മണിരത്‌നം വിളിച്ചാലും മുറിക്കില്ല എന്ന് പറഞ്ഞ അനുപമയുടെ ആ മുടി എവിടെ

By Aswini P

പ്രേമം എന്ന ചിത്രം വൈറലായ സമയത്ത് ഒരു ചാനല്‍ ചാറ്റ് ഷോയ്ക്കിടെയാണ് അനുപമ അത് പറഞ്ഞത്... ഈ മുടിയാണ് എന്റെ ട്രേഡ് മാര്‍ക്ക്... മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും ഈ മുടി മുറിക്കണമെങ്കില്‍ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും... എന്നാണ് അന്ന് അനു പറഞ്ഞത്.

എന്നാല്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായ അനുപമ ആ പറഞ്ഞതും തന്റെ മുടിയും മറന്നിരിക്കുന്നു.. സ്‌ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് അടിച്ച് ആകെ ഫാഷന്‍ സ്റ്റൈലിലാണ് അനുവിന്റെ മുടിയിപ്പോള്‍. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചില ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

പ്രേമത്തിലെത്തിയത്

പ്രേമത്തിലെത്തിയത്

പ്രേമം ചിത്രത്തിന്റെ ഓഡിഷന് വന്നപ്പോള്‍ മുടി അഴിച്ചിടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടുവത്രെ. കടന്നല്‍ കൂടുപോലുള്ള ആ മുടി അഴിച്ചിട്ടപ്പോള്‍ തന്റെ നായികയ്ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ മതി എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഉറപ്പിച്ചു.

മുടി വൈറലായി

മുടി വൈറലായി

ഇടത് തോളില്‍ കടന്നല്‍ കൂടുപോലുള്ള മുടി ഒതുക്കിയിട്ട് മേരി ജോര്‍ജ്ജിന് മുന്നിലൂടെ നടന്നപ്പോള്‍ മലയാളി പെണ്‍കുട്ടികളുടെ കണ്ണുകള്‍ ആ ചുരുള മുടിയില്‍ തട്ടി നിന്നു. മുടി തന്നെയായിരുന്നു മേരിയുടെ ട്രേഡ് മാര്‍ക്ക്!!

ചാനല്‍ ഷോകളില്‍

ചാനല്‍ ഷോകളില്‍

പ്രേമം ഹിറ്റായപ്പോള്‍ കേരളത്തിലെ ചാനലുകളിലെല്ലാം മേരി എന്ന അനുപമ പ്രത്യക്ഷപ്പെട്ടു. അവതാരകരെല്ലാം ചോദിച്ചത് മുടിയുടെ സീക്രട്ട് ആയിരുന്നു. അങ്ങനെ ഒരു അഭിമുഖത്തിലാണ് മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും മുടി മുറിക്കില്ല എന്ന് അനുപമ പറഞ്ഞത്.

അന്യഭാഷ ചിത്രങ്ങളിലേക്ക്

അന്യഭാഷ ചിത്രങ്ങളിലേക്ക്

പ്രേമം എന്ന ചിത്രത്തിന്റെ റീമേക്കുമായി അനുപമ തെലുങ്ക് സിനിമാ ലോകത്തേക്ക് കടന്നു. മേരി എന്ന കഥാപാത്രത്തെ തന്നെയാണ് തെലുങ്കിലും അനു അതരിപ്പിച്ചത്.

തെലുങ്കില്‍ സ്റ്റാറായി

തെലുങ്കില്‍ സ്റ്റാറായി

പിന്നെ തെലുങ്ക് സിനിമാ ലോകത്ത് അനുപമ തിരക്കിലായി. അ ആ, ശതമാനം ഭവതി, വുന്നതി ഒക്കടെ സിന്ദ്ഗി എന്നീ ചിത്രങ്ങളിലൂടെ അനുപമ തെലുങ്കരുടെ പ്രിയം പിടിച്ചുപറ്റി.

പച്ചവെള്ളം പോലെ തെലുങ്ക്

പച്ചവെള്ളം പോലെ തെലുങ്ക്

തെലുങ്ക് സിനിമാ ലോകത്ത് വെറുതേ അഭിനയിക്കുകയായിരുന്നില്ല.. തെലുങ്ക് ഭാഷ പഠിച്ചുകൊണ്ട് സ്വയം ഡബ്ബ് ചെയ്ത് അഭിനയിക്കുകയായിരുന്നു. മലയാളി താരത്തിന്റെ ആത്മസമര്‍പ്പണത്തില്‍ തെലുങ്കര്‍ ശരിക്കും അത്ഭുതപ്പെട്ടു. അനുപമയുടെ തെലുങ്ക് പ്രസംഗം കേട്ട് മലയാളികളും ഞെട്ടി.

തമിഴിലെത്തി

തമിഴിലെത്തി

ധനുഷിന്റെ നായികയായിട്ടാണ് അനുപമ തമിഴ് സിനിമാ ലോകത്തേക്ക് കടന്നത്. ധനുഷ് ഇരട്ടവേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി തമിഴര്‍ക്കിടയിലും അനു ശ്രദ്ധ നേടി.

മലയാളത്തിലേക്ക്

മലയാളത്തിലേക്ക്

തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായതോടെ അനുപമ മലയാളം മറന്നു എന്ന് തന്നെ പറയാം. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അതിഥിതാരമായി വന്ന് അഭിനയിച്ചു പോയി...

മുടിയെവിടെ..

മുടിയെവിടെ..

അപ്പോഴേക്കും അനുപമയുടെ ഹെയര്‍ സ്റ്റൈലൊക്കെ മാറിയിരുന്നു. തെലുങ്ക് ദേശത്തേക്ക് പോയപ്പോള്‍, വെള്ളത്തിന്റെയും യാത്രയുടെയും പ്രശ്‌നം കാരണം മുടി കൊഴിച്ചില്‍ ഉണ്ടായി... അതുകൊണ്ട് ഹെയര്‍ സ്റ്റൈല്‍ മാറ്റി എന്നാണ് അനുപമ പറഞ്ഞത്.

ഇപ്പോള്‍ ഇങ്ങനെ..

ഇപ്പോള്‍ ഇങ്ങനെ..

അങ്ങനെയുള്ള മുടിയിപ്പോള്‍ ഇങ്ങനെയായി.. അനുവിന്റെ ഹെയര്‍സ്‌റ്റൈല്‍ മാറിയത് ആരാധകരെയും നിരാശപ്പെടുത്തുന്നു എന്ന് ഫേസ്ബുക്ക് കമന്റുകളില്‍ നിന്നും മനസ്സിലാവുന്നത്....

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X