അവന്‍ എന്നെ ഒരിക്കലും വീഴാന്‍ സമ്മതിക്കില്ല! സഹോദരന്റെ സ്‌നേഹത്തെ കുറിച്ച് അനുപമ, വീഡിയോ പുറത്ത്

തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയതോടെ അനുപമ പരമേശ്വരന്‍ തിരക്കോട് തിരക്കിലാണ്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു അവസാനം മലയാളത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് നടി. ഇതിനിടെ സോഷ്യല്‍ മീഡിയ വഴി അനുപമ പുറത്ത് വിട്ട ചിത്രം തരംഗമാവുകയാണ്.

പാടവരമ്പത്ത് നിന്ന് മഴ ആസ്വദിക്കുകയാണ് നടി. ഒപ്പം സഹോദരനുമുണ്ട്. മതിലിന് മുകളില്‍ നിന്നും സഹോദരന്റെ കൈപിടിച്ച് എടുത്ത് ചാടുന്ന വീഡിയോയും നടി പങ്കുവെച്ചിരിക്കുന്നത്. എന്നെ ഒരിക്കലും വീഴ്ത്താന്‍ സമ്മതിക്കില്ല. സഹോദരന്റെ സ്‌നേഹമാണെന്നും നടി പറഞ്ഞിരിക്കുകയാണ്.

anupama

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇനിയും പേരിടാത്ത ചിത്രത്തിലാണ് അനുപമ അഭിനയിക്കുന്നത്. ഈ ചിത്രത്തിലാണ് സഹസംവിധായികയായിട്ടും നടി പ്രവര്‍ത്തിക്കുന്നത്. ഇതല്ലാതെ കന്നഡയിലും തെലുങ്കിലുമായി രണ്ട് സിനിമകള്‍ കൂടി വരാനിരിക്കുകയാണ്.

പ്രേമത്തിലൂടെ അരങ്ങേറ്റം നടത്തിയ അനുപമയ്ക്ക് അന്ന്് മുതല്‍ ആരാധകരുടെ വലിയ പിന്തുണയുണ്ടായിരുന്നു. റിലീസിന് മുന്‍പ് തന്നെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ യുവാക്കളെ മുഴുവന്‍ ആരാധനയിലാക്കിയിരുന്നു. ഇപ്പോള്‍ തെലുങ്ക് നാട്ടിലും വലിയ പിന്തുണയാണ് അനുപമയ്ക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X