'വിജയ് ബാബു ഉണ്ടോ കൂടെ?' ശ്രദ്ധ ക്ഷണിക്കല്‍ കമന്റിന് മറുപടി നല്‍കി അനുമോള്‍
താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാനും ആരാധകരുമായി ബന്ധപ്പെടാനുമുള്ള വേദിയാണ്. പുതിയ അവസരങ്ങളിലേക്ക് എത്താനും തങ്ങളുടെ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വം അടയാളപ്പെടുത്താനും സോഷ്യല്‍ മീഡിയ സഹായിക്കും. ഇന്നത്തെ കാലത്ത് മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും മാത്രമല്ല യൂട്യൂബ് ചാനലിലും സജീവമായി ഇടപെടുന്നവരുണ്ട്.
എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നക്കാര്‍ പലവിധമാണ്. ആരാധകരെ മാത്രമല്ല ശല്യക്കാരേയും അവര്‍ക്ക് നേരിടേണ്ടി വരും. മോശം കമന്റുകളിലൂടേയും മറ്റും അവഹേളിക്കാന്‍ ശ്രമിക്കുന്നവരേയും സദാചാരവാദികളേയുമൊക്കെ താരങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പ്രത്യേകിച്ചും നടിമാര്‍. ഇതിന് പുറമെ ശ്രദ്ധ നേടാന്‍ എന്തും ചെയ്യുന്നവരേയും കാണേണ്ടി വരും.

അത്തരത്തില്‍ തന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ചൊരാള്‍ക്ക് നടി അനുമോള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശ്രദ്ധ കിട്ടാന്‍ പലരും പലതും കമന്റ് ചെയ്യാറുണ്ടെങ്കിലും അനുമോള്‍ക്ക് ലഭിച്ച ഈ കമന്റ് പോലൊന്ന് കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു അനുമോള്‍. ഇതിന് ഒരാള്‍ നല്‍കിയ കമന്റ് 'വിജയ് ബാബു ഉണ്ടോ കൂടെ' എന്നായിരുന്നു. പിന്നാലെ അനുമോള്‍ മറുപടിയുമായെത്തി. 'വിജയ് എന്തിനാ എന്റെ കൂടെ വരുന്നേ, എനിക്ക് തനിച്ച് വരാന്‍ അറിയാം' എന്നായിരുന്നു അനുവിന്റെ മറുപടി.
പിന്നാലെ തന്റെ കമന്റ് മറുപടി കിട്ടാനുള്ള സൈക്കോളജിക്കല്‍ മൂവ് ആയിരുന്നുവെന്നും യുവാവ് പറയുന്നുണ്ട്. നല്ല സ്വഭാവം എന്നായിരുന്നു അനുവിന്റെ മറുപടി. താരത്തിന്റെ ചിത്രത്തില്‍ യാതൊരു ബന്ധവുമില്ലാതെയുള്ള കമന്റിട്ട ഇയാള്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ ചിത്രമാണ് യുവാവിന്റെ പ്രൊഫൈല്‍ പിക്ചര്‍. ഈ ചിത്രം മാറ്റാന്‍ വരെ ആരാധകര്‍ യുവാവിനോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം അനുവിന്റെ ചിത്രങ്ങള്‍ക്ക് നല്ല കമന്റുമായി എത്തുന്നവര്‍ നിരവധിയായുണ്ട്.


Click it and Unblock the Notifications