ഈ താരസുന്ദരി ആരാണെന്ന് മനസിലായോ? വസ്ത്രങ്ങളോട് അത്ര താല്‍പര്യമില്ലാത്ത ആളാണെന്ന് അനുപമ പരമേശ്വരന്‍
പ്രേമത്തിലെ മേരിയായി മലയാള സിനിമാപ്രേമികളുടെ ഹൃദയത്തില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. അരങ്ങേറ്റ സിനിമ തന്നെ ഹിറ്റായതോടെ അനുപമയുടെ കരിയര്‍ മാറി മറിഞ്ഞു. ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകാണ് നടി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള അനുപമ പലപ്പോഴും രസകരമായ ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ചില ഫോട്ടോസുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.
അനുപമയുടെ പിതാവിന്റെ പിറന്നാള്‍ ആണിന്ന്. അച്ഛന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് പുതിയൊരു ചിത്രം നടി പങ്കുവെച്ചത്. പിന്നാലെ അച്ഛനൊപ്പമുള്ള ചെറുപ്പ കാലത്തെ ചില ചിത്രങ്ങളും നടി പുറത്ത് വിട്ടു. ഒരു വയസുള്ളപ്പോഴും അതിന് ശേഷം കുറച്ച് കൂടി വലുതയപ്പോഴുള്ളതുമടക്കം നിരവധി ഫോട്ടോസാണ് ഇന്‍സ്റ്റാഗ്രാമിലൂടെ നടി ആരാധകര്‍ക്കായി പങ്കുവെച്ചത്.

വസ്ത്രങ്ങളോട് അത്ര താല്‍പര്യമില്ലാത്ത ആളെന്ന് പറഞ്ഞ് ചെറുപ്പത്തില്‍ വസ്ത്രങ്ങളിടാതെ നില്‍ക്കുന്ന ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു. രസകരമായൊരു ചിത്രം ശകുന്തളയെ പോലെ നില്‍ക്കുന്നതായിരുന്നു. സാരി ഉടുത്ത് ബ്ലൗസ് ഇടാതെ തലയില്‍ പൂവൊക്കെ ചൂടി നില്‍ക്കുന്ന അനുപമയുടെ ചിത്രം വലിയ രീതിയില്‍ തരംഗമായിരിക്കുകയാണ്. മുഖത്തുള്ള പുച്ഛം കലര്‍ന്ന എക്‌സ്പ്രഷനും രസകരമാണ്.


Click it and Unblock the Notifications