പ്രണയാര്‍ദ്രയായി പൂവും കൈയില്‍ പിടിച്ച് അനു സിത്താരയുടെ അഭിനയം! പിന്നാലെ ആരാധകരുടെ ആശംസകളും
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് അനു സിത്താര. ഇന്ന് റിലീസിനെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലും നായികയായി അനു അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ നടി പങ്കുവെച്ചൊരു വീഡിയോ വൈറലാവുകയാണ്. പ്രണയാര്‍ദ്രയായി ഒരു തമിഴ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന അനു സിത്താരയുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

'പൂവേ, സെം പൂവേ നിന്‍ വാസം വരും' എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം നാണത്തോടെ അഭിനയിക്കുന്ന അനു സിത്താരയുടെ വീഡിയോ അതിവേഗമാണ് വൈറലായത്. പിന്നാലെ നടിയെ പ്രശംസിച്ച് കൊണ്ട് നിരവധി ആളുകളാണ് എത്തിയത്. അനുവിന്റെ ചുവടുകളും അഭിനയവുമെല്ലാം അതിമനോഹരമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്നയാളുടെ ഭാര്യയായിട്ടാണ് അനു സിത്താര അഭിനയിച്ചത്. സിനിമയിലെ ഈ കഥാപാത്രത്തിനും മികച്ചതെന്ന പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. നീയും ഞാനും, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ശുഭരാത്രി, ആദ്യരാത്രി എന്നീ സിനിമകളായിരുന്നു അനുവിന്റേതായി തിയറ്ററുകളിലേക്ക് എത്തിയത്.


Click it and Unblock the Notifications