ഇനിമുതൽ ഞാൻ സിംഗിൾ അല്ല; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

മലയാളി പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു ദൃശ്യാനുഭവം നൽകിയ ചിത്രമായിരുന്നു 2015ൽ പുറത്തിറങ്ങിയ പ്രേമം. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നായികമാരായി എത്തിയ മൂന്ന് താരങ്ങളും പിന്നീട് തെന്നിന്ത്യയിലെ തന്നെ തിരക്കുള്ള താരങ്ങളായി മാറുകയായിരുന്നു.

ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനുപമ പരമേശ്വരനാണ്. സിനിമ രംഗത്തേക്ക് ചുവടുവച്ച് ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റ് ആവുകയായിരുന്നു. നിരവധി ആരാധകരുടെ മനം കവരാൻ താരത്തിന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സാധിച്ചു.

തുടർന്ന് താരത്തിന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും ഒട്ടനവധി അവസരങ്ങളാണ് ലഭിച്ചത്. തുടക്കം മലയാള സിനിമയിൽ ആയിരുന്നെങ്കിലും ഇപ്പോൾ കൂടുതലും സിനിമകൾ താരം ചെയ്യുന്നത് തെലുങ്കിലാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് ഇന്ന് അനുപമ.

 ഇനി സിംഗിൾ അല്ല

അനുപമയെ സംബന്ധിക്കുന്ന ഗോസിപ്പുകൾ പലപ്പോഴായി സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇവയിൽ ചിലതിനു താരം മറുപടി നൽകിയിട്ടുമുണ്ട് മറ്റു ചിലതിനെ കണ്ടില്ല എന്ന് നടിച്ചിട്ടുമുണ്ട്.

അടുത്തിടെ താരം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആവുന്നത്.

തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അനുപമ മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളുമായുള്ള സംഭാഷണത്തിനിടെ താൻ ഇനി സിംഗിൾ അല്ലെന്നും തനിക്ക് ഒരാളുമായി പ്രണയം ഉണ്ടെന്നും എന്നാൽ അത് വൺ സൈഡ്‌ ആണെന്നും വ്യക്തമാക്കി.

പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു

എന്നാൽ അനുപമക്ക് പ്രണയം തോന്നിയ ആ വ്യക്തി ആരാണെന്ന കാര്യത്തിൽ ചൂടൻ ചർച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ നടത്തുന്നത്.

തനിക്ക് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നതായി അനുപമ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ആരാധകർ സമൂഹമാധ്യമത്തിലൂടെ ചോദിച്ചപ്പോഴാണ് താരം അത് പറഞ്ഞത്.

തനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു എന്നും, എന്നാല്‍ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി എന്നും അനുപമ അന്ന് വ്യക്തമാക്കി.

ജാസ്പിരിറ്റ് ഭൂമറുമായി അനുപമ പ്രണയത്തിലായിരുന്നു ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഗം ജാസ്പിരിറ്റ് ഭൂമറുമായി അനുപമ പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പ് ഒരിക്കൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഈ വാർത്ത നടി നിഷേധിക്കുകയും ചെയ്തു.

എന്നാൽ ഇത്തവണ അനുപമ തന്നെ കാര്യം തുറന്ന് പറഞ്ഞ സ്ഥിതിക്ക് ആരാണ് കഥാനായകൻ എന്ന് അറിയാനുള്ള ആകാംഷയിലാണ് അനുപമയുടെ ആരാധകർ.

അതെ സമയം, ഒരുപിടി നല്ല സിനിമകളാണ് താരത്തിന്റേതായി ഇനി പുറത്ത് വരാൻ ഇരിക്കുന്നത്. നിഖിൽ സിദ്ധാർത്ഥ് നായകനാവുന്ന 'കാർത്തികേയ 2 ' ആണ് അനുപമയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

'കാർത്തികേയ 2 ' ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണ്. ഇത് കൂടാതെ നിഖിൽ തന്നെ നായകനാവുന്ന 18 പേജസ് എന്ന ചിത്രത്തിലും നായികയായി എത്തുന്നത് അനുപമയാണ്.

ഇത് കൂടാതെ ഈ വർഷം പുറത്തിറങ്ങുന്ന ബട്ടർഫ്‌ളൈ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുപമയാണ്.

Read more about: anupama parameswaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X