»   » മലയാളി മങ്കയാവാന്‍ സാരി വേണം! പ്രേമത്തിലെ മേരി സാരി ഉടുത്താല്‍ സുന്ദരിയാണ്, ചിത്രങ്ങള്‍ കാണാം!

മലയാളി മങ്കയാവാന്‍ സാരി വേണം! പ്രേമത്തിലെ മേരി സാരി ഉടുത്താല്‍ സുന്ദരിയാണ്, ചിത്രങ്ങള്‍ കാണാം!

Posted By:
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മേരിയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ മലയാളത്തില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചതിന് ശേഷം അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തെലുങ്ക് സിനിമയുടെ പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ്. അതിനിടെ ഗ്ലാമര്‍ ഫോട്ടോസ് പുറത്ത് വിട്ടും അനുപമ ഞെട്ടിച്ചിരുന്നു.

വാപ്പച്ചിയുടെ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ താന്‍ ഓഡിഷന് പോവണം! താരപുത്രന്റെ വെളിപ്പെടുത്തല്‍!

ആദ്യം സ്‌കിന്‍ കളറിലുള്ള ലെഗിന്‍സ് ധരിച്ചതിന്റെ പേരിലായിരുന്നു അനുപമ വിവാദങ്ങളില്‍ പെട്ടത്. പിന്നാലെ പലപ്പോഴായി വസ്ത്രധാരണത്തിന്റെ പേരില്‍ നടിയെ ക്രൂശിച്ചിരുന്നെങ്കിലും നല്ല വസ്ത്രം ധരിക്കാനും അനുപമയ്ക്കറിയാം. നടിയുടെ ഇന്‍സ്റ്റാഗ്രാമിലൂടെ സാരിയുടുത്ത നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പ്രേമത്തിലെ മേരി


അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെയായിരുന്നു അനുപമ പരമേശ്വരന്‍ സിനിമയിലഭിനയിച്ച് തുടങ്ങിയത്. പ്രേമത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമയില്‍ അഭിനയിച്ച അനുപമ പിന്നീട് തെലുങ്കിലേക്ക് അരങ്ങേറ്റം നടത്തുകയായിരുന്നു.

അനുപമ പരമേശ്വരന്‍

ചുരുണ്ട മുടിക്കാരി എന്ന പ്രത്യേകത എടുത്ത് കാണിച്ചായിരുന്നു അനുപമ പരമേശ്വരന്‍ എന്ന നടി സിനിമയിലേക്കെത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ തരംഗമായി മാറിയ അനുപമ് പിന്നെ സിനിമകളുടെ തിരക്കില്‍ നിന്നും തിരക്കിലേക്കുള്ള യാത്രയായിരുന്നു.

ദുല്‍ഖറിന്റെ നായിക


തെലുങ്കിലും തമിഴിലും തന്റെ വരവറിയിച്ച നടി ദുല്‍ഖറിന്റെ നായികയായി സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ചുരുണ്ട മുടിയില്ല


തെലുങ്കിലെത്തിയപ്പോഴെക്കും അനുപമയുടെ ട്രേഡ് മാര്‍ക്കറ്റായിരുന്ന ആ ചുരുണ്ട മുടിയെല്ലാം പോയിരിക്കുകയാണ്. മുടി സ്‌ട്രൈറ്റ് ചെയ്ത് ഗ്ലാമര്‍ വേഷങ്ങളിലെത്തിയതോടെ അനുപമ ആകെ മാറി പോയിരുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍

തെലുങ്കില്‍ സജീവമാണെങ്കിലും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ലല്ലോ. അനുപമയുടെ ഓരോ ഫോട്ടോയും പുറത്ത് വരുന്നതിനനുസരിച്ച് ആരാധകര്‍ ഏറ്റെടുക്കുമായിരുന്നു. അതില്‍ ചിലത് വിവാദങ്ങളിലും കൊണ്ടെത്തിച്ചിരുന്നു.

സാരിയില്‍ സുന്ദരിയാണ്

ഇറക്കം കുറഞ്ഞതും കൈയില്ലാത്തതുമായി വസ്ത്രങ്ങള്‍ക്കൊപ്പം സാരി ഉടുത്തും അനുപമ ഞെട്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ അനുപമയുടെ സാരി ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

English summary
Anupama Parameswaran's latest photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam