ബ്ലോക്ക് ചെയ്ത് മടുത്തു, അശ്ലീല വീഡിയോ അയക്കുന്നവർക്ക് മുന്നറിയിപ്പുമായി അനുമോൾ
വ്യക്തമായ നിലപാടും കാഴ്ചപ്പാടുമുളള നടിയാണ് അനു മോൾ. ശക്തമായ സ്ത്രീകഥപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരം യാഥാർഥ ജീവിതത്തിലും ഏകദേശം ഇങ്ങനെ തന്നെയാണ്. സൈബർ ആക്രമണങ്ങൾ നേരിടുന്ന ഒരു നടി കൂടിയാണ് അനു മോൾ. ഇപ്പോഴിത സേഷ്യൽ മീഡിയയിൽ സോഷ്യല്‍ മീഡിയയിലുണ്ടായ മോശം അനുഭവത്തിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി അനുമോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അനുവിന്റെ പ്രതികരണം.

തനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു തരുന്നവര്‍ക്കെതിരെയാണ് താരം രംഗത്തെത്തിയത്. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് ഇത്തരക്കാര്‍ അയക്കുന്നത്. ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും അനുമോള്‍ പറയുന്നു. ഒരാളെ കുറിച്ച് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഒരാള്‍ പല അക്കൗണ്ടുകളില്‍ നിന്നുമായി തന്റെ സ്വകാര്യ അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുകയാണെന്ന് അനു പറയുന്നു. ദൈവം തന്നെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇയാള്‍ കരുതിയിരിക്കുന്നതെന്നും താരം പറയുന്നു.
ഇനി ഇത് ആവർത്തിക്കരുതെന്നും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇയാളെകുറിച്ച് സൈബർ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും നടി പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ അയക്കുന്നവര്‍ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് അനുമോൾ. മോളിവുഡിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫൂൾ താരമെന്നാണ് അനുവിനെ അറിയപ്പെടുന്നത്. ശക്താമായ സ്ത്രീകഥപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായിരുന്നു.ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, ഉടലാഴം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലുടെയാണ് താരം മലയാളി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ അനു ചെയ്ത മികച്ച കഥാപാത്രങ്ങളായിരുന്നു. ലോക്ക് ഡൗൺ പ്രമാണിച്ച് വായനയും മറ്റ് പരിപാടികളുമായി താരം വീട്ടിലാണിപ്പോൾ. യാത്രയെ സ്നേഹിക്കുന്ന അനുവിന് ലോക്ക് ഡൗണൺ ദിനങ്ങളും പ്രിയപ്പെട്ടതാണെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിരവധി പ്ലാനിങ്ങുമായി ലോക്ക് ൗൺ കഴിയാൻ കാത്തിരിക്കുകയാണ് താരം.


Click it and Unblock the Notifications