നടന്‍ മുകേഷുമായി അനു സിത്താരയ്ക്ക് പ്രശ്‌നമുണ്ടായിരുന്നോ? എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് നടിയുടെ മറുപടി
നടിയും നര്‍ത്തകിയുമായ അനു സിത്താര വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പല അഭിമുഖങ്ങളിലും വളരെ രസകരമായിട്ടുള്ള സംസാരത്തിലൂടെയാണ് അനു ശ്രദ്ധിക്കപ്പെടുന്നത്. അത്തരത്തില്‍ നടിയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോ വൈറലാവുകയാണ്.
ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അനു അതിഥിയായി എത്തിയിരുന്നു. സിനിമയ്ക്കുള്ളില്‍ താരങ്ങളുമായി വഴക്ക് കൂടാറുണ്ടോന്നും നടന്‍ മുകേഷ് അത്തരത്തില്‍ ചിലത് തന്നോട് പറഞ്ഞെന്നും എംജി സൂചിപ്പിച്ചു. ഇതോടെയാണ് മുകേഷുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ച് അനു സിത്താര മനസ് തുറന്നത്.

മറ്റുള്ളവരുമായി വഴക്കുണ്ടാക്കാനെ അനു സിത്താരയ്ക്ക് സമയമുള്ളു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അത് സത്യമാണോ എന്നായിരുന്നു അവതരകന്‍ ചോദിച്ചത്. 'സിനിമയില്‍ ഞാന്‍ ആരുമായിട്ടും വഴക്കുണ്ടാക്കിയിട്ടില്ലെന്നാണ്', നടി പറയുന്നത്. എന്നാല്‍ നടന്‍ മുകേഷാണ് എന്റെ അടുത്ത് ഇതിനെ കുറിച്ച് പറഞ്ഞതെന്ന് എംജി ശ്രീകുമാര്‍ സൂചിപ്പിച്ചതോടെ അനു ഞെട്ടി. മുകേഷട്ടനുമായി ഞാനൊരിക്കലും വഴക്കുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ അനു അദ്ദേഹത്തെ ആദ്യമായി കണ്ടതിനെ കുറിച്ചും പറഞ്ഞു.

താന്‍ ജീവിതത്തില്‍ ആദ്യമായി കണ്ട നടന്‍ മുകേഷ് ആണ്. വയനാട്ടിലുള്ള പൂക്കോട് തടാകത്തിന്റെ അടുത്ത് നിന്നുമാണ് ആദ്യ കൂടിക്കാഴ്ച. മുകേഷേട്ടനും പ്രേം കുമാറും അന്ന് പരസ്യ ചിത്രത്തിന്റെ ആവശ്യത്തിനോ മറ്റോ വന്നതാണ്. ഞാനും എന്റെ മമ്മിയും മമ്മിയുടെ കൂട്ടുകാരും കൂടി അന്ന് തടാകം കാണാന്‍ പോയതാണ്. അന്ന് ഒന്നാം ക്ലാസായിട്ടില്ല, യുകെജിയിലോ മറ്റോ പഠിക്കുകയാണ്.

മുകേഷേട്ടനെ കണ്ടതോടെ ഓടി പോയി മിണ്ടി. എന്താ മോളുടെ പേരെന്ന് ചോദിച്ചപ്പോള്‍ അനു സിത്താര എന്നാണ് പേര്, വീട്ടില്‍ ചിങ്ങിണി എന്നാണ് വിളിക്കുന്നതെന്നും പറഞ്ഞു. അന്ന് പുള്ളി എന്നെ മടിയിലൊക്കെ ഇരുത്തി വര്‍ത്തമാനം പറഞ്ഞിരുന്നു. ആദ്യമായി ഞാന്‍ ജീവിതത്തില്‍ കണ്ട നടന്‍ മുകേഷേട്ടനാണ്. അദ്ദേഹവുമായി ഞാനൊരിക്കലും വഴക്കുണ്ടാക്കില്ലെന്നാണ് അനു സിത്താര ഉറപ്പിച്ച് പറയുന്നത്.

ഇന്‍ഡസ്ട്രിയില്‍ ആരുമായിട്ടും വഴക്ക് ഉണ്ടാക്കിയിട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് നടിയുടെ മറുപടി. പിന്നെ ചില സമയത്ത് സെറ്റില്‍ ഫുഡ് നേരത്തെ വരാത്തതിനാണ് ഞാന്‍ വഴക്ക് ഉണ്ടാക്കിയിട്ടുള്ളത്. ചോറും മീന്‍ കറിയുമാണ് ഏറെ ഇഷ്ടം. ഇപ്പോള്‍ അത് കുറച്ചു.
തടി കുറയ്ക്കാന്‍ വേണ്ടിയാണ് ഇഷ്ടഭക്ഷണത്തിന്റെ അളവ് കുറച്ചതെന്നാണ് നടി പറഞ്ഞത്. പിന്നെ സെറ്റില്‍ ബാക്കി ആര്‍ക്ക് വിശന്നാലും അവരെല്ലാം എന്നെ നോക്കും. ഞാന്‍ വഴക്കുണ്ടാക്കി ഭക്ഷണം വരുത്തിക്കുമെന്ന് അറിഞ്ഞാണ് അവര്‍ നോക്കുന്നതെന്ന് അനു സൂചിപ്പിച്ചു.

പോലീസാകണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നോന്ന് അവതാരകന്‍ ചോദിച്ചിരുന്നു. ചില സാഹചര്യങ്ങളില്‍ തനിക്കങ്ങനെ തോന്നിയിട്ടുണ്ടെന്ന് നടി മറുപടിയായി പറഞ്ഞു. റോഡിലൊക്കെ ആരെങ്കിലും വഴക്കുണ്ടാക്കുന്നത് കാണുമ്പോള്‍ ഇറങ്ങി ചെന്നിട്ട് എന്താ പ്രശ്‌നമെന്ന് ചോദിക്കാന്‍ തോന്നും. ആ പ്രശ്‌നം പരിഹരിക്കണമെന്നൊക്കെ തോന്നിയാലും പോലീസിന് മാത്രമേ അത് പറഞ്ഞ് പരിഹരിക്കാന്‍ പറ്റുകയുള്ളു. അന്നേരമൊക്കെ അങ്ങനൊരു തോന്നല്‍ ഉണ്ടായിട്ടുണ്ടെന്ന് നടി പറഞ്ഞു.


Click it and Unblock the Notifications











