Just In
- 8 min ago
ബിജു മേനോന് പറഞ്ഞു, മഞ്ജു വാര്യര്‍ പിന്തുണച്ചു, മധു വാര്യര്‍ സാധ്യമാക്കി, ലളിത സുന്ദരനിമിഷം വൈറല്‍
- 25 min ago
ചേച്ചിയമ്മയുടെ മകളാണോ ഇത്? ഉമ നായരുടെ ഫോട്ടോ കണ്ട് ആരാധകരുടെ ചോദ്യം, ചിത്രം വൈറലാവുന്നു
- 50 min ago
ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അതാണിഷ്ടം, വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അമൃത
- 57 min ago
പന്ത്രണ്ട് കോടിയുടെ മോഹന്‍ലാല്‍ ചിത്രം, കാസനോവയ്ക്ക് സംഭവിച്ചത് വെളിപ്പെടുത്തി റോഷന് ആന്‍ഡ്രൂസ്
Don't Miss!
- Finance
പക്ഷിപ്പനി; ചിക്കന്‍ വിപണി ഇടിഞ്ഞു, മത്സ്യങ്ങള്‍ക്ക് തീ പൊള്ളുന്ന വില
- News
പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിൽ 5 മരണം; മരണപ്പെട്ടത് തൊഴിലാളികൾ എന്ന് നിഗമനം
- Sports
IPL 2021: ഒരേയൊരു എബിഡി, 100 കോടി ക്ലബ്ബില്‍!- കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്
- Automobiles
ജനുവരി 22-ന് പുതിയ മൂന്ന് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഡ്യുക്കാട്ടി
- Lifestyle
എണ്ണ എത്ര നാള് വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം, പൊടിക്കൈ ഇതാ
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അനുപമ പരമേശ്വരനും യുവസംവിധായകനും വിവാഹിതരായി? വീട്ടിലേക്ക് വിളിച്ച് ചോദിച്ചത് കേട്ട് ഞെട്ടിയെന്ന് താരം
പ്രേമമെന്ന ചിത്രം കണ്ടവരാരും അനുപമ പരമേശ്വരനെ മറക്കാനിടയില്ല. മേരിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരമെത്തിയത്. മേരിയുടെ ചുരരുണ്ട മുടി കേരളക്കരയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് മികച്ച അവസരങ്ങളൊന്നും അനുപമയ്ക്ക് ലഭിച്ചിരുന്നില്ല. മലയാളത്തില്‍ നിന്നും ഇടവേളയെടുത്ത് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറുകയായിരുന്നു താരം. മണിയറയിലെ അശോകനിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരം.
ഇത്തവണ അഭിനേത്രിയായി മാത്രമല്ല സഹസംവിധായികയായി അനുപമ പ്രവര്‍ത്തിച്ചിരുന്നു. സംവിധാനത്തില്‍ തുടക്കം മുതലേ താല്പര്യമുണ്ട്് താരത്തിന്. പ്രേമത്തിന്റെ സമയത്ത് അല്‍ഫോണ്‍സിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും അന്ന് നടന്നിരുന്നില്ല. ജോമോന്‍രെ സുവിശേഷങ്ങളില്‍ അഭിനയിക്കുന്ന സമയത്ത് ദുല്‍ഖറിനോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. മണിയറയിലെ അശോകന്റെ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി വരുന്നില്ലേയെന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിക്കുകയായിരുന്നുവെന്ന് അനുപമ പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണയത്തിലായിരുന്നോ?
ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും അനുപമയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. ഇതേക്കുറിച്ച് കുറേപര്‍ തന്നോട് ചോദിച്ചിരുന്നുവെന്ന് അനുപമ പറയുന്നു. സുഹൃത്തുക്കളാണ് ഞങ്ങള്‍. അതില്കൂടുതലൊന്നുമില്ല. ട്വിറ്ററില്‍ നമ്മള് ഒരാളെ ഫോളോ ചെയ്യുകയോ അവര്‍ തിരിച്ച് ഫോളോ ചെയ്യുകയോ ചെയ്താലുടന്‍ ഇത്തരത്തിലുള്ള കഥകള്‍ പ്രചരിക്കും. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അത്. ബുമ്രയും അനുപമയും പ്രണയത്തിലോയെന്നായിരുന്നു ഇടക്കാലത്ത് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വിശദീകരണവുമായി താരമെത്തിയതോടെയായിരുന്നു ചര്‍ച്ച അവസാനിച്ചത്.

യുവസംവിധായകനുമായി വിവാഹം
അന്യഭാഷയിലെ യുവസംവിധായകനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചായിരുന്നു ചിലരൊക്കെ ഇതേക്കുറിച്ച് ചോദിച്ചത്. ഞാന്‍ പോലും ഞെട്ടിയിരുന്നു ആ സമയത്ത്. ഇന്‍സ്റ്റഗ്രാമില്‍ എന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറാക്കിയ ഒരുത്തന് ഐഎംഡിബി വിവരങ്ങള്‍ എഡിറ്റ് ചെയ്ത് ബോയ്ഫ്രണ്ട് എന്ന് അവന്റെ പേര് ചേര്‍ക്കുകയായിരുന്നു. സംവിധായകന്, പ്രൊഡ്യൂസര്‍ എന്നൊക്കെയായിരുന്നു സ്വയം വിശേഷിപ്പിച്ചത്. വ്യാജ ഐഡിയായിരുന്നു അത്. ജീവനുള്ള ഒരാളുമായി ബന്ധപ്പെടുത്തി എന്റെ പേര് പറഞ്ഞോളൂ, ഫേക്ക് ഐഡിയുമായി ബന്ധപ്പെടുത്തി പറയുന്നത് വളരെ മോശമാണെന്ന് പറഞ്ഞ് ഞാനൊരു പോസ്റ്റിട്ടിരുന്നു.

അമ്മയോട് പറയും
സോഷ്യല്‍ മീഡിയയില്‍ ഞാനത്ര സജീവമല്ല. എന്തെങ്കിലുമുണ്ടെങ്കില്‍ സ്ക്രീന്‍ഷോട്ട് എടുത്ത് അയയ്ക്കാനായി അമ്മയോട് പറഞ്ഞിട്ടുണ്ട്. അന്യഭാഷയില്‍ നിന്നൊന്നും ആരും ട്രോളാറില്ല. പ്രമോഷന് വേണ്ടി ധാരാളം അഭിമുഖങ്ങള്‍ കൊടുക്കാറുണ്ട്. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നല്ലതാണ്. ഓവര്‍ ആക്ടിങ്ങാണെന്ന് ചിലര്‍ പറയുമ്പോള്‍ അത് ഞാനും അംഗീകരിക്കാറുണ്ട്. വീട്ടുകാരെ ഓരോന്ന് പറയുന്നതും മോശമായ കമന്റുകളിടുന്നതും നല്ല പ്രവണതയല്ലെന്നും താരം പറയുന്നു.

പ്രചോദനമേകിയത്
പ്രേമം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് തെലുങ്കില്‍ അഭിനയിച്ചത്. സാമന്ത മനോഹരമായി തെലുങ്ക് സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഞാനും ഭാഷ പഠിക്കാന്‍ ശ്രമിച്ചത്. സബ്ടൈറ്റിലുകളില്ലാതെ സിനിമ കാണുകയും സറ്റാഫിനോടൊക്കെ തെലുങ്കില്‍ സംസാരിക്കുകയും ചെയ്താണ് ഭാഷ ശരിയാക്കിയത്. ആദ്യ സിനിമ മുതലേ തെലുങ്കില്‍ സ്വന്തമായി ഡബ്ബ് ചെയ്തിരുന്നു. അന്യഭാഷയില്‍ അഭിനയിക്കുമ്പോള്‍ ആ ഭാഷ അറിയുകയും സംസാരിക്കുകയും ചെയ്താല്‍ വളരെ നല്ലതാണ്. സംവിധാനത്തില്‍ താല്പര്യമുണ്ടെന്നും ഭാവിയില്‍ താനും സ്വന്തം സിനിമയുമായെത്തുമെന്നും താരം പറയുന്നു.