ദുല്‍ഖറിനെ കുറിച്ച് പരദൂഷണം പറഞ്ഞ് മമ്മൂട്ടിയും അനുപമയും!തെലുങ്ക് നാട്ടില്‍ നിന്നും മേരിയെ കണ്ടെത്തി
Recommended Video

മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയായ യാത്ര ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഡിസംബറില്‍ സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. യാത്രയുടെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടി ഹൈദരാബദിലാണുള്ളത്.
പ്രേമത്തിലെ മേരിയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമാണ്. ഇതിനിടെ ഹൈദരബാദില്‍ നിന്നും മമ്മൂട്ടിയും അനുപമയും കണ്ട് മുട്ടിയിരിക്കുകയാണ്. മമ്മൂക്കയെ കണ്ടതിനെ കുറിച്ച് ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി പങ്കുവെച്ച് കൊണ്ട് അനുപമ തന്നെയാണ് പറഞ്ഞിരിക്കുന്നത്.

ഇത്രയും കാലത്തിനിടെയുള്ള ഏറ്റവും മികച്ച ബ്രേക്ക് ഫാസ്റ്റ് ഇതായിരുന്നു. ഇതിഹാസതാരമായ മമ്മൂട്ടി സാറിനൊപ്പമാണ്. ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് രസകരമായ കാര്യങ്ങള്‍ സംസാരിച്ചെന്നും അനുപമ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടി ഫോട്ടോ പുറത്ത് വിട്ടത്. പുറത്ത് വന്ന ഫോട്ടോ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അനുപമ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹലോ ഗുരു പ്രേമ കൊസാമേ'. ത്രിനാഥ റാനവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോതിനേനിയാണ് നായകന്‍. പ്രണിത, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഒക്ടോബര്‍ പതിനെട്ടിന് ചിത്രം റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ആഴ്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. സിനിമയില്‍ അനുപമ ലേശം ഹോട്ടായിട്ടാണ് അഭിനയിക്കുന്നത്.


Click it and Unblock the Notifications