ക്യാപ്റ്റനില്‍ ജയസൂര്യയുടെ മകനും ഉണ്ടായിരുന്നു! താരപുത്രന്‍ കലക്കിയെന്ന് അനു സിത്താര!!

By Ambili

ഇന്നലെ മുതല്‍ തിയറ്ററുകളിലേക്ക് മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമ കൂടി എത്തിയിരിക്കുകയാണ്. ജയസൂര്യ നായകനായി അഭിനയിച്ച ക്യാപ്റ്റന്‍. മലയാളത്തില്‍ നിന്നും എങ്ങനെ ഒരു ബയോപിക്ക് നിര്‍മ്മിക്കാമെന്ന് തെളിയിച്ചാണ് ക്യാപ്റ്റന്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

സിനിമയുടെ പ്രദര്‍ശന ദിവസം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. വരും ദിവസങ്ങൡ സിനിമ സൂപ്പര്‍ ഹിറ്റ് നിലവാരത്തിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തില്‍ ജയസൂര്യ നായകനായി അഭിനയിച്ചപ്പോള്‍ മകന്‍ അദ്വൈത് ജയസൂര്യയും അഭിനയിച്ചിരുന്നു.

 ക്യാപ്റ്റനില്‍ അദ്വൈത് ജയസൂര്യയും

ക്യാപ്റ്റനില്‍ അദ്വൈത് ജയസൂര്യയും

അച്ഛന്റെ സിനിമയിലൂടെ മകനും ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ അഭിനയിച്ചിരിക്കുകയാണ്. വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റനില്‍ ജയസൂര്യ അവതരിപ്പിച്ച സത്യന്റെ ചെറുപ്പക്കാലം അവതരിപ്പിച്ച് കൊണ്ടായിരുന്നു അദ്വൈത് അഭിനയിച്ചത്.

അനു സിത്താര പറയുന്നതിങ്ങനെ..

അനു സിത്താര പറയുന്നതിങ്ങനെ..

ആദി ജയേട്ടന്റെ മകന്‍.. സത്യേട്ടന്റെ ചെറുപ്പകാലം വളരെ മനോഹരമായി അവതരിപ്പിച്ചു.. എന്റെ കുടുംബത്തിലെ ഒരു കുട്ടി തന്നെയാണ് ആദി.. ആദി കുട്ടന് അഭിനന്ദനങ്ങള്‍.. എന്നുമാണ് ഫേസ്ബുക്കിലൂടെ ആദിയുടെ ചിത്രം പങ്കുവെച്ച് അനു സിത്താര പറയുന്നത്.

 ഹ്രസ്യചിത്രത്തിലൂടെ

ഹ്രസ്യചിത്രത്തിലൂടെ

താരപുത്രന്മാരെക്കെ സിനിമയില്‍ അഭിനയിച്ച് തരംഗമായി കൊണ്ടിരിക്കുകയാണ്. ആ പട്ടികയിലേക്കാണ് അദ്വൈത് ജയസൂര്യയുടെ വരവും. മുന്‍പ് ഒറ്റയ്ക്ക് ഹ്രസ്യചിത്രമെടുത്ത് അദ്വൈത് തരംഗമായിരുന്നു.

ക്യാപ്റ്റന്‍

ക്യാപ്റ്റന്‍

ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരു സ്‌പോര്‍സ് ഡ്രാമ സിനിമയായിട്ടാണ് ക്യാപ്റ്റന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ പ്രജീഷ് സെന്നാണ് ക്യാപ്റ്റന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

 കേന്ദ്ര കഥാപാത്രങ്ങള്‍

കേന്ദ്ര കഥാപാത്രങ്ങള്‍

ജയസൂര്യ, അനുസിത്താര, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ, ജനാര്‍ദ്ധനന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോയിയാണ് സിനിമ നിര്‍മ്മിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X