി ടിയിലാണ് 12ത്ത് മാനും എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

12ത്ത് മാന്‍

വളരെ കുറഞ്ഞ ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചെറിയ ചിത്രമാണ് 12ത്ത് മാനെന്നാണ് ഫില്‍മീബീറ്റ് മലയാളത്തിനോട് ജീത്തു ജോസഫ് പറഞ്ഞിരുന്നു. കൂടാതെ തിയേറ്റര്‍ റിലീസിന് വേണ്ടി ഒരിക്കിയ ചിത്രമല്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വളരെ ചെറിയ ചിത്രമാണെന്ന് സംവിധായകന്‍ അവകാശപ്പെടുമ്പോഴും വന്‍താരനിരയാണ് 12ത്ത മാനില്‍ അണിനിരന്നത്. മോഹന്‍ലാലിനോടൊപ്പം യുവതാരങ്ങളായ അനുശ്രീ, അദിതി രവി, ലിയോണ ലിഷോയി, ശിവദ മുരളി, പ്രിയങ്ക, അനുസിത്താര, അനു മോഹന്‍, രാഹുല്‍ മാധവ്, ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ചന്തുനാഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഥ

അനു മോഹന്‍ അവതരിപ്പിച്ച സിദ്ധാര്‍ത്ഥിന്റെ ബാച്ചിലര്‍ പാര്‍ട്ടിക്കായി സുഹൃത്തുക്കളും അവരുടെ ഭാര്യമാരും ഒരു റിസോര്‍ട്ടില്‍ ഒത്തു കൂടുന്നു. ഇവിടെ വെച്ച് കൂട്ടത്തിലൊരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. തുടര്‍ന്ന് ഉണ്ടാവുന്ന കേസ് അന്വേഷണമാണ് സിനിമയുടെ കഥ. ഒറ്റ ദിവസത്തെ കഥയാണ് 12ത്ത് മാന്‍. ചിത്രത്തില്‍ എസ് പി ചന്ദ്രശേഖര്‍ എന്ന കഥാപാചത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

പ്രേതാനുഭവം

ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ ഒരു പ്രേതാനുഭവം പങ്കുവെയ്ക്കുകയാണ് അനു സിത്താര. ബിഹൈന്‍ഡ് വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഓജോ ബോര്‍ഡില്‍ പ്രേതത്തെ വിളിച്ചു വരുത്താന്‍ ശ്രമിച്ചതിനെ കുറിച്ചാണ് നടി പറഞ്ഞത്. ഈ സമയം പുറത്ത് നിന്ന് ഒരു ശബ്ദം കേട്ടുവെന്നാണ് അനു പറയുന്നത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ.

നടിയുടെ വാക്കുകള്‍ ഇങ്ങനെ...' ഷൂട്ട് ഇല്ലാതിരുന്ന ഒരു ദിവസം രാത്രി ഞങ്ങള്‍ കുറച്ച് പേര് ചേര്‍ന്ന് ഓജോ ബോര്‍ഡ് കളിച്ചു. ചന്തു ചേട്ടന്‍(ചന്തുനാഥ്) ആയിരുന്നു ഇതിന്റെ മെയിന്‍ ആള്‍ . അനു മോഹനും ഭാര്യയുമൊക്കെ ഉണ്ടായരുന്നു. ഇതിന് മുന്‍പ് തന്നെ ഞങ്ങള്‍ കുറെ പ്രേതകഥകളൊക്കെ പറഞ്ഞ് ഒരു ആമ്പിയന്‍സ് വരുത്തി വെച്ചിട്ടുണ്ട്. ഞാനൊക്കെ ഓജോ ബോര്‍ഡ് കളിക്കാനുള്ള ഭയങ്കര ഫീലിലായിരുന്നു. അങ്ങനെ ആ രാത്രി കോളമൊക്കെ വരച്ച് അതില്‍ കോയിനൊക്കെ വെച്ച് ആത്മാവിനെ വിളിക്കാനായി എല്ലാം സെറ്റാക്കി';അനു സിത്താര തുടര്‍ന്നു.

പ്രേതത്തെ വിളിച്ചു

'വരച്ച ബോര്‍ഡില്‍ കോയിന്‍ വെച്ച് കൊണ്ട് 'ഗുഡ് സ്പിരിറ്റ് പ്ലീസ് കം' എന്ന് വിളിച്ചു. ചന്തു ചേട്ടനാണ് പ്രേതത്തെ വിളിക്കുന്നത്. അദ്ദേഹം ഇടയ്ക്ക് പ്രേതം വരാന്‍ പോകുന്നതിന്റെ എക്‌സ്പ്രഷനൊക്കെ ഇടുന്നുണ്ട്. ഞങ്ങള്‍ എല്ലാവരും വളരെ സീരിയസായിരുന്നു. ഇപ്പോള്‍ പ്രേതം വരുമെന്നുള്ള സാഹചര്യത്തിലായി അവിടത്തെ അന്തരീക്ഷം. ഞങ്ങളെല്ലാവരും ആകാംക്ഷയോടെ നോക്കിയിരിക്കുമ്പോള്‍ അടുത്ത മുറിയുടെ ജനലിന്റെ ഭാഗത്ത് നിന്ന് ഒരു ശബ്ദം. ഇതു കേട്ടത്തും ഞങ്ങളെല്ലാവരും അവിടെ നിന്ന് പേടിച്ച് ഇറങ്ങി ഓടി സെറ്റില്‍ ആകെ ബഹളമായി'; നടി പറഞ്ഞു.

അന്ന് വന്ന പ്രേതം

എന്നാല്‍ പിന്നെയാണ് വന്ന പ്രേതത്തിനെ കുറിച്ച് അറിഞ്ഞത്. നമ്മള്‍ ഓജോ ബോര്‍ഡ് കളിക്കുന്നത് അറിഞ്ഞു കൊണ്ട് ജീത്തു സാര്‍ വന്ന് പേടിപ്പിച്ചതായിരുന്നു. ഷൂട്ടിംഗ് നിര്‍ത്തി വെച്ചിട്ടായിരുന്നു അദ്ദേഹം എത്തിയത്. പിന്നീട് ഇതു പറഞ്ഞ് ലാലേട്ടനും കളിയാക്കി'; രസകരമായ 12ത്ത് മാനിലെ പ്രേതക്കഥ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

പിന്നീട് മറ്റൊരു കാര്യവും അറിഞ്ഞു. ചന്തു ചേട്ടന്‍ കാണിച്ചത് ഞങ്ങളെ പറ്റിക്കാന്‍ വേണ്ടിയിട്ടായിരുന്നു . അന്ന് ഉറങ്ങാന്‍ പോലും പറ്റിയില്ലെന്ന് അനു സിത്താര കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X