ഉണ്ണി മുകുന്ദന്റെ ഭാര്യയായി അനു സിത്താര! മാമാങ്കത്തിലെ കഥാപാത്രത്തിന്റെ സവിശേഷത പുറത്ത് വിട്ട് നടി

കേരളം കാത്തിരിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രം ഡിസംബര്‍ പന്ത്രണ്ടിനാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. പിന്നാലെ സിനിമയിലെ ഓരോ താരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകളും പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പുതിയ ലുക്ക് ആയിരുന്നു വന്നത്.

മൂന്ന് നായികമാരാണ് മാമാങ്കത്തില്‍ പ്രധാനമായിട്ടുള്ളത്. അതില്‍ ഒന്ന് നടി അനു സിത്താരയാണ്. ആദ്യം അനു സിത്താരയ്ക്ക് പകരം മറ്റൊരു നടി അവതരിപ്പിക്കാന്‍ ഇരുന്ന വേഷമായിരുന്നു ഇത്. ഇപ്പോഴിതാ മാമാങ്കത്തില്‍ അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ കൈരളയിക്ക് നല്‍കിയ അഭിമുഖത്തില്‍ അനു സിത്താര വെളിപ്പെടുത്തിയിരിക്കുകയാണ്.

അനു സിത്താരയുടെ വാക്കുകളിലേക്ക്

മാണിക്യം എന്നാണ് മാമാങ്കത്തില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഉണ്ണിയേട്ടന്‍ (ഉണ്ണിമുകുന്ദന്‍) അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് എനിക്ക്. ഉണ്ണിയേട്ടന്‍ ചാവേറായി പടയ്ക്ക് പോകുന്ന ആളായിട്ടാണ് മാമാങ്കത്തില്‍ അഭിനയിക്കുന്നത്. പഴയകാലത്ത് ചാവേറായി പടയ്ക്ക് പോകുന്ന ആളുകളുടെ ഭാര്യമാരുടെ അവസ്ത എന്തായിരിക്കും എന്നതാണ് എന്റെ കഥാപാത്രത്തിലൂടെ ചിത്രത്തില്‍ വ്യക്തമാക്കുന്നത്.

അനു സിത്താരയുടെ വാക്കുകളിലേക്ക്

ചാവേറായി ഭര്‍ത്താവ് പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല എന്നാണ്. മാമാങ്കത്തില്‍ എന്റെ കഥാപാത്രം അധിക നേരമില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ സിനിമയുടെ ഭാഗമാവുക എന്നത് തന്നെയാിരുന്നു വലിയ കാര്യം. പിന്നെ മമ്മൂക്കയുടെ മൂവി, മലയാളത്തിലെ ഏറ്റവും മുതല്‍മുടക്ക് കൂടിയ ചിത്രം, ചരിത്ര സിനിമകള്‍ അധികം കേരളത്തില്‍ സംഭവിക്കാറില്ല. അപ്പോള്‍ ഈ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുക എന്നത് വലയി കാര്യമാണെന്നും അനു സിത്താര പറയുന്നു.

അനു സിത്താരയുടെ വാക്കുകളിലേക്ക്

മാമാങ്കത്തിലെ വസ്ത്രത്തെ കുറിച്ച് ആശങ്ക ഒന്നുമുണ്ടായിരുന്നില്ല. ആദ്യമേ അത് അന്വേഷിച്ചു എന്നേ ഉള്ളു. പഴയ മാമാങ്ക കാലത്ത് സ്ത്രീകള്‍ ധരിച്ചിരുന്നത് കച്ചയായിരുന്നില്ലേ, അത് ചെചയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ചോദിച്ചതായിരുന്നു. അപ്പോള്‍ തന്നെ അത് ക്ലീയര്‍ ചെയ്ത് തരികയും ചെയ്തു. അത് കൊണ്ട് ടെന്‍ഷന്‍ ഒന്നും ഇല്ലായിരുന്നു.

അനു സിത്താരയുടെ വാക്കുകളിലേക്ക്

ഒരു ഡാന്‍സര്‍ ആയി അഭിനയിക്കണമെന്നതാണ് ഡ്രീം റോള്‍ ആയി പറയാന്‍ ഉള്ളത്. അങ്ങനെ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും. രാമന്റെ ഏദന്‍തോട്ടത്തിലൂടെ ഏകദേശം അത് സാധിച്ചു. ഇപ്പോള്‍ ഉള്ള ആഗ്രഹം എന്താണെന്ന് വെച്ചാല്‍ നമ്മുടെ പഴയകാല സിനിമകളിലെ നായകമാര്‍ അവതരിപ്പിച്ചത് പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയണം എന്നതാണ്. ശോഭന ചേച്ചിയും ഉര്‍വശി ചേച്ചിയും ഒക്കെ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങള്‍. അവര്‍ അഭിനയിച്ചിട്ടുള്ള വേഷങ്ങളെല്ലാം ജനങ്ങള്‍ എന്നും ഓര്‍ത്തിരിക്കുന്നവയാണ്. അത്ര മാത്രം പ്രേക്ഷകര്‍ക്ക് അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു എന്നും അനു പറയുന്നു.

അനു സിത്താരയുടെ വാക്കുകളിലേക്ക്

പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് സ്വന്തം കഥയാണ് അനു സിത്താര പറഞ്ഞത്. പ്രണയിക്കുന്നവരോട് എനിക്ക് കൂടുതലായി ഒന്നും പറയാനില്ല. പ്രണയിക്കുമ്പോള്‍ ആത്മാര്‍ഥമായി തന്നെ പ്രണയിക്കുക എന്നതാണ്. പിന്നെ ഞാനും വിഷ്ണുവേട്ടനും പ്രണയിച്ച് നടക്കുന്ന സമയത്തെ മറക്കാന്‍ പറ്റാത്ത ഓര്‍മ്മ എന്ന് വെച്ചാല്‍ ഫോണ്‍ ഉണ്ടായിരുന്ന കാലമായിട്ടും ഞങ്ങള്‍ സംസാരിച്ചിരുന്നതും കാര്യങ്ങള്‍ പറഞ്ഞിരുന്നതും കത്തുകളിലൂടെയായിരുന്നു. ഞാന്‍ കത്തുകള്‍ എഴുതി കൊടുക്കാറുമുണ്ടായിരുന്നു. കത്തുകളിലൂടെ പ്രണയ സംസാരങ്ങള്‍ നടക്കുവാന്‍ കാരണം എനിക്ക് അന്ന് ഫോണ്‍ ഇല്ലായിരുന്നത് കൊണ്ടാണ്. അന്ന് കൈമാറിയ കത്തുകളെല്ലാം ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതാണ് പ്രണയ കാലത്തെ വലിയ ഓര്‍മകളില്‍ ഒന്ന് എന്നും അനു സിത്താര സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X