മേൽച്ചുണ്ടിനും പല്ലുകൾക്കും വന്ന മാറ്റം; അനുപമ പരമേശ്വരന്റെ മുഖത്ത് വന്ന മാറ്റത്തിന് പിന്നിൽ; ചർച്ച

പ്രേമം എന്ന സിനിമയിലൂടെ സെൻസേഷനായി മാറാൻ കഴിഞ്ഞ നടിയാണ് അനുപമ പരമേശ്വൻ. റിലീസിന് മുമ്പ് പ്രേമത്തിലെ ​ഗാനത്തിലൂടെ അനുപമ വലിയ ജനപ്രീതി നേടി. ആ​ദ്യ സിനിമയിലൂടെ തന്നെ അനുപമയുടെ ജീവിതം മാറി മറിഞ്ഞു. എന്നാൽ പെട്ടെന്നൊരു ദിവസം നടിക്ക് പ്രശസ്തി ലഭിച്ചതോടെ ഹേറ്റേഴ്സും കടന്ന് വന്നു. നടിയുടെ അഭിമുഖങ്ങൾ തേടിപ്പിടിച്ച് ട്രോളുകളുണ്ടാക്കുന്നത് പതിവായി. ഒരു ഘട്ട‌ത്തിൽ അനുപമയെ മലയാള സിനിമകളിൽ കാണാതെയായി. അനുപമ പരമേശ്വരൻ, പ്രിയ വാര്യർ തുടങ്ങിയ പുതുമുഖങ്ങൾ ഒരു കാലത്ത് നേരിട്ട സൈബർ ആക്രമണവും ചെറുതല്ല. മലയാളത്തിൽ ഇടവേള വന്നെങ്കിലും തെലുങ്ക് സിനിമാ ലോകം അനുപമയെ സ്വീകരിച്ചു.

നിരവധി ഹിറ്റ് സിനിമകളിൽ വേഷം ലഭിച്ച അനുപമയ്ക്ക് തെലുങ്കിൽ വൻ ആരാധക വൃന്ദമുണ്ട്. ടോളിവു‍ഡിലെ യുവ നായികമാരിൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ തെരഞ്ഞെ‌ടുക്കുന്ന ചുരുക്കം നടിമാരിലൊരാളാണ് അനുപമ. ഇക്കാലയളവിനിടെ അനുപമയുടെ സൗന്ദര്യം കൂടിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. വില്ലേജ് ​ഗേൾ ലുക്കിൽ നിന്നും അനുപമ ഒരുപാട് മാറി. അനുപമയുടെ മാറ്റത്തിന് പിന്നിൽ കോസ്മെറ്റിക് സർജറികളുണ്ടോയെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. സോഷ്യൽ മീഡിയയിൽ ന‌ടിയുടെ അന്നത്തെയും ഇന്നത്തെയും ഫോട്ടോകൾ പങ്കുവെച്ച് കൊണ്ടാണ് ചർച്ചകൾ നടക്കുന്നത്.

Anupama Parameswaran

അനുപമയു‌ടെ മേൽച്ചുണ്ടിന് മാറ്റം വന്നിട്ടുണ്ടെന്നും ഫില്ലറുകൾ ഉപയോ​ഗിക്കുന്നുണ്ടെന്നുമാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം. പല്ലിന് വന്ന മാറ്റവും ചിലർ ചൂണ്ടിക്കാട്ടി. നടി ടീത്ത് കറക്ഷൻ ചെയ്തിട്ടുണ്ടെന്നാണ് കമന്റുകൾ. കോസ്മെറ്റോളജിസ്റ്റ് ശിഖ സംഘവിയാണ് ഇത്തരമൊരു ചർച്ചയ്ക്ക് തുടക്കമിട്ടത്. ടീത്ത് കറക്ഷൻ ചെയ്തിട്ടുണ്ടാകാമെന്ന അഭിപ്രായത്തെ ഇവർ ശരി വെക്കുകയും ചെയ്തു. ഇവയൊന്നുമല്ലാതെ മുഖത്ത് കാണുന്ന മറ്റ് മാറ്റങ്ങൾ മേക്കപ്പും മറ്റും കൊണ്ടാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. പൊതുവെ കോസ്മെറ്റിക് സർജറികൾ ബോളിവുഡിൽ മാത്രമായിരുന്നു അധികം കണ്ടിരുന്നത്.

എന്നാൽ ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്തും ഈ മാറ്റം വ്യാപകമാണെന്ന് അഭിപ്രായമുണ്ട്. തെന്നിന്ത്യയിൽ നയൻതാരയുടെ മുഖത്തിന് വന്ന മാറ്റം ഏവരും ചൂണ്ടിക്കാട്ടാറുണ്ട്. നടി ഒന്നിലേറെ സർജികൾ ചെയ്തിട്ടുണ്ടെന്നാണ് വാദം. താരം ഇതുവരെയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Anupama Parameswaran

സമാന്ത, ശ്രീലീല തുടങ്ങിയ നടിമാർക്ക് മുഖത്ത് വന്ന മാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയുടെ കാലത്ത് കോസ്മെറ്റിക് സർജറി ചെയ്ത കാര്യം മറച്ച് വെക്കുക എന്നത് താരങ്ങളെ സംബന്ധിച്ച് ശ്രമകരമാണ്. മുഖത്തെ ചെറിയ മാറ്റം പോലും സോഷ്യൽ മീഡിയയിൽ ഇന്ന് ചർച്ചയാകുന്നു. ബോളിവുഡിൽ ഐശ്വര്യ റായ്ക്ക് പോലും ഇത്തരം ചർച്ചകൾ ഒഴിവാക്കാൻ പറ്റിയില്ല.

അടുത്ത കാലത്ത് നടിയുടെ മുഖത്ത് വന്ന മാറ്റം നിരവധി പേരാണ് ചൂണ്ടിക്കാണിച്ചത്. നടിക്ക് നേരെ പലപ്പോഴും പരിധി വിട്ട കമന്റുകളും വരാറുണ്ട്. നടിമാർക്ക് മാത്രമേ പ്ലാസ്റ്റിക് സർജറി ചെയ്യുമ്പോൾ സൈബറാക്രമണം നേരിടേണ്ടി വരാറുള്ളൂയെന്നും പല നടൻ‌മാരും ഇങ്ങനെ ചെയ്യുന്നുണ്ടെന്നും വിദ്യ ബാലൻ ഉൾപ്പെടെയുള്ള താരങ്ങൾ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

More from Filmibeat

Read more about: anupama parameswaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X