വലിയ പാട്ടുകാരിയല്ല, കളിയാക്കരുത്; ദുല്‍ഖറിന്റെ പാട്ട് പാടാന്‍ ശ്രമിക്കുന്ന അനുപമ
ഒരു നടി എന്ന നിലയില്‍ അനപമ പരമേശ്വരന്‍ മികച്ച കലാകാരിയാണെന്ന് പ്രേമം എന്ന ചിത്രം മുതലേ പ്രേക്ഷകര്‍ക്ക് ബോധ്യമായതാണ്. ഇപ്പോഴിതാ, താനൊരു കൊച്ചു ഗായിക കൂടെയാണെന്ന് കാണിച്ചു തന്നിരിയ്ക്കുകയാണ് അനു. അനുപമയും ഗ്രിഗറിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ' എന്ന തുടങ്ങുന്ന ഗാനമാണ് അനു പാടാന്‍ ശ്രമിയ്ക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ പാടിയ പാട്ട്, നടനുള്ള പിറന്നാള്‍ സമ്മാനമെന്ന നിലയിലാണ് പുറത്ത് വിട്ടത്. ആ പാട്ട് പാടാന്‍ ശ്രമിയ്ക്കുന്ന വീഡിയോ അനുപമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഞാനത്ര വലിയ ഗായിക ഒന്നുമല്ല, പാടാന്‍ ശ്രമിക്കുന്നതാണ്, ആരും കളിയാക്കരുത് എന്ന് അനു ആദ്യമേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അനുവിന്റെ പാട്ട് ഒട്ടും മോശമായിട്ടില്ല എന്ന് ആരാധകര്‍ പറഞ്ഞു. നടി ചാന്ദിനിയുള്‍പ്പടെയുള്ളവര്‍ വീഡിയോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്.

Recommended Video
നവാഗതനായ ഷംസു സയാബയാണ് മണിയറയിലെ അശോകന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വെഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിലൂടെ ഗ്രിഗറി ആദ്യമായി നായകനായി എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ശ്രീഹരി കെ നായരാണ് ഇപ്പോള്‍ അനു പാടാന്‍ ശ്രമിച്ച പാട്ട് ഉള്‍പ്പടെയുള്ള സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിരിയ്ക്കുന്നത്. ഓണത്തിന് സിനിമ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ റിലീസ് പ്രതിസന്ധിയിലാണ്.
പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അഭിമുഖമായ അനുപമ പരമേശ്വരന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് മണിയറയിലെ അശോകന്‍. മലയാളത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് അനു ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ സഹ സംവിധായിക കൂടെയാണ് അനുപമ.


Click it and Unblock the Notifications











