അനു സിത്താരയും കുഞ്ചാക്കോ ബോബനും ആ രഹസ്യം പരസ്യമാക്കി! വൈറലാവുന്ന പോസ്റ്റ് കാണൂ!

താരങ്ങളില്‍ പലരും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. വിശേഷാവസരങ്ങളിലെല്ലാം ആശംസ നേര്‍ന്ന് അവരെത്താറുണ്ട്. എല്ലാവരുമായി അടുത്ത സൗഹൃദത്തിലാണ് അനു സിത്താര. അതിഥി രവിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. നേരത്തെ നിമിഷ സജയന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോഴും ആദ്യം അഭിനന്ദിച്ചത് അനു സിത്താരയായിരുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ അതിഥി രവിയുടെ പിറന്നാളാണ് വെള്ളിയാഴ്ച. താരത്തിന് ആശംസ നേര്‍ന്ന് ആരാധകരും സുഹൃത്തുക്കളുമൊക്കെ രംഗത്തെത്തിയിരുന്നു. പരസ്യത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് അതിഥി. പഠനത്തിനിടയില്‍ നൃത്തത്തിനോടും ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന താരത്തിന് സിനിമയിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ അനു സിത്താരയും അതിഥിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പയില്‍ തന്റെ നായികയായി അഭിനയിച്ച അതിഥിക്ക് ആശംസ നേര്‍ന്ന് ചാക്കോച്ചനും എത്തിയിരുന്നു.

Anu Sithara

ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന സിനിമയിലൂടെയാണ് അതിഥി തുടക്കം കുറിച്ചത്. കോഹിനൂര്‍, അലമാര, ഉദാഹരണം സുജാത, ലവകുശ, ആദി, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. അനു സിത്താര, നിമിഷ സജയന്‍ എന്നിവരുമായി അടുത്ത സൗഹൃദമാണ് അതിഥിക്ക്. ഇവരെല്ലാം ഒരുമിച്ച് അവതരിപ്പിച്ച ഡബ്‌സ്മാഷ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുഞ്ചാക്കോ ബോബന്റരെ ഗാനങ്ങളുമായാണ് ഇവരെത്തിയത്. അതിഥിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചാണ് അനു സിത്താര ആശംസ നേര്‍ന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X