ക്രിക്കറ്റ് താരവും അനുപമ പരമേശ്വരനും തമ്മിലെന്ത്? ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞ് മാറി നടി!
പ്രേമത്തിലെ മേരിയായി വന്ന് ഇന്ന് തെലുങ്ക് സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി അനുപമ പരമേശ്വരന്‍. സിനിമയിലെത്തി വര്‍ഷങ്ങള്‍ക്കുള്ളില്‍ അനുപമയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. അടുത്തിടെയാണ് അനുപമയും ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയത്തോടെ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ഏകദിന റാങ്കിംഗില്‍ ഒന്നാം നമ്പറായ ബുംറ ട്വിറ്ററില്‍ ആകെ ഫോളോ ചെയ്യുന്നത് 25 ആളുകളെ ആണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, എംഎസ് ധോണി, യുവരാജ് സിംഗ് അനില്‍ കുംളൈ എന്നിങ്ങനെ മുഴുവന്‍ പേരും ക്രിക്കറ്റ് താരങ്ങളായിരുന്നു. എന്നാല്‍ അതിലൊരാള്‍ നടി അനുപമ പരമേശ്വരന്‍ ആണെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. ട്വിറ്ററിലെ അനുപമയുടെ ചിത്രങ്ങളെല്ലാം ജസ്പ്രീത് ലൈക്ക് അടിക്കുന്നുണ്ടെന്നും പാപ്പരാസികള്‍ കണ്ടെത്തിയതോടെ വാര്‍ത്ത വലിയ രീതിയില്‍ പ്രചരിച്ചു. ബുംറ തന്നെ ഫോളോ ചെയ്യുന്നതിനെ കുറിച്ച് അനുപമ തന്നെ തുറന്ന് പറഞ്ഞിരുന്നു.

തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് അനുപമയുടെ മറുപടി. അതില്‍ കൂടുതല്‍ ഒരു ബന്ധമില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാര്‍ത്ത പരന്നതിന് പിന്നാലെ ബുംറയുടെ ഫോളോ ലിസ്റ്റില്‍ നിന്നും അനുപമ അപ്രത്യക്ഷമായി. ഇതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് അനുപമ.
അനുപമ നായികയാവുന്ന ഏറ്റവും പുതിയ ചിത്രം രാക്ഷസുഡു എന്ന സിനിമയുടെ പ്രചരണ പരിപാടിയ്ക്കിടെയാണ് ബുംറയെ കുറിച്ചുള്ള ചോദ്യം വീണ്ടും ഉന്നയിച്ചത്. തനിക്ക് ഇതേ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാണ് നടി ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞ് മാറിയത്. തമിഴ് ചിത്രം രാക്ഷസന്റെ തെലുങ്ക് റീമേക്കാണ് രാക്ഷസുഡു.


Click it and Unblock the Notifications