അനുപമ പരമേശ്വരനും ടിക് ടോക്കില്‍ മിന്നിച്ചു! പ്രേമത്തിലെ മേരിയാണോ ഇത്? വീഡിയോസ് വൈറല്‍
പ്രേമത്തിലെ മേരിയായി വന്ന് മലയാളക്കരയുടെ മനം കവര്‍ന്ന സുന്ദരിയാണ് അനുപമ പരമേശ്വരന്‍. കരിയറിന്റെ തുടക്കത്തില്‍ മാത്രം മലയാളത്തില്‍ നിറഞ്ഞ് നിന്ന അനുപമ ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമായിരിക്കുകയാണ്. തെലുങ്കിലെത്തിയാതോടെ നടിയെ തേടി വമ്പന്‍ അവസരങ്ങളായിരുന്നു വന്നിരുന്നത്. സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുകയാണെങ്കിലും നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ലോകം മൊത്തം വ്യാപകമായി വ്യാപിച്ച ടിക് ടോക് വീഡിയോ താരങ്ങളും ഏറ്റെടുത്തിരുന്നു. ടിക് ടോക് വീഡിയോ ചെയ്യുന്ന കാര്യത്തില്‍ അനുപമയും മുന്നിലാണ്. ഇപ്പോഴിതാ ഫേസ്ബുക്ക് പേജുകളിലൂടെ അനുപമ പരമേശ്വരന്റെ ചില ടിക് ടോക് വീഡിയോസ് തരംഗമായി കൊണ്ടിരിക്കുകയാണ്. പല ഗെറ്റപ്പുകളില്‍ എത്തിയതും ഡാന്‍സ് കളിക്കുന്നതുമായി നിരവധി അഭിനയ മൂഹുര്‍ത്തങ്ങളാണ് നടി കാഴ്ച വെച്ചിരിക്കുന്നത്.

നിലവില്‍ അഭനയിത്തിനൊപ്പം സംവിധാനത്തിലേക്ക് കൂടി ചുവട് വെച്ചിരിക്കുകയാണ് അനുപമ. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് നടിയിപ്പോള്‍. ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോസ് നടി തന്നെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
താരങ്ങളെ കുറിച്ച് ഗോസിപ്പ് പതിവാണ്. അടുത്തിടെ അനുപമയ്ക്കും അത്തരമൊരു അവസരം കിട്ടിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്ക് ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാള്‍ അനുപമയാണെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം നമ്പറായ ബുംറ ട്വിറ്ററില്‍ ആകെ ഫോളോ ചെയ്യുന്നത് 25 ആളുകളെ ആണ്. അതില്‍ ഒരാള്‍ അനുപമ പരമേശ്വരന്‍ ആണെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. ബുംറ ഫോളോ ചെയ്യുന്നതിനെ കുറിച്ച് തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് അനുപമ മറുപടിയും പറഞ്ഞിരുന്നു.


Click it and Unblock the Notifications











