കല്യാണം എപ്പോഴാണെന്ന് ആരാധകൻ!! കൃത്യമായ ഉത്തരം നൽകി നടി അനു സിത്താര....
ചുരുങ്ങിയ സമയകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിൽ കയറി കൂടിയ താരമാണ് അനു സിത്താര. സ്വന്തം വീട്ടിലെ കുട്ടി എന്നുളള പരിഗണനയാണ് അനുവിന് പ്രേക്ഷകർ നൽകുന്നത്. നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് അനു. തന്റെ പുതിയ സിനിമ വിശേഷങ്ങളും നൃത്തത്തിന്റെ വീഡിയോയുമൊക്കെ അനു പ്രേക്ഷകർക്കായി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അനു. തനിയക്ക് ലഭിക്കുന്ന നല്ലതും മോശവുമായ കമന്റുകൾക്ക് അതേ രീതിയിൽ തന്നെ താരവും മറുപടി നൽകാറുണ്ട്. ഇത് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുമുണ്ട്. ഇപ്പോഴിത വീണ്ടും അത്തരത്തിലള്ള സംഭവമുണ്ടായിരിക്കുകയാണ്. ഇൻസ്റ്റഗ്രമിലൂടെ താരത്തിന്റെ വിവാഹം എന്നാണെന്ന് ചോദിച്ചിരിക്കുന്ന ഒരു വിരുദനാണ് അനു ഉഗ്രൻ മറുപടി നൽകിയിരിക്കുന്നത്. '' ഇപ്പോൾ ഇല്ല 2015 ആകട്ടെ എന്നായിരുന്നു താരംത്തിന്റെ മറപടി'' ഇതിനു മുൻപും ഇത്തരത്തിലുളള ആളെ വെറുപ്പിക്കുന്ന ചോദ്യങ്ങൾക്ക് അതേ രീതിയിൽ തന്നെ അനുവും ഉത്തരം നൽകിയിരുന്നു.വിവാഹത്തിനു ശേഷമാണ് അനു സിത്താര സിനമയിൽ എത്തുന്നത്. വിഷ്ണു പ്രസാദാണ് അനുവിന്റെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇതി മലയാള സിനിമ മേഖലയിലും പ്രേക്ഷകർക്കും അറിയുന്ന കാര്യമാണ്.
2015 ൽ പുറത്തിറങ്ങയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് അനുസിത്താര പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ചാക്കേച്ചൻ ചിത്രമായ രാമേട്ടന്റെ ഏതൻ തോട്ടം എന്ന സിനിമയാണ് അനുവിനെ മുൻനിര നായികമാരുടെ സ്ഥനത്തേയ്ക്ക് ഉയർത്തി കൊണ്ട് പോയത്. ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.



Click it and Unblock the Notifications