നവവധുവായി അണിഞ്ഞൊരുങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട മേരി! ആശംസയുമായി ആരാധകർ
പ്രേമത്തിലെ ചുരുണ്ട മുടിക്കാരിയായ മേരിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല. ഇപ്പോൾ മോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തെ തന്നെ പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നവവധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ്. അനുപമ തന്നെയാണ് ഈ ചിത്രങ്ങൾ പുറത്തു വിട്ടത്.

നവവധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന താരത്തിന്റെ ചിത്രം കണ്ട് പ്രേക്ഷകർ ആദ്യമൊന്ന് ഞെട്ടി. ഇൻസ്റ്റഗ്രാമിലൂടെ വിവാഹാശംസ നേരുകയും ചെയ്തു. എന്നാൽ പിന്നീടാണ് സംഭവം മറ്റൊന്നാണെന്ന് മനസ്സിലായത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അനുപമ കോളുവുഡിൽ എത്തുകയാണ്.ആര്‍. കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഥര്‍വ മുരളിയാണ് നായകന്‍. പല്ലവി എന്ന ഭരതനാട്യം നർത്തകിയെയാണ് അനുപമ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു രംഗമാണിത്. ഒരു തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണിത്. ധനുഷ് ചിത്രമായ കൊടിയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന അനുപമയുടെ ചിത്രം.
മലയാളത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും അന്യാഭാഷ ചിത്രങ്ങളിലാണ് കൂടുതൽ സജീവം. 2017 ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രമായ ജോമോന്റെ സുവിശേഷത്തിലാണ് ഒടുവിൽ അനുപമ അഭിനയിച്ചത്. ഇപ്പോഴിത ദുൽഖർ നിർമ്മിക്കുന്ന ചിത്രത്തിലൂടെ സഹസംവിധായികയായി മലയാളത്തിലേയ്ക്ക് വീണ്ടും മടങ്ങി എത്തുകയാണ്


Click it and Unblock the Notifications











