അനുപമ ലേശം ഹോട്ടായി, പിന്നെ ക്യൂട്ടായി! ഇന്‍സ്റ്റാഗ്രാം പരീക്ഷണം കണ്ടിട്ട് വട്ടായി പോയെന്ന് ആരാധകര്‍
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലഭിനയിച്ച മൂന്ന് നടിമാരും ഇപ്പോള്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയിരുന്നു. അനുപമ പരമേശ്വരന്‍ മലയാളത്തില്‍ നിന്ന് മാറി തെലുങ്ക് സിനിമയിലായിരുന്നു ചുവടുറപ്പിച്ചത്.
2016 ല്‍ തെലുങ്ക് സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ അനുപമയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. ഈ വര്‍ഷം ഇതിനോടകം രണ്ട് സിനിമകളാണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്ണെണ്ണം ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അനുപമയുടെ ചില കുസൃതികളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

മമ്മൂട്ടിയെ കണ്ട് മുട്ടിയത്..
തെലുങ്കില്‍ സജീവമായ അനുപമ അടുത്തിടെ ഹൈദരാബദില്‍ നിന്നും മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കണ്ട് മുട്ടിയിരുന്നു. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന യാത്രയുടെ ചിത്രീകരണത്തിനായിരുന്നു അദ്ദേഹം ഹൈദരാബദില്‍ എത്തിയത്. ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി പങ്കുവെച്ച് കൊണ്ട് അനുപമ തന്നെയാണ് മമ്മൂക്കയെ കണ്ടതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇത്രയും കാലത്തിനിടെയുള്ള ഏറ്റവും മികച്ച ബ്രേക്ക് ഫാസ്റ്റ് ഇതായിരുന്നു. ഇതിഹാസതാരമായ മമ്മൂട്ടി സാറിനൊപ്പമാണ്. ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് രസകരമായ കാര്യങ്ങള്‍ സംസാരിച്ചെന്നും അനുപമ പറഞ്ഞിരുന്നു.

ലുക്ക് തന്നെ മാറ്റി
പ്രേമത്തിലെ മേരിയായി സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ അനുപമ പരമേശ്വരന്‍ ശ്രദ്ധിക്കപ്പെട്ടത് നടിയുടെ മുടിയിലുള്ള പ്രത്യേകത കാരണമായിരുന്നു. ചുരുണ്ട മുടിയായിരുന്നു അനുപമയുടെ പ്രത്യേകത. തെലുങ്കില്‍ എത്തിയതോടെ ഗെറ്റപ്പ് തന്നെ മാറ്റിയിരിക്കുകയാണ് നടിയിപ്പോള്‍. മുടി സ്‌ട്രൈയിറ്റ് ചെയ്തും മറ്റും ഗ്ലാമര്‍ വേഷങ്ങളിലാണ് നടിയിപ്പോള്‍ അഭിനയിക്കുന്നത്. പുതിയ ചിത്രങ്ങള്‍ അപ്പോള്‍ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ നടി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

പരീക്ഷണ ചിത്രങ്ങള്‍
ഇപ്പോള്‍ പുതിയ പരീക്ഷണങ്ങള്‍ കൂടി നടത്തിയിരിക്കുകയാണ് അനൂപമ. ഫോട്ടോ എടുക്കുന്നതും വീഡിയോ പങ്കുവെക്കുന്നതുമെല്ലാം ലേശം വെറൈറ്റിയായിട്ടാണ്. നിങ്ങള്‍ നിങ്ങളെ തന്നെ സ്‌നേഹിക്കുക, അപ്പോള്‍ ലോകം നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമെന്ന് പറഞ്ഞ് നടി പങ്കുവെച്ചിരിക്കുന്ന ചിത്രമാണിത്.
വീഡിയോസ് വേറെ
സോഷ്യല്‍ മീഡിയയില്‍ മ്യൂസിക്കലി, ടിക് ടോക് തുടങ്ങിയവയില്‍ നിന്നും ഡബ്‌സ്മാഷും മറ്റ് അനുകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതില്‍ അനുപമയുടെ പങ്കും വന്നിരിക്കുകയാണ്. ഹിന്ദി പാട്ടിനൊപ്പം അഭിനയം പങ്കുവെച്ച് കൊണ്ടാണ് ടിക് ടോകിലെ വീഡിയോ അനുപമ പങ്കുവെച്ചിരിക്കുന്നത്. എല്ലാം രസകരമാണെന്ന് ഒറ്റവാക്കില്‍ പറയാം.
റിലീസിനൊരുങ്ങുന്ന ചിത്രം
അനുപമ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹലോ ഗുരു പ്രേമ കൊസാമേ'. ത്രിനാഥ റാനവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോതിനേനിയാണ് നായകന്‍. പ്രണിത, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഒക്ടോബര്‍ പതിനെട്ടിന് ചിത്രം റിലീസിനൊരുങ്ങുകയാണ്. അടുത്തിടെ സിനിമയില്‍ നിന്നും കിടിലന്‍ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ അനുപമ ലേശം ഹോട്ടായിട്ടാണ് അഭിനയിക്കുന്നതെന്നാണ് പ്രത്യേകത. പുറത്ത് വന്ന ടീസര്‍ ഹിറ്റായിരുന്നു.
മലയാളത്തിലേക്ക് വരുമോ?
മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും ആദ്യ രണ്ട് സിനിമകള്‍ക്ക് ശേഷം അനൂപ മറ്റ് ഭാഷകളിലേക്ക് സജീവമാവുകയായിരുന്നു. ഇടയ്ക്ക് ദുല്‍ഖര്‍ സല്‍മാന്റെ നായികയായി തിരികെ വന്നിരുന്നെങ്കിലും തെലുങ്കില്‍ തന്നെ ചുവടുറപ്പിക്കുകയായിരുന്നു. അതിനിടെ കൊടി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും അനുപമ അഭിനയിച്ചിരുന്നു. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്നൊരു കന്നഡ സിനിമ കൂടി അനുപമയ്ക്കുണ്ട്. മലയാളത്തിലേക്ക് വീണ്ടും തിരികെ വരുമോ എന്നതാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications