തേപ്പിന്റെ സുഖം അനുഭവിക്കണമെന്ന് അനുപമ പരമേശ്വരന്‍! പ്രേമത്തിലെ മേരി നല്ലൊരു തേപ്പുകാരിയാണോ?

Recommended Video

'തേപ്പിന്റെ സുഖം ഒന്ന് വേറെ' മേരി പറയുന്നു | filmibeat Malayalam

പ്രേമത്തിലെ മേരിയായിട്ടായിരുന്നു അനുപമ പരമേശ്വരന്‍ എന്ന നടി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചുരുണ്ട മുടിക്കാരിയായിരുന്ന അനുപമ ഇന്ന് ഹെയര്‍ സ്റ്റൈയില്‍ മാറ്റി തെലുങ്ക് സിനിമയുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി തെലുങ്കില്‍ കൈ നിറയെ സിനിമകളാണ് അനുപമയ്ക്കിപ്പോള്‍.

എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം പ്രേമം ഒരു അത്ഭുതമായിരുന്നെന്നാണ് അനുപമ പറയുന്നത്. അടുത്തിടെ ഗൃഹലക്ഷ്മിയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ സിനിമയിലെത്തുന്നതിന് മുമ്പും ശേഷവുമുള്ള കാര്യങ്ങളെ കുറിച്ച് അനുപമ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

 അനുപമ പരമേശ്വരന്‍

അനുപമ പരമേശ്വരന്‍

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെയായിരുന്നു അനുപമ പരമേശ്വരന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ആദ്യ രണ്ട് സിനിമകള്‍ക്ക് ശേഷം അന്യഭാഷ സിനിമകളിലേക്കായിരുന്നു അനുപമ പോയിരുന്നത്. ഇതോടെ അവിടെ സജീവമായി തുടരാന്‍ അനുപമയ്ക്ക് കഴിഞ്ഞിരുന്നു.

 സിനിമയുടെ വിലയറിയാം

സിനിമയുടെ വിലയറിയാം

പ്രേമത്തിന് മുമ്പ് താന്‍ സിനിമ ആസ്വാദക മാത്രമായിരുന്നു. ഒരുപാട് പേരുടെ കഠിനാധ്വനമാണ് സിനിമ. ഇപ്പോഴാണ് ഒരു സിനിമ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് തനിക്ക് മനസിലായതെന്നും അത് കൊണ്ട് സിനിമയുടെ വിലയിപ്പോള്‍ തനിക്കാറിയാമെന്നും അനുപമ പറയുന്നു.

 തേപ്പും പ്രേമവും

തേപ്പും പ്രേമവും

അനുപമയുടെ ആദ്യ സിനിമയായ പ്രേമത്തില്‍ ചെറിയൊരു തേപ്പുകാരിയുടെ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. മേരിയുടെ ഒരു ഭാഗ്യം അതായിരുന്നു. തേപ്പിന്റെ സുഖം എല്ലാവരും അറിയേണ്ടതാണ്. അതിന്റെ സൗന്ദര്യം വേറെ ലെവലിലാണെന്നും അതൊരു കലയാണെന്നുമാണ് അനുപമ പറയുന്നത്.

 പ്രേമമുണ്ടോ?

പ്രേമമുണ്ടോ?


തനിക്ക് ക്രഷസ് ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഒരുപാട് സാധനങ്ങളെ പ്രേമിച്ചിട്ടുമുണ്ട്. ഇപ്പോഴും പ്രേമിക്കുന്നുണ്ടെന്നുമാണ് അനുപമയ്ക്ക് പ്രേമത്തിനെ കുറിച്ച് പറയാനുള്ളത്.

ചുരുണ്ടമുടിക്കാരി

ചുരുണ്ടമുടിക്കാരി


അനുപമ ശ്രദ്ധിക്കപ്പെടുന്നതിനുള്ള പ്രധാന കാരണം നടിയുടെ ചുരുണ്ട മുടിയായിരുന്നു. എന്നാല്‍ തെലുങ്കിലെത്തിയപ്പോഴെക്കും അനുപമയുടെ ട്രേഡ് മാര്‍ക്കറ്റായിരുന്ന ആ ചുരുണ്ട മുടിയെല്ലാം പോയിരിക്കുകയാണ്. മുടി സ്‌ട്രൈറ്റ് ചെയ്ത് ഗ്ലാമര്‍ വേഷങ്ങളിലെത്തിയതോടെ അനുപമ ആകെ മാറി പോയിരുന്നു.

 ഗ്ലാമര്‍ ഫോട്ടോസ്

ഗ്ലാമര്‍ ഫോട്ടോസ്

തെലുങ്കില്‍ സജീവമായതോടെ ഗ്ലാമര്‍ ഹോട്ട് ഫോട്ടോസ് അനുപമ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ചില ഫോട്ടോസ് ചെറിയ വിവാദങ്ങളിലൊക്കെ പോയിരുന്നെങ്കിലും അതൊന്നും വലിയ കാര്യമായി അനുപമയ്ക്ക് തോന്നിയിട്ടില്ല. നടിയുടെ ഓരോ ഫോട്ടോയും പുറത്ത് വരുന്നതിനനുസരിച്ച് ആരാധകര്‍ ഏറ്റെടുക്കുകയാണിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X