11 ലക്ഷം അടയ്‌ക്കേണ്ടി വന്നു! ആഗ്രഹിച്ച നമ്പറും കിട്ടി! സന്തോഷവാര്‍ത്ത പങ്കിട്ട് അനുമോള്‍
ബിഗ് ബോസില്‍ മത്സരിച്ചതോടെയായിരുന്നു അനുമോളുടെ കരിയര്‍ മാറിമറിഞ്ഞത്. വിമര്‍ശനങ്ങള്‍ക്കിടയിലും, മികച്ച പിന്തുണയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ബിഗ് ബോസിന്റെ സമ്മാനമായ കാര്‍ ലഭിച്ചില്ലേയെന്ന ചോദ്യം കുറേയായി വരുന്നുണ്ട്. കാത്തിരിപ്പിനൊടുവിലായി കുടുംബത്തോടൊപ്പമായി വന്ന് വണ്ടി ഏറ്റെടുത്തിരിക്കുകയാണ് അനു. ആ വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയില്‍ പങ്കുവെച്ചത്. ഷോറൂമില്‍ നിന്നും വണ്ടി ഇറക്കിയതിന് പിന്നാലെയായി അമ്പലത്തിലേക്ക് പോവുകയായിരുന്നു അനുവും കുടുംബവും. ഗണപതി ക്ഷേത്രത്തിലേക്കായിരുന്നു ആദ്യം പോയത്. കാര്‍ ഗണപതിയുടെ മുന്നില്‍ വെച്ചായിരിക്കണം ആദ്യ പൂജ എന്നാഗ്രഹിച്ചിരുന്നു എന്ന് അനു പറഞ്ഞിരുന്നു.
എന്റെ മാത്രമല്ല, നിങ്ങളുടെ കൂടി സപ്പോര്‍ട്ടുള്ളത് കൊണ്ടാണ് എനിക്ക് ഈയൊരു കാര്‍ കിട്ടിയത്. എന്നെ ഇഷ്ടപ്പെടുകയും, പിന്തുണയ്ക്കുകയും, എനിക്ക് വോട്ട് ചെയ്യുകയും ചെയ്തവരോട് എന്നും നന്ദിയുണ്ടാവും. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

എല്ലാവരും എന്നെ കാണുമ്പോള്‍ ചോദിക്കുന്ന രണ്ട് ചോദ്യങ്ങളുണ്ട്. അതിലൊന്ന് ഇതാണ്. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാളെ കൊണ്ടുവരാനാണ് ഞാനിപ്പോള്‍ പോവുന്നത്. ഞാന്‍ ആഗ്രഹിച്ചതും, ഇഷ്ടപ്പെട്ടിട്ടുള്ളതുമായ ആളാണ്. കുടുംബസമേതമായാണ് ഞങ്ങള്‍ അവിടേക്ക് പോവുന്നത്. ഇങ്ങനെയൊരു നിമിഷത്തിലേക്ക് എല്ലാവരെയും കൊണ്ടുപോയില്ലെങ്കില്‍ പിന്നെങ്ങനെയാണ്. ഇപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കാര്യം മനസിലായി കാണും. അതെ, എല്ലാവരും ചോദിച്ച ആ കാര്യം യാഥാര്‍ത്ഥ്യമാവുകയാണ്. ബിഗ് ബോസില്‍ നിന്നും കിട്ടിയ കാറെവിടെ എന്ന് എല്ലാവരും എന്നോട് ചോദിക്കാറുണ്ട്. ഞാനൊരുപാട് ആഗ്രഹിച്ചതാണ്. നിങ്ങളൊരുപാട് ആഗ്രഹിച്ചതാണ്. ബിഗ് ബോസില്‍ നിന്നുള്ളൊരു ഗിഫ്റ്റായിരുന്നു ഇത്.
എന്റെ കിയയുടെ നമ്പര്‍ തിരിച്ചിട്ടാല്‍ പുതിയ കാറിന്റെ നമ്പറായി. കുറേ ദിവസമായി കാര്‍ വന്നിട്ട്. പക്ഷേ, അത് പോയി എടുക്കാനൊരു സമയം കിട്ടിയില്ല. ഞാന്‍ ഫ്രീയാവുമ്പോള്‍ ഇവരെ കിട്ടില്ല. ഇവര്‍ ഫ്രീയാവുമ്പോള്‍ എന്നെയും. അങ്ങനെയായിരുന്നു ഇതുവരെ. പിന്നെ ഇതിന് നമ്മള്‍ അങ്ങോട്ട് കുറച്ച് കാശ് അടയ്ക്കാനുണ്ടായിരുന്നു. ഗിഫ്റ്റ് ടാക്‌സായി നമ്മളൊരു അമൗണ്ട അടച്ചിട്ടുണ്ട്. 11 ലക്ഷത്തോളം ഇങ്ങനെ അടച്ചിട്ടുണ്ട്. ഈ നമ്പര്‍ കിട്ടാന്‍ കുറച്ച് പാടുപെട്ടിരുന്നു. ഈയൊരു നമ്പറായിരുന്നു 6633 ഞാന്‍ ആഗ്രഹിച്ചത്. കിയയുടേത്. 3366, രണ്ട് വണ്ടിയുടേയും നമ്പര്‍ ഏകദേശം ഒരുപോലെയായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. കുറച്ച് കഷ്ടപ്പെട്ടെങ്കിലും അത് സാധിച്ചു.
കേക്ക് കട്ട് ചെയ്തതിന് ശേഷമായിരുന്നു കീ കൈമാറിയത്. ഇനിയൊരു കാര്‍ ഏതെങ്കിലും ഷോയില്‍ നിന്നും കിട്ടട്ടെ. ഈ സെയിം കീയാണ് ഞാന്‍ അന്ന് എടുത്തത്. കിട്ടിയിരുന്നെങ്കില്‍ എന്ന് അന്ന് ഞാന്‍ മനസുകൊണ്ട് ആഗ്രഹിച്ചതാണ്. അതുപോലെ കിട്ടി. ഒരുപാട് സന്തോഷം. അച്ഛനോടും, അമ്മയോടുമൊക്കെ സമ്മതം ചോദിച്ചതിന് ശേഷമായിരുന്നു വണ്ടി സ്റ്റാര്‍ട്ട് ചെയ്തത്. അന്ന് ബിഗ് ബോസിനകത്ത് വെച്ച് സ്‌പോണ്‍സേര്‍ഡ് ടാസ്‌ക്കുണ്ടായിരുന്നു. അന്ന് കാല് വെച്ച് മൂവാക്കാന്‍ എന്നോട് പറഞ്ഞിരുന്നു. അന്നേരം ഇത് മൂവായില്ല. ഇപ്പോള്‍ ഞാനത് മൂവാക്കി കാണിച്ച് തരാം എന്നും അനു പറഞ്ഞിരുന്നു.


Click it and Unblock the Notifications











