For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റുള്ളവര്‍ എന്ത് വേണേലും പറഞ്ഞോട്ടെ, ഒരു കൊതു എങ്കിലും എന്നെ തിരിച്ചറിഞ്ഞാല്‍ മതി എന്ന് അനുപമ

  |

  ഈ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോട്ടോകള്‍ ഇട്ട് വെറുപ്പിക്കുന്ന നടി ആരാണെന്ന് ചോദിച്ചാല്‍ ഒറുപക്ഷെ അനുപമ പരമേശ്വരന്‍ തന്നെ പറയുമായിരിക്കും അത് ഞാന്‍ തന്നെയണെന്ന്. വിവിധ ഭാവങ്ങളിലുള്ള അത്രയേറെ ഫോട്ടോകളാണ് ഓരോ ദിവസവും അനുപമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. ഫോട്ടോകള്‍ മാത്രമല്ല, ടിക്ക് ടോക്ക് വീഡിയോകളും മറ്റും വേറെയും ഉണ്ടാവും.

  ഫോട്ടോകള്‍ക്കെല്ലാം രസകരമായ കമന്റുകള്‍ നല്‍കാനും അനുപമ പരമേശ്വരന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അടിക്കുറിപ്പും വൈറലാവുന്നു. ഫോട്ടോയില്‍ പച്ചാളം ഭാസിയ്ക്ക് പോലും മനസ്സിലാവാത്ത ഒരു ഭാവത്തിലാണ് അനു ഉള്ളത്.. മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് എനിക്ക് കാര്യമല്ല, ഒതു കൊതുകിനെങ്കിലും ഞാന്‍ ആകര്‍ഷണമായി തോന്നിയാല്‍ മതി' എന്നാണ് ഈ ഫോട്ടോയ്ക്ക് അനു നല്‍കിയ ക്യാപ്ഷന്‍.

  ഈ ലുക്കാണോ പ്രശ്‌നം, സ്വയം നന്നാവാന്‍ പറ്റാത്തവര്‍ മറ്റുള്ളവരെ ഉപദേശിക്കേണ്ട എന്ന് അന്ന രാജന്‍

  anupamaparameswaran


  ഏഴ് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം അനുവിന്റെ ഫോട്ടോയും ക്യാപ്ഷനും കണ്ടിരിയ്ക്കുന്നത്. ഗോവിന്ദ് പദ്മസൂര്യ അടക്കമുള്ള താരങ്ങള്‍ ഫോട്ടോക്ക് കമന്റും ഇട്ടിട്ടുണ്ട്. 'താങ്കളിലെ മനുഷ്യത്വമാവാം കൊതുകിന് ഏറ്റവും ആകര്‍ഷണമായി തോന്നിയത്' എന്നാണ് ഗോവിന്ദ് പദ്മസൂര്യയുടെ കമന്റ്.

  അച്ഛന് ചീത്തപ്പേര് ഉണ്ടാക്കുമോ, ജയസൂര്യയുടെ മകളുടെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ തരംഗമാവുന്നു

  പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അഭിമുഖമായ മൂന്ന് നായികമാരില്‍ ഒരാളാണ് അനുപമ പരമേശ്വരന്‍. മലയാളത്തെക്കാള്‍ തെലുങ്കിലാണ് ഇപ്പോള്‍ നടിയ്ക്ക് അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നത്. കൊടി എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായെത്തി തമിഴിലും സാന്നിധ്യം അറിയിച്ചു. അതര്‍വയ്‌ക്കൊപ്പം തള്ളിപ്പോകാതെ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്.

  വേറിട്ട സാരിയിൽ തിളങ്ങി അനുപമ | FilmiBeat Malayalam

  കുഞ്ചാക്കോ ബോബന്‍ ക്ലാസ്മേറ്റ്സ് നിരസിച്ചതോടെ പകരക്കാരനായി നരേനെത്തി! നോ പറയാന്‍ കാരണം ഇതായിരുന്നു

  അഭിനയം കൂടാതെ സംവിധാനത്തിലും കഴിവ് തെളിയിക്കാനിരിക്കുകയായിരുന്നു അനുപമ. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം ഈ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും അനു പ്രവൃത്തിക്കുന്നുണ്ട്. സംവിധായിക ആകാന്‍ വേണ്ടിയിട്ടല്ല, സിനിമയെ കുറിച്ച് പഠിക്കാന്‍ വേണ്ടിയാണ് അസിസ്റ്റന്റ് ഡയറക്ടറാകുന്നത് എന്നാണ് ഇതേ കുറിച്ച് അനുപമ പ്രതികരിച്ചത്.

  ഉപ്പും മുളകും വന്‍ശോകം! പൂജയുടെ അഭിനയം അത്ര പോര! പാറുക്കുട്ടി തിരികെ വരട്ടെ! പ്രതീക്ഷയോടെ ആരാധകര്‍!

  anupamaparameswaraninstapost

  English summary
  Anupama says that I don't care what people think of me
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X