ദിലീപിന്റെ നായികയാവാന്‍ മടിയില്ലേ? വിമര്‍ശനത്തിന് ചുട്ടമറുപടി നല്‍കി അനു സിത്താര! പ്രതികരണം കലക്കി!

ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് അനു സിത്താര.വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. സിനിമയുടെ പ്രമോഷനുകളിലും മറ്റു പരിപാടികളിലുമൊക്കെയായി താരം സജീവമാണ്. ആദ്യ സിനിമ മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഈ താരത്തെ സ്വീകരിച്ചിരുന്നു. പൊട്ടാസ് ബോംബിലൂടെയായിരുന്നു താരം സിനിമയില്‍ തുടക്കം കുറിച്ചത്. ശാലീന കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിക്കൂയെന്ന നിബന്ധനയൊന്നും തനിക്കില്ലെന്നും കൂടുതലും തേടിയെത്തുന്നത് അത്തരത്തിലുള്ള കഥാപാത്രങ്ങളാണെന്നും താരം പറഞ്ഞിരുന്നു. മോഡേണ്‍ വേഷത്തില്‍ തന്നെക്കാണാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ടാവുമോയെന്നറിയില്ലെന്നും അവരുടെ താല്‍പര്യം കൂടി താന്‍ പരിഗണിക്കാറുണ്ടെന്നും താരം അടുത്തിടെയും ആവര്‍ത്തിച്ചിരുന്നു. ദിലീപ്- വ്യാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ശുഭരാത്രിയാണ് താരത്തിന്‍റേതായി തിയേറ്ററുകളിലേക്കെത്തിയ ലേറ്റസ്റ്റ് ചിത്രം. ഗംഭീര സ്വീകരണവുമായി മുന്നേറുകയാണ് സിനിമ. അനുവിന്‍റെ പ്രകടനത്തിനും മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അനു സിത്താരയുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഈ താരം. ഫേസ്ബുക്കിലൂടെ തന്നെ ചൊറിയാനെത്തുന്നവര്‍ക്ക് ചുട്ടമറുപടിയാണ് ഈ നായിക നല്‍കാറുള്ളത്. നേരത്തെ ടൊവിനോ തോമസിനൊപ്പമുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നപ്പോഴായിരുന്നു വിമര്‍ശനമെത്തിയത്. ഇപ്പോഴിതാ ദിലീപിന്‍റെ നായികയായി അഭിനയിച്ചതിനെക്കുറിച്ചുള്ള വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. വിമര്‍ശകന്‍റെ വായടപ്പിക്കുന്ന തരത്തിലുള്ള മറുപടി തന്നെയാണ് ഇത്തവണയും നല്‍കിയിട്ടുള്ളത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് ശുഭരാത്രിയെ. ഫീല്‍ഗുഡ് സിനിമയുമായാണ് ഇത്തവണത്തെ വരവെന്ന് ദിലീപും പറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദിലീപിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം തനിക്ക് ലഭിച്ചതെന്ന് അനു സിത്താര പറഞ്ഞിരുന്നു. വിമര്‍ശകര്‍ക്ക് താരം നല്‍കിയ മറുപടിയെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ അറിയാനായി തുടര്‍ന്നുവായിക്കൂ.

ദിലീപിന്റെ നായികയാവാന്‍ മടിയില്ലേ?

ദിലീപിന്റെ നായികയാവാന്‍ മടിയില്ലേ?

മലയാള സിനിമയുടെ ജനപ്രിയ നായകന്‍, ഈ വിശേഷണം ദിലീപിന് സ്വന്തമാണ്. പലരും അയല്‍പക്കത്തെ പയ്യനായാണ് ഈ താരത്തെ കാണുന്നതും. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ ദിലീപ് പകര്‍ന്നാടിയ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ തേടിയത്തെിയപ്പോള്‍ ആരാധകര്‍ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കിയത്. വിവാദങ്ങളില്‍ പെട്ട് നില്‍ക്കുന്ന അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ മടിയില്ലേയെന്നായിരുന്നു പലരും തന്നോട് ചോദിച്ചതെന്ന് അനു സിത്താര പറയുന്നു. അഭിനയ രംഗത്തെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ പലരും ദിലീപ് സിനിമ കിട്ടിയില്ലേ എന്ന് ചോദിച്ചതായി താരം നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ വേണ്ടെന്ന് വെക്കാന്‍ തോന്നിയില്ലെന്നും അദ്ദേഹത്തെപ്പോലെ വലിയ നടന്റെ സിനിമയോട് നോ പറയാന്‍ തോന്നിയില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.

ഭാഗ്യനായകന്‍ ചാക്കോച്ചന്‍

ഭാഗ്യനായകന്‍ ചാക്കോച്ചന്‍

നവാഗതരായി തുടക്കം കുറിക്കുന്ന നായികമാരുടെ ഭാഗ്യനായകനായി ചാക്കോച്ചനെ വിശേഷിപ്പിക്കാറുണ്ട് . തന്റെയും ഭാഗ്യനായകനാണ് അദ്ദേഹമെന്നും അനു സിത്താര പറയുന്നു. രഞ്ജിത്ത് ശങ്കര്‍ ചിത്രമായ രാമന്റെ ഏദന്‍തോട്ടത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. തുടക്കത്തില്‍ ഒരുപാട് ആശങ്കകളുണ്ടായിരുന്നുവെങ്കിലും പിന്നീട് താന്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നുവെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഫുക്രിയുടെ സമയത്തായിരുന്നു സംവിധായകന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞത്. ഇത്ര നീചരായ ഭര്‍ത്താക്കന്‍മാര്‍ എവിടെയെങ്കിലുമുണ്ടാവുമോയെന്നായിരുന്നു അന്ന് താന്‍ വിഷ്ണുവേട്ടനോട് ചോദിച്ചത്. ഭര്‍ത്താവായ വിഷ്ണുവിന്റെ പിന്തുണയെക്കുറിച്ച് താരം എപ്പോഴും വാചാലയാവാറുണ്ട്.

 മമ്മൂട്ടിയെ കണ്ടത്

മമ്മൂട്ടിയെ കണ്ടത്

മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്ന് അനു സിത്താര പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. പേരന്‍പിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു അദ്ദേഹത്തെ കണ്ടത്. ആ സമയത്ത് ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചതിന്‍രെ സന്തോഷത്തിലായിരുന്നു. ഇടയ്ക്ക് ട്രാഫിക് ബ്ലോക്കില്‍ പെട്ടപ്പോള്‍ താനും വിഷ്ണുവേട്ടനും കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. അന്നദ്ദേഹത്തെ നേരില്‍ കണ്ടപ്പോള്‍ കരഞ്ഞുപോയി. അങ്കിളിന്റെ ചിത്രീകരണത്തിനായി വയനാട്ടിലേക്കിയപ്പോഴും അദ്ദേഹത്തെ കണ്ടിരുന്നു.

മോഹന്‍ലാലിനൊപ്പമുള്ള സിനിമ

മോഹന്‍ലാലിനൊപ്പമുള്ള സിനിമ

മമ്മൂട്ടിയെ മാത്രമല്ല മോഹന്‍ലാലിനേയും തനിക്കൊരുപാട് ഇഷ്ടമാണെന്ന് താരം പറയുന്നു. റെഡ് വൈന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു അദ്ദേഹത്തെ കണ്ടത്. താന്‍ അഭിനയിച്ച നീയും ഞാനും എന്ന സിനിമയുടെ നെറേഷന്‍ അദ്ദേഹത്തിന്റേതായിരുന്നുവെന്നും താരം പറയുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്ന അവസരത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്നും താരം പറയുന്നു. എന്നായിരിക്കും ഈ കൂട്ടുകെട്ടിലൊരു സിനിമ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്.

ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ

ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ

പ്രണയിച്ച് വിവാഹിതരായവരാണ് അനു സിത്താരയും വിഷ്ണുവും. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയോട് ആദ്യം നോ പറഞ്ഞുവെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മതം അറിയിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. അദ്ദേഹവും കുടുംബവും നല്‍കുന്ന പിന്തുണയാണ് തന്നെ നയിക്കുന്നത്. ലൊക്കേഷനിലും മറ്റുമായി എപ്പോഴും കൂടെ വരുന്നത് വിഷ്ണുവേട്ടനാണെന്നും താരം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X