ഈ സാരിയ്ക്ക് പിന്നില്‍ പേര്‍ളി മാണിയാണ്! പിറന്നാള്‍ ദിനത്തില്‍ സന്തോഷം പങ്കുവെച്ച് അനുപമ പരമേശ്വരന്‍

മേരി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് എത്തിയ സുന്ദരിയായിരുന്നു അനുപമ പരമേശ്വരന്‍. പ്രേമത്തിലൂടെ അല്‍ഫോന്‍സ് പുത്രനാണ് അനുപമയെ സിനിമാ ലേകത്തേക്ക് എത്തിച്ചത്. മലയാളത്തില്‍ ആദ്യ കാലത്ത് അഭിനയിച്ചിരുന്നെങ്കിലും ഇപ്പോള്‍ തെലുങ്ക് നാട്ടിലാണ് അനുപമ തിളങ്ങി നില്‍ക്കുന്നത്.

ഇന്ന് 24-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് അനുപ. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഒരു ചിത്രം പുറത്ത് വിട്ട് തന്റെ പിറന്നാളിനെ കുറിച്ച് അനുപമ തന്നെയാണ് പറഞ്ഞിരിക്കുന്നത്. തനിക്ക് ഇന്ന് 24 വയസ് ആയെന്ന കാര്യവും നടി സൂചിപ്പിച്ചിട്ടുണ്ട്. കിടിലനൊരു സാരി ഉടുത്ത് നില്‍ക്കുന്നൊരു ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. രസകരമായ കാര്യം നടി പേര്‍ളി മാണിയാണ് അനുപമയ്ക്ക് ഈ സാരി കൊടുത്തിരിക്കുന്നത്. ഇത്രയും മനോഹരമായ സാരി തന്നതിന് പേര്‍ളിയ്ക്ക് അനുപമ കടപ്പാടും നല്‍കിയിട്ടുണ്ട്.

anupama-photos

ഈ പോസ്റ്റിന് താഴെ അനുപമയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് ആരാധകരുമെത്തി. നസ്രിയ നസിം, സിജു വത്സന്‍, തുടങ്ങി നിരവധി താരങ്ങളും കമന്റിലൂടെ പിറന്നാള്‍ സന്ദേശം അറിയിച്ചിരുന്നു. അത് മാത്രമല്ല അനുപമയുടെ ഫാന്‍സ് പേജുകളിലൂടെ നടിയ്ക്ക് ആശംസകള്‍ വന്ന് നിറയുകയാണ്.

2017 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ജോമോന്റെ സുവിശേഷങ്ങളാണ് അനുപമയുടെ മലയാളത്തിലെ അവസാന ചിത്രം. നിലവില്‍ മണിയറയിലെ അശോകന്‍ എന്നൊരു ചിത്രത്തിലൂടെ തിരിച്ച് വരികയാണ് നടി. ഈ സിനിമയില്‍ അസിസ്റ്റന്റ് സംവിധായിക കൂടിയാണ് അനുപമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X