മമ്മൂക്ക നമ്മുടെ ഒക്കെ ആശംസകള്‍ക്കും മുകളില്‍ നില്‍ക്കുന്ന ആള്‍! വൈറലായി അനുമോളുടെ മാസ് മറുപടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ആദ്യ ഷോ അവസാനിച്ചപ്പോള്‍ സിനിമയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു.
എല്ലാവരുടെയും പ്രതീക്ഷകളോട് നീതി പുലര്‍ത്തിയ ഒരു ചിത്രമാണ് മാമാങ്കമെന്നായിരുന്നു അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ട് കൂടിയാണ് മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. 55കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ അടക്കമുളളവര്‍ നേരത്തെ മെഗാസ്റ്റാറിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇത് ഇരുവരുടെയും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരെ പോലെ തന്നെ സിനിമാ രംഗത്തുനിന്നുളളവരും വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ ഉണ്ണി മുകുന്ദന്‍,മാസ്റ്റര്‍ അച്യുതന്‍,പ്രാചി ടെഹ്ലന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ എറ്റവും വലിയ മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കിയ സിനിമ കൂടിയാണ് മാമാങ്കം. മാമാങ്കത്തിന് ആശംസകള്‍ അര്‍പ്പിച്ച് എത്തിയവരില്‍ നേരത്തെ നടി അനുമോളും ഉണ്ടായിരുന്നു. എല്ലാവരും മമ്മൂക്കയുടെ പേര് എടുത്തുപറഞ്ഞ് മാമാങ്കത്തിന് ആശംസകള്‍ അറിയിച്ചപ്പോള്‍ അനുമോളുടെതായി വന്ന പോസ്റ്റ് വേറിട്ടതായിരുന്നു. തന്റെ പോസ്റ്റില്‍ ഉണ്ണി മുകുന്ദന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് അനുമോള്‍ ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നത്.

അനുമോളിന്റെ പോസ്റ്റിന് താഴെയായി നിരവധി കമന്റുകളാണ് വന്നിരുന്നത്. അതിലൊരാള്‍ ഇക്കയെ തേച്ചൊട്ടിച്ചു എന്ന് പറഞ്ഞപ്പോള്‍ നടി നല്‍കിയ മറുപടി വൈറലായി മാറിയിരുന്നു. മമ്മൂട്ടിയുടെ പേര് പറയാതെ ഉണ്ണി മുകുന്ദന്റെ പേര് എടുത്തുപറഞ്ഞു എന്ന രീതിയില്‍ ആയിരുന്നു ആ ചോദ്യം. എന്നാല്‍ മമ്മൂക്ക ഒകെ നമ്മുടെ ആശംസകള്‍ക്കും മുകളില്‍ നില്‍ക്കുന്ന ആളല്ലേ എന്നായിരുന്നു നടിയുടെ മറുപടി. അനുമോളുടെ വാക്കുകള്‍ മെഗാസ്റ്റാറിന്റെ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു.

അനുമോളിന്റെ പോസ്റ്റിന് താഴെയായി നന്ദി പറഞ്ഞുകൊണ്ട് ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു. അതേസമയം കേരളത്തിലെ തിയ്യേറ്ററുകളിലെല്ലാം മാമാങ്ക മഹോത്സവമാണിപ്പോള്‍. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഫാന്‍സ് ഷോയ്ക്കും മറ്റു പ്രദര്‍ശനങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. സിനിമ കണ്ടവര്‍ ഒന്നടങ്കം മാമാങ്കം വലിയ ഹിറ്റാവുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.


Click it and Unblock the Notifications