For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനാവുന്നതിനൊപ്പം വേറൊരു സന്തോഷവും, ശബരിക്ക് പകരമായി പാടാത്ത പൈങ്കിളിയിലേക്ക് പ്രദീപ് ചന്ദ്രന്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രദീപ് ചന്ദ്രന്‍. ബിഗ് ബോസ് സീസണ്‍ 2ല്‍ പങ്കെടുത്തതോടെയായിരുന്നു താരത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ട് താരം. അഭിനയം മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് താരം പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെയായുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമായിട്ടായിരുന്നു പ്രദീപും അനുപമയും വിവാഹിതരായത്.

  കറുത്ത മുത്തിന് പിന്നാലെയായി പുതിയ പരമ്പരയിലേക്ക് ജോയിന്‍ ചെയ്യുകയാണ് താരം. ജൂലൈയിലായിരുന്നു പ്രദീപിന്റെ വിവാഹം നടന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി മനസ്സിന് ഇണങ്ങിയ പങ്കാളിയെ ലഭിച്ചതിന്റെ സന്തോഷവും പ്രദീപ് പങ്കുവെച്ചിരുന്നു. ഇന്‍ഫോസിസില്‍ ടെക്‌നോളജി അനലിസ്റ്റായ അനുപമയെയാണ് പ്രദീപ് ജീവിതസഖിയാക്കിയത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നായിരുന്നു താരം പറഞ്ഞത്. ഇതിനൊപ്പമായാണ് മറ്റൊരു സന്തോഷം പങ്കുവെച്ച് താരമെത്തിയത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വാചാലനായത്.

  ഗർഭിണിയാണ്

  ഗർഭിണിയാണ്

  അനു ഇപ്പോൾ രണ്ടു മാസം ഗർഭിണിയാണ്. തൽക്കാലം ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കണ്ട എന്ന തീരുമാനത്തിലായിരുന്നു. കുറച്ചു കൂടി കഴിയട്ടെ എന്നു കരുതി. പക്ഷേ, കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് കൊടുത്ത വിഡിയോ അഭിമുഖത്തിൽ ഞാൻ കാര്യം പറഞ്ഞു. ഇനിയിപ്പോൾ എല്ലാവരും അറിഞ്ഞോട്ടെ എന്നു കരുതി. ജീവിതത്തിലെ പുതിയ സന്തോഷങ്ങൾ ആസ്വദിക്കുകയാണ് ഇപ്പോൾ ഞാൻ.

  പാടാത്ത പൈങ്കിളിയിലേക്ക്

  പാടാത്ത പൈങ്കിളിയിലേക്ക്

  ശബരിയ്ക്ക് പകരം ഇനി ആ കഥാപാത്രം ഞാനാണ് ചെയ്യുക. അതാണ് കരിയറിൽ ഏറ്റവും പുതിയ വാർത്ത. ശബരി എന്റെ സുഹൃത്തായിരുന്നു. വളരെ നല്ല മനുഷ്യൻ. ശബരിയുടെ മരണം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ വലിയ ഞെട്ടലായി. ഞങ്ങൾ ഒന്നിച്ച് പ്രോഗ്രാംസ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് സാധ്യതകളുണ്ടായിരുന്ന നടനാണ് ശബരി. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്.

  ചെറുപ്പം മുതൽ

  ചെറുപ്പം മുതൽ

  അഭിനയമാണ് കരിയർ എന്ന് ഉറപ്പിച്ച ആളാണ് ഞാൻ. അഭിനയത്തോടും സിനിമയോടുമുള്ള ഭ്രമം ചെറുപ്പം മുതൽ ഒപ്പം കൂടിയതാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ‘താഴ്‌വാരപ്പക്ഷികൾ' എന്ന സീരിയലിൽ അഭിനയിച്ചാണ് തുടക്കം. പിന്നീട് പഠനത്തിലായി ശ്രദ്ധ. അപ്പോഴും അഭിനയ മോഹം മനസ്സിലുണ്ടായിരുന്നു. എം.ബി.എ കഴിഞ്ഞ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കാലത്താണ് ഇനി സിനിമയിൽ ശ്രമിക്കാം എന്നു തീരുമാനിച്ച് ജോലി വിട്ട് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. ഡിഗ്രി കഴിഞ്ഞ് എം.ബി.എയ്ക്ക് ചേരും മുമ്പ് ഞാൻ ഒരു ഫിലിം അക്കാഡമിയിൽ ചേർന്ന് സിനിമയെക്കുറിച്ച് പഠിച്ചിരുന്നു.

  ആദ്യ അവസരം

  ആദ്യ അവസരം

  തിരുവനന്തപുരത്ത് മടങ്ങിയെത്തി മറ്റൊരു ജോലി കണ്ടെത്തി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും സിനിമയിൽ ആദ്യ അവസരം കിട്ടി. എന്റെ ബന്ധു വിമൽകുമാർ മോഹൻലാൽ‌ ഫാൻ‌സിന്റെ പ്രധാനിയാണ്. അദ്ദേഹം വഴിയാണ് മേജർ രവി സാറിനെ പരിചയപ്പെട്ടതും ‘മിഷൻ 90 ഡെയ്സി'ൽ അവസരം ലഭിച്ചതും. പിന്നീട് മേജർ രവി സാറിന്റെയും ആന്റണി പെരുമ്പാവൂര്‍ സാറിന്റെയും മിക്ക സിനിമകളിലും എനിക്കു വേഷങ്ങളുണ്ടായിരുന്നു. ഇതിനോടകം ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. അതില്‍ പതിനൊന്ന് ചിത്രങ്ങൾ ലാലേട്ടനൊപ്പമാണെന്നും മുന്‍പ് പ്രദീപ് ചന്ദ്രന്‍ പറഞ്ഞിരുന്നു.

  Read more about: bigg boss 2
  English summary
  Anupama is Pregnant now, Pradeep Chandran shares another happy news also
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X