'ഇത് വേണ്ടിയിരുന്നില്ല.... വല്ലാതെ വേദനിക്കുന്നു, തെലുങ്കിലെത്തിയാൽ ഏത് സ്ത്രീയും ദുഷിക്കും'; അനുപമയോട് ആരാധകർ
ഒരു സിനിമകൊണ്ട് തലവര മാറുക എന്നതൊക്കെ സിനിമാ മേഖലയിൽ സർവസാധാരണമായി നടക്കുന്ന ഒന്നാണ് അത്തരത്തിൽ പ്രേമം എന്ന സിനിമയുടെ റിലീസിനും മുമ്പ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട് ആരാധകരുടെ ഹൃദയം കവർന്ന യുവനടിയാണ് അനുപമ പരമേശ്വൻ. അൽഫോൺസ് പുത്രൻ കണ്ടെത്തിയ നടിയായിരുന്നു അനുപമ. പ്രേമത്തിന്റെ റിലീസിന് മുമ്പ് പ്രമോഷനിൽ നിറഞ്ഞുനിന്നത് അനുപമയായിരുന്നു. വിടർന്നു നിന്ന അനുപമയുടെ ചുരുളൻ മുടിയും ചിരിയും സിനിമാപ്രേമികളെ അതിവേഗത്തിൽ കീഴടക്കി.
മേരി എന്ന കഥാപാത്രത്തെയായിരുന്നു അനുപമ പ്രേമത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ അനുപമ പ്രത്യക്ഷപ്പെട്ട ആലുവ പുഴയുടെ തീരത്ത് എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേമത്തിന് ബോളിവുഡിൽ വരെ ആരാധകരുണ്ട്. പ്രേമത്തിന് ശേഷം ഇരുപത്തിയേഴുകാരിയായ അനുപമ അന്യഭാഷകളിലേക്ക് അവസരങ്ങൾ തേടി ചേക്കേറി.

അനുപമയുടെ ആദ്യ തെലുങ്ക് സിനിമ തന്നെ സൂപ്പർ ഡയറക്ടർ ത്രിവിക്രം ശ്രീനിവാസിന്റെ സിനിമയായിരുന്നു. ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു ചിത്രത്തിൽ അനുപമയ്ക്ക്. പിന്നീട് ശർവാനന്ദിന്റെ കൂടെ ചെയ്ത സതമാനം ഭവന്തി 2017 നാഷണൽ അവാർഡിൽ മോസ്റ്റ് പോപ്പുലർ ഫലിം ക്യാറ്റഗറി അവാർഡിനർഹമായി.
അനുപമയുടെ രണ്ട് തെലുങ്ക് പടങ്ങളും ബ്ലോക് ബസ്റ്ററുകളായതോടെ പിന്നീട് തെന്നിന്ത്യയിലെ പ്രമുഖ നടന്മാരായ ധനുഷ്, ദുൽഖർ, റാം പോത്തിനേനി എന്നിവരുടെ നായികയായി താരം അഭിനയിച്ചു. ഇതുവരെ അനുപമ ചെയ്ത തെലുങ്ക് പടങ്ങൾ ഒക്കെ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ എണ്ണമറ്റ ആരാധകരെ തെലുങ്കിൽ അനുപമയ്ക്ക് സമ്പാദിക്കാനായി.
ഒരു കന്നട സിനിമയിലും അനുപമ ഇതിനിടയിൽ അഭിനയിച്ചിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും ഉള്ളതിനേക്കാൾ ആരാധകരാണ് അനുപമയ്ക്ക് തെലുങ്കിലുള്ളത്. മോഹൻലാലിനെയും മമ്മൂട്ടിയേയും അറിയാത്ത തെലുങ്ക് സിനിമാപ്രേമികൾക്ക് പക്ഷെ അനുപമയുടെ മുഖം സുപരിചിതമാണ്.
തെലുങ്കിൽ തുടരെ തുടരെ നിരവധി സിനിമകൾ അനുപമയുടേതായി റിലീസ് ചെയ്യുന്നുണ്ട്. ഇടയ്ക്ക് സംവിധാന സഹായിയായും അനുപമ മലയാള സിനിമയിൽ പ്രവർത്തിച്ചിരുന്നു. കുറുപ്പാണ് അനുപമ അവസാനമായി അഭിനയിച്ച മലയാള സിനിമ. കാമിയോ റോൾ ആയിരുന്നു ചിത്രത്തിൽ അനുപമയ്ക്ക്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് അനുപമ.

അതുകൊണ്ടാണ് മലയാള സിനിമയിൽ സജീവമല്ലാതിരുന്നിട്ടും അനുപമയെ മലയാളികൾ ഓർക്കുന്നത്. വസ്ത്രധാരണത്തിൽ അടക്കം പുതുമ പരീക്ഷിക്കാറുള്ള അനുപമ പങ്കുവെച്ച ഏറ്റവും പുതിയ സിനിമാ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സിദ്ധു ജൊന്നലഗഡ്ഡയും അനുപമ പരമേശ്വരനും അഭിനയിക്കുന്ന തില്ലു സ്ക്വയർ സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം അനുപമയുടെ സോഷ്യൽമീഡിയ പേജിലൂടെ പുറത്തിറങ്ങിയിരുന്നു.
ആരാധകർക്കുള്ള പുതുവത്സര സമ്മാനമായിരുന്നു പോസ്റ്ററെങ്കിലും ആ പോസ്റ്റർ കണ്ടതോടെ അനുപമ ആരാധകരുടെ ഹൃദയം തകരുകയാണ് ചെയ്തത്. കാരണം അതീവ ഗ്ലാമറസായി നായകന്റെ മടിയിൽ സെക്സി ലുക്കിൽ ഇരിക്കുന്ന അനുപമയാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ കണ്ടതോടെ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് തോന്നിയതെന്നാണ് അനുപമയുടെ ആരാധകർ പോസ്റ്റിന് കമന്റ് ചെയ്തത്.
ഇത് വേണ്ടിയിരുന്നില്ല.... വല്ലാതെ വേദനിക്കുന്നു..., തെലുങ്കിലെത്തിയാൽ ഏത് സ്ത്രീയും ദുഷിച്ചവളാകും, ബ്രേക്ക് അപ്പ് സംഭവിച്ചാൽ ഉണ്ടാകുന്നതിനേക്കാൾ വേദന ഈ പോസ്റ്റർ കണ്ടപ്പോൾ ഉണ്ടായി, ഈ പോസ്റ്റർ കണ്ടതിനുശേഷം എന്റെ ഹൃദയം തകർന്നു... അതുകൊണ്ട് ഞാൻ എന്റെ ക്രഷായി ഇനി മുതൽ സായിപല്ലവിയെയാണ് കാണാൻ പോകുന്നത് എന്നെല്ലാമുള്ള നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്.
അനുപമ ഗ്ലാമറസ് റോളുകൾ ചെയ്യുന്നതിനോട് ആരാധകർക്ക് താൽപര്യമില്ലെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. നേരത്തെ ആഷിഷ് റെഡ്ഡിക്കൊപ്പം റൗഡി ബോയ്‌സ് സിനിമയിൽ അനുപമ പരമേശ്വരൻ ലിപ് ലോക്ക് രംഗത്തിൽ അഭിനയിച്ചിരുന്നു. അന്നും ആരാധകർ നടിക്കെതിരെ വലിയ വിമർശനവുമായി എത്തിയിരുന്നു.


Click it and Unblock the Notifications