അമ്മമാരെ കെട്ടിപിടിച്ച് രണ്ട് നായികമാര്‍! പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി സാനിയയും അനുപമയും

മലയാളത്തിലെ രണ്ട് യുവ സൂപ്പര്‍ നായികമാരാണ് അനുപമ പരമേശ്വരനും സാനിയ അയ്യപ്പനും. ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സാനിയയ്ക്ക് അതിവേഗമാണ് ആരാധക പിന്തുണ ലഭിച്ചത്. ആദ്യ സിനിമ റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ അനുപമ പരമേശ്വരന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ രണ്ട് നടിമാരും അമ്മമാര്‍ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.

രണ്ട് പേരുടെയും അമ്മമാരുടെ പിറന്നാള്‍ ഒരു ദിവസമാണെന്നതാണ് രസകരം. അമ്മയെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അനുപമ പങ്കുവെച്ചത്. പിറന്നാള്‍ ആശംസകള്‍ അമ്മ... എന്നും അതിന് ക്യാപ്ഷനിട്ടു. പേര്‍ളി മാണി, ഗൗരി, തുടങ്ങിയ നടിമാരും ഇതിന് താഴെ പിറന്നാള്‍ ആശംസ അറിയിച്ച് എത്തി. അമ്മയെ കാണാന്‍ അതീവ സുന്ദരിയാണെല്ലോ എന്ന കമന്റുകളും നിരവധിയായി വന്നിരുന്നു.

saniya-anupama

അമ്മയുടെ മടിയില്‍ കയറി ഇരുന്ന ചിത്രമായിരുന്നു സാനിയ പോസ്റ്റ് ചെയ്തത്. അതിന് ഹാപ്പി ബെര്‍ത്ത് ഡേ സന്ധു എന്നായിരുന്നു സാനിയ ക്യാപ്ഷനിട്ടതും. സാനിയയുടെ അമ്മയ്ക്കും ഒരുപാട് പേരുടെ ആശംസകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അടുത്തിടെ ഇരു നടിമാരും ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു കൂടുതലും പുറത്ത് വിട്ടത്. ഇതിനെല്ലാം വലിയ പ്രതികരണമായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയായിരുന്നു അനുപമ പരമേശ്വരന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തിലെ മേരി എന്ന കഥാപാത്രം അക്കാലത്ത് വലിയ തരംഗമുണ്ടാക്കി. സിനിമയില്‍ നിന്നും പുറത്ത് വന്ന ആദ്യ പാട്ട് തന്നെ വലിയ വൈറലായിരുന്നു. പിന്നീട് മലയാളത്തില്‍ ഒന്ന് രണ്് സിനിമകളില്‍ അഭിനയിച്ച അനുപമ തെലുങ്കിലേക്ക് ചുവട് മാറി. ഇപ്പോള്‍ തെലുങ്കിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് അനുപമ പരമേശ്വരന്‍.

saniya-anupama

അടുത്തിടെ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ സഹസംവിധായികയുടെ റോളില്‍ വീണ്ടും മലയാളത്തിലേക്ക് വന്നിരുന്നു. ഇപ്പോള്‍ മലയാളത്തിലും അനുപമ അഭിനയിക്കുന്നുണ്ട്. ഒരു കൂട്ടം നവാഗതര്‍ ഒരുക്കിയ ക്വീന്‍ എന്ന സിനിമയിലൂടെയാണ് സാനിയ അയ്യപ്പന്‍ വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം ട്രോളുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X