twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാവരും ആഗ്രഹം പറയുന്നത് പൊറോട്ടയും ബീഫും, ഒരു വ്യത്യസ്തമായ ലോക്ക് ഡൗൺ അനുഭവം

    |

    ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കലാകാരിയാണ് അനുമോൾ. അഭിനേത്രി എന്നതിലുപരി മിഗകച്ച നർത്തകി കൂടിയാണ് താരം. നൃത്തവും അഭിനയവും കഴിഞ്ഞാൽ ചമയങ്ങൾ അഴിച്ചുവെച്ച് കാടും മേടും കാണാൻ യാത്ര തിരിക്കും. അപ്രതീക്ഷിതമായെത്തിയ കൊറോണ വൈറസും തുടർന്നുണ്ടായ ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന ഒരു കൂട്ടരാണ് സഞ്ചാരികൾ. ഇവർക്ക് വീടിനുള്ളിലേയ്ക്ക് ഉൾവലിയേണ്ടി വന്നു,. എന്നാൽ ലോക്ക് ഡൗണിന് നമ്മളുടെ ഭാവനകളേയും സ്വപ്നങ്ങളേയും ലോക്കിടാൻ പറ്റില്ലല്ലോ എന്നാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    ലോക്ക് ഡൗണൺ ദിനങ്ങളും പ്രിയപ്പെട്ടതാണെന്നാണ് അനുമോൾ പറയുന്നത്. രണ്ട് മൂഡ് സ്വിങ്ങുകളാണ് എനിയ്ക്കുള്ളത് ഇവ രണ്ടും വീടിന് അകത്തും പുറത്തുമായി പറന്നു കിടക്കുകയാണ്. എന്റെ വീടും മുറ്റവും തൊടിയും ഉള്ളപ്പോൾ ഞാൻ എങ്ങനെ ലോക്ക് ആകും അനുമോൾ അനുമോൾ അഭിമുഖത്തിൽ പറയുന്നു.

    എന്റെ പ്രിയപ്പെട്ട  സ്പോർട്ടുകൾ

    ബാഗും തൂക്കി വീടിന് പുറത്തേയ്ക്ക് ഇറങ്ങുന്നതോടെ ആദ്യത്തേത് സ്റ്റാർട്ട് ആകും. പിന്നിങ്ങനെ ഒഴുകി നടപ്പായിരിക്കും. കാടും മേടും പുഴകളും കൺകുളിർക്കേ കണ്ട് അങ്ങനെ അങ്ങനെ... രണ്ടാമത്തേത് ആദ്യത്തേതിനൊപ്പം തന്നെ പ്രിയങ്കരമാണ്. എന്റെ മുറി.. വീട്ടിലെ മുറ്റം അതെല്ലാം എന്റെ പ്രിയപ്പെട്ട സ്പോർട്ടുകളാണ്. പുറത്തുള്ള കറക്കം കഴിഞ്ഞാൽ എന്റെ ഇഷ്ട കേന്ദ്രങ്ങൾ. അതു കൊണ്ട് തന്നെ ഈ മൂഡ് സ്വിങ്സിൽ ഞാൻ ഹാപ്പിയാണെന്ന് അനുമോൾ പറഞ്ഞു.

      ക്വാറന്റൈൻ ദിനങ്ങൾ

    മിസോറാം യാത്ര കഴിഞ്ഞ് കഴിഞ്ഞ മാര്ച്ച് 21 ആയിരുന്നു പട്ടാമ്പിയിലെ വീട്ടിൽ എത്തിയത്. സ്വാഭാവികമായും ഞാന്‌ ലോക്ക് ഡൗൺ ആയി. വീട്ടിനുള്ളിലെ പതിനാല് ദിവസം എനിയ്ക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഏടായിരുന്നു. വായിച്ച പുസ്തകങ്ങളെ കുറിച്ചും കണ്ടു പരിചയിച്ച അനുഭവങ്ങള കുറിച്ചും വീഡിയോ രൂപത്തിൽ പങ്കുവെയ്ക്കൽ ആയിരുന്നു പ്രധാന പണി. നിസ്സാര ജോലിയാണെന്ന് വിചാരിക്കരുതേ. വീഡിയോ ഷൂട്ട് ചെയ്ത അപ്ലോഡ് ചെയ്യുന്നത് ആറേഴ് മണിക്കൂർ നീളുന്ന പണിയാണ്. ഈ ക്വാറന്റൈൻ ദിനത്തിൽ അഞ്ചിലേറെ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ക്വാറന്റൈൻ ദിവസങ്ങൾ ഹാപ്പിയാകാൻ ഇതൊക്കെ തന്നെ പേരേ. പിന്നെ ചെറിയ പാചക പരീക്ഷണങ്ങളും.

     പൊറോട്ടയും ബീഫും

    ലോകം വെട്ടിപ്പിടിക്കാൻ നടന്ന മനുഷ്യന് തിരിച്ചറിവ് നൽകിയ നളുകൾ കൂടിയാണിത്. സുഖലോലുപാതയിൽ ജീവിച്ച് എല്ലാം തങ്ങളുടേതാക്കാൻ ഓടി നടന്ന എല്ല മനുഷ്യരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ചുരുങ്ങിപ്പോയപോലെ. ഇപ്പോൾ ആരോടെങ്കിലും എന്താണ് ആഗ്രഹമെന്ന് ചോദിച്ചാൽ ആദ്യം പറയുന്നത് പൊറോട്ടയും ബീഫും വേണമെന്നായിരിക്കും. അല്ലെങ്കിൽ ബൈക്ക് റെയ്ഡ്. മനുഷ്യൻ എത്രത്തോളം ചുരുങ്ങിപ്പോയെന്ന് ബോധ്യപ്പെട‌ുത്താൻ ഒരു ലോക്ക് ഡൗൺ വേണ്ടി വന്നു. ഞാൻ ഈ ചോദിച്ച ചോദ്യം കുറേ പേർ എന്നോടും ചോദിച്ചിരുന്നു.

     ലോക്ക്  ഡൗണിന്  ശേഷം

    ഈ ലോക്ക് ഡൗൺ കഴിഞ്ഞിട്ട് വേണം മുടങ്ങിപ്പോയ യാത്രകളെ പൊടിത്തട്ടി എടുക്കാൻ. അതിനു മുന്നെ കൊച്ചിയിൽ ഒന്ന് പോകണം. എൻരെ പ്രിയപ്പെട്ടവരെ ഒന്ന് കാണണം. കൂടാതെ പുതിയ രണ്ട് പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുള്ളതാണ്. കൊവിഡ് കാലമായതുകൊണ്ട് തന്നെ അതൊക്കെ നീണ്ടു പോകുമോ എന്ന് അറിയില്ല

    Read more about: anumol
    English summary
    AnuMol Share LockDown Life|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X