ദിലീപേട്ടന്റെ ആ സിനിമയാണ് അത്ഭുതപ്പെടുത്തിയത്! ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് അനു സിത്താര പറയുന്നത്?
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് അനു സിത്താര എത്തിക്കൊണ്ടിരിക്കുന്നത്. വ്യാസന്‍ സംവിധാനം ചെയ്ത ശുഭരാത്രിയില്‍ ദിലീപിന്റെ നായികയായെത്തിയത് അനു സിത്താരയായിരുന്നു. ശ്രീജ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചതെന്ന് താരം പറയുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഭര്‍ത്താവിനും മകള്‍ക്കുമായി ജീവിക്കുന്ന തരത്തിലുള്ള കഥാപാത്രമാണ് ശ്രീജ. ദിലീപിനോടൊപ്പം ഇതാദ്യമായാണ് അഭിനയിച്ചത്. സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ ദിലീപിനൊപ്പമുള്ള സിനിമയൊന്നും ലഭിച്ചില്ലേയെന്ന് പലരും ചോദിച്ചിരുന്നു. ആ അവസരം ലഭിച്ചപ്പോള്‍ ഏറെ സന്തോഷമായിരുന്നു.
അദ്ദേഹത്തെ ഫോണില്‍ വിളിച്ച് വിളിച്ചിരുന്നു. മുന്‍പ് പരിചയമുള്ള ഒരാളോട് സംസാരിക്കുന്ന ഫീലായിരുന്നു തനിക്ക്. മുന്‍പ് അറിയാവുന്നയാളുകളായാണ് ലൊക്കേഷനിലേക്ക് എത്തിയപ്പോഴും തോന്നിയത്. വളരെ രസകരമായിരുന്നു ലൊക്കേഷന്‍. ദിലീപേട്ടന്‍ തമാശ പറയുകയും കളിയാക്കുകയുമൊക്കെ ചെയ്യാറുമുണ്ട്. ഫ്രീയായിരിക്കുമ്പോള്‍ സിനിമ കാണലാണ് പ്രധാന ഹോബി. ദിലീപ് അഭിനയിച്ച സിനിമകളില്‍ മീശമാധവനാണ് തന്റെ ഫേവറിറ്റ്. കോമഡി മൂവീസാണ് കൂടുതല്‍ ഇഷ്ടം. മൈ ബോസ്, തിളക്കം, തുടങ്ങിയ സിനിമകളും ഇഷ്ടമാണ്. ഇമോഷണല്‍ സീന്‍ കണ്ടാല്‍ പെട്ടെന്ന് കരച്ചില്‍ വരും. അതിനാല്‍ താനെപ്പോഴും കോമഡി സിനിമകളാണ് കാണാന്‍ ഇഷ്ടപ്പെടുന്നതെന്നും താരം പറയുന്നു.

തന്നെക്കൊണ്ട് ഫലിപ്പിക്കാന്‍ കഴിയുമോയെന്ന തരത്തില്‍ ആശങ്ക തോന്നിയ സിനിമകള്‍ താന്‍ ഒഴിവാക്കാറുണ്ടെന്ന് താരം പറയുന്നു. തന്‍രെ കംഫര്‍ട്ട് സോണ്‍ നോക്കിയാണ് ചിത്രം സ്വീകരിക്കുന്നത്. പൊതുവെ ശാലീന കഥാപാത്രങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. മോഡേണായി വന്ന് കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന് തോന്നുന്നില്ല. അവര്‍ക്ക് കാണാനിഷ്ടമുള്ളത് പോലെ വരാനാണ് തനിക്ക് താല്‍പര്യമെന്നും താരം പറയുന്നു. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ശുഭരാത്രി.


Click it and Unblock the Notifications











