പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്! ആ രഹസ്യം കൂടി പുറത്ത് വിട്ട് അനു സിത്താര!
മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനു സിത്താര. അനുവിനെ കണ്ടാല്‍ കാവ്യ മാധവനുമായി ചില സാമ്യങ്ങളുണ്ടെന്ന് പൊതുവേയുള്ള അഭിപ്രായം. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതയായ അനു ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ വലിയ വാര്‍ത്തകളായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് ഇതുവരെ പുറത്ത് പറയാത്ത പല കാര്യങ്ങളും നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ മാതാപിതാക്കള്‍ വിപ്ലവകരമായിട്ടാണ് വിവാഹം കഴിച്ചതെന്നും താന്‍ നോമ്പെടുക്കുകയും നിസ്‌കരിക്കുകയൊക്കെ ചെയ്യുന്ന ആളാണെനൊക്കെയാണ് അനു പറയുന്നത്. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങളെ കുറിച്ച് അനു സിത്താര മനസ് തുറന്നത്. നടിയുടെ വാക്കുകള്‍ അതിവേഗം തരംഗമായി കൊണ്ടിരിക്കുകയാണ്.

അനുവിന്റെ വാക്കുകളിലേക്ക്..
അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയത്. അത് കൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കുമെന്നും അനു പറയുന്നു. ഒരു രഹസ്യം കൂടി പറയാം. തന്റെ പത്താം ക്ലാസിലെ സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ടെന്നും അനു സിത്താര പറയുന്നു.

സ്‌കൂള്‍ കലോത്സവത്തിലൂടെ
മഞ്ജു വാര്യര്‍, കാവ്യ മാധവന്‍ തുടങ്ങിയ മലയാളത്തിലെ മുന്‍നിര നായികമാരെ പോലെ അനു സിത്താരയും നൃത്ത വേദിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. നാടക പ്രവര്‍ത്തകനായിരുന്നു അനുവിന്റെ പിതാവ് അബ്ദുള്‍ സമദ്. അമ്മ നര്‍ത്തികയും. വയനാട് സ്വദേശിനിയായ അനു എട്ടാം ക്ലാസ് മുതല്‍ കലാമണ്ഡലത്തില്‍ നിന്നും മോഹിനിയാട്ടം അഭ്യസിച്ച് വരികയായിരുന്നു. സ്‌കൂള്‍ കലോത്സവത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിലേക്കുള്ള അവസരങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു. കുറഞ്ഞ കാലം കൊണ്ട് ഉയരങ്ങളിലെത്താന്‍ അനുവിന് കഴിഞ്ഞു.

അഭിനയ ജീവിതം
പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ 2013 ലാണ് അനു സിത്താര ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ശേഷം സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാല സ്വമിയുടെ ബാല്യകാലം അവതരിപ്പിച്ച് കൈയടി വാങ്ങിച്ചു. അനാര്‍ക്കലി, ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ത്തോട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ നായികയായി അനുവെത്തി. വ്യത്യസ്തമായ വേഷങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളക്കരയിലെ മുന്‍നിര നായികമാര്‍ക്കൊപ്പം വളര്‍ന്ന അനുവിന് കൈയനിറയെ സിനിമകളാണ്.

മികച്ച നടിയാവാന്‍
കഴിഞ്ഞ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുന്ന നോമിനേഷനില്‍ അവസാന ഘട്ടം വരെയും അനുവിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ ഭാഗ്യം നടിയെ തുണയ്ക്കാതെ പോവുകയായിരുന്നു. ഒരു കുപ്രസിദ്ധ പയ്യന്‍, ജയസൂര്യയ്്‌ക്കൊപ്പം അഭിനയിച്ച ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലെ അനുവിന്റെ പ്രകടനം കൈയടി നേടി കൊടുത്തിരുന്നവയായിരുന്നു. നീയും ഞാനും എന്ന ചിത്രമാണ് അനു സിത്താര നായികയായി അഭിനയിച്ച് അവസാനം റിലീസിനെത്തിയ ചിത്രം. തമിഴിലും അനു അഭിനയിച്ച സിനിമ എത്തിയിരുന്നു. ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ശുഭരാത്രി, മാമാങ്കം എന്നിവയാണ് അനുവിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

നേരത്തെയുള്ള വിവാഹം
അനുവിന്റെ കുടുംബത്തെ കുറിച്ച് അധികം ആര്‍ക്കും അത്ര പരിചയമില്ലെങ്കിലും ഭര്‍ത്താവിനെ എല്ലാവര്‍ക്കും അറിയാം. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് നടിയുടെ ഭര്‍ത്താവ്. ചെറുപ്പം തൊട്ടെ ഉണ്ടായിരുന്ന പ്രണയത്തിനൊടുവില്‍ 2015 ലായിരുന്നു അനു സിത്താരയും വിഷ്ണു പ്രസാദും തമ്മിലുള്ള വിവാഹം നടക്കുന്നത്. സിനിമയില്‍ സജീവമായി അഭിനയിച്ച് തുടങ്ങിയതോടെ പല പരിപാടികളിലും അനുവും ഭര്‍ത്താവും ഒന്നിച്ചായിരുന്നു എത്തിയിരുന്നത്. ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം നടി തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











