നിമിഷ സജയനും അനു സിത്താരയും ഒന്നിച്ചു മത്സരിച്ചു! ജയിച്ചത് നിമിഷ, പക്ഷെ അനുവിന്റെ സമ്മാനം കിടുക്കി!!
മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് വേണ്ടി യുവനടിമാരായ അനു സിത്താരയും നിമിഷ സജയനും മത്സരത്തിലായിരുന്നു. ഫലം പ്രഖ്യാപിക്കുന്ന സമയത്ത് ഇരുവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു എന്നതാണ് രസകരം. വാര്‍ത്ത സമ്മേളനം തുടങ്ങിയ സമയത്ത് കൊച്ചി പാലാരിവട്ടത്തുള്ള നിമിഷയുടെ വീട്ടിലായിരുന്നു അനു സിത്താരയും ഉണ്ടായിരുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു കുപ്രസിദ്ധ പയ്യനും മത്സരത്തിലുണ്ടായിരുന്നു.
നിമിഷ സജയനാണ് പ്രഖ്യാപനം വന്നപ്പോള്‍ അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു നിമിഷ ചെയ്തത്. എന്നാല്‍ സന്തോഷത്തോടെ നിമിഷയെ ചേര്‍ത്ത് നിര്‍ത്തി ഉമ്മ കൊടുത്തായിരുന്നു അനു സിത്താര സന്തോഷം പ്രകടിപ്പിച്ചത്. തനിക്ക് കിട്ടിയില്ലെങ്കിലും നിമിഷയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സന്തോഷിക്കുന്ന അനു സിത്താരയ്ക്ക് പിന്നെ അഭിനന്ദന പ്രവാഹമായിരുന്നു.

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് പുരസ്‌കാരനേട്ടത്തെ കുറിച്ച് നിമിഷ സജയന്‍ പറഞ്ഞിരിക്കുന്നത്. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടത്തില്‍ സന്തോഷമുണ്ട്. ചോലയില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു. ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഇനിയും കഠിനാധ്വനം തുടരും. തരുന്ന ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ലക്ഷ്യം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടെന്നും നിമിഷ പറയുന്നു.


Click it and Unblock the Notifications