സ്വിമിങ് പൂളില്‍ നിന്നും അനുപമ പരമേശ്വരന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്! രസകരമായ വീഡിയോ പുറത്ത്
പ്രേമത്തിലെ മേരിയായി വന്ന് പ്രേക്ഷക പ്രീതി സ്വന്തമാക്കി നടി അനുപമ പരമേശ്വരന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വന്നിരിക്കുകയാണ്. ഇതിനിടെ നടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സിമ്മിങ് പൂളില്‍ നിന്നുമായിരുന്നു.
ചുവപ്പ് നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് നടി എത്തിയത്. ഗ്ലാമര്‍ ലുക്കിലെത്തിയ അനുപമ ഫോട്ടോഷൂട്ടിനിടെ വരുത്തുന്ന ഭാവങ്ങളും കുസൃതികളുമെല്ലാം വൈറലാവുന്ന വീഡിയോയില്‍ വ്യക്തമാണ്. ഇതുവരെ ചെയ്തതില്‍ നിന്നും വെറൈറ്റി ലുക്ക് ആയിട്ടുണ്ടെന്നാണ് ആരാധകരും പറയുന്നത്.

പ്രേമം, ജോമോന്റെ സുവിശേഷങ്ങള്‍, എന്നീ സിനിമകള്‍ക്ക് ശേഷം തെലുങ്കിലേക്ക് ചുവടുമാറിയ അനുപമ വീണ്ടും മലയാളത്തിലേക്ക് വന്നിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച സിനിമയുടെ സഹസംവിധായകിയായും നായികയായും അഭിനയിച്ചിരുന്നു. നാല് നായികമാരുള്ള സിനിമയില്‍ ഒരാള്‍ അനുപമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും അരങ്ങേറ്റ സിനിമ തന്നെയായിരുന്നു അനുപമയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. പ്രേമത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ പരിചയപ്പെടുത്തിയ മൂന്ന് നായികമാരും കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയിരുന്നു. ഇപ്പോള്‍ തമിഴ് ചിത്രം രാക്ഷസന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിച്ച് അനുപമ കൈയടി വാങ്ങിയിരുന്നു.


Click it and Unblock the Notifications