ക്രിക്കറ്റ് താരം ബൂമ്രയുമായിട്ടുള്ള ബന്ധം വെളിപ്പെടുത്തി നടി അനുപമ പരമേശ്വരന്‍! സത്യമിതാണ്
താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സര്‍വ്വ സാധാരണമാണ്. അതില്‍ സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള ബന്ധം അതിവേഗം പ്രചരിക്കാറുണ്ട്. നിലവില്‍ ബോളിവുഡിലെ പ്രമുഖ നടിയായ അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ വീരാട് കോലിയും തമ്മിലുള്ള പ്രണയം വര്‍ഷങ്ങളോളം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതായിരുന്നു. ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും വിവാഹിതരായി.
ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്ക് ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള നടിയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. മറ്റാരുമല്ല പ്രേമത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനുപമ പരമേശ്വരനും ജസ്പ്രീതും തമ്മിലുള്ള സൗഹൃദമാണ് വാര്‍ത്തയായിരിക്കുന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം നമ്പറായ ബുംറ ട്വിറ്ററില്‍ ആകെ ഫോളോ ചെയ്യുന്നത് 25 ആളുകളെ ആണ്. അതില്‍ ഒരാള്‍ അനുപമ പരമേശ്വരന്‍ ആണെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം.

രസകരമായ കാര്യം സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, എംഎസ് ധോണി, യുവരാജ് സിംഗ് അനില്‍ കുംബ്ലെ തുടങ്ങി പ്രമുഖ ക്രിക്കറ്റ് താരങ്ങളെയും അതുമായി ബന്ധപ്പെട്ടവരെയും മാത്രമാണ് ബുംറ ഫോളോ ചെയ്യുന്നത്. അതിനൊപ്പമാണ് അനുപമയും ഉള്ളത്. ട്വിറ്ററിലെ അനുപമയുടെ ചിത്രങ്ങളെല്ലാം ജസ്പ്രീത് ലൈക്ക് അടിക്കുന്നുണ്ട്. ബുംറ ഫോളോ ചെയ്യുന്നതിനെ കുറിച്ച് തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു അനുപമയുടെ മറുപടി.
പ്രേമത്തിലെ മേരിയായി അരങ്ങേറ്റം നടത്തിയ അനുപമ പിന്നീട് തെലുങ്ക് സിനിമയിലേക്ക് ചേക്കോറുകയായിരുന്നു. ഇന്ന് തെലുങ്കിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി വളര്‍ന്നിരിക്കുകയാണ് നടിയിപ്പോള്‍. മലയാളത്തിലേക്ക് അനുപമ വീണ്ടുമെത്തുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് നടി. അതിനിടെയാണ് ക്രിക്കറ്റ് താരത്തിനൊപ്പമുളള വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications